13/08/2020

MDM AUDIT 2019 - 2020

ല്ലാ പ്രഥമാദ്ധ്യാപകരുടേയും ഇതോടൊപ്പമുള്ള ഉള്ളടക്കങ്ങള്‍ സശ്രദ്ധം വായിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.


1. പെന്‍ഷന്‍ പറ്റിപിരിഞ്ഞിട്ടുള്ള 24 പ്രഥമാദ്ധ്യാപകരേയും വിവരം
പ്രാധാന്യപൂര്‍വ്വം അറിയിക്കുക.


2. കാലിച്ചാക്കിന്‍റെ വിലയും, ജി.എസ്.റ്റി- യും ഉള്‍പ്പെടെയുള്ള തുക എത്രയും
വേഗം ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ അടക്കുക.


3. മാവേലി സ്റ്റോറില്‍ നിന്നും കൈപറ്റിയ അരിയുടേയും , ചാക്കിന്‍റെയും എണ്ണം  ഓരോ മാസത്തേയും സ്റ്റോക്ക് , സോഫ്റ്റ് വെയറില്‍ കൃത്യമായി
രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തി കാലിച്ചാക്ക് സംബന്ധമായ സോഫ്റ്റ്
വെയറിലെ റിപ്പോര്‍ട്ട് മെനുവില്‍ നിന്നും ലഭിക്കുന്ന പ്രിന്‍റ് ഔട്ട് കൂടി
സമര്‍പ്പിക്കണം.

4. പ്രെഫോര്‍മ എക്സല്‍ ഷീറ്റില്‍ അരിയുടേയും, പണമിടപാടിന്‍റെയും
(Stock , Accounts) എന്നിവ windos -ല്‍ Download - ചെയ്ത് Save-
ചെയ്തതിനുശേഷം ഓരോ വിവരങ്ങളും സൂക്ഷമതയോടെ രേഖപ്പെടുത്തി
ശരിയാണെന്ന് ഉറപ്പാക്കി താഴെ കാണുന്ന ഇ-മെയില്‍ മേല്‍ വിലാസത്തില്‍
തന്നെ അയച്ചിരിക്കണം. രേഖപ്പെടുത്തലുകള്‍ ഉപജില്ലാ വിദ്യാഭ്യാസ
ആഫീസില്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം
മാത്രമേ പ്രിന്‍റ് എടുക്കാവു.

സംശയ നിവാരണം ദുരീകരിക്കുവാന്‍ ഇതോടൊപ്പമുള്ള സര്‍ക്കുലര്‍ ആവര്‍ത്തിച്ച് വായിക്കുക.
DOWNLOADS

14/07/2020

ഭക്ഷ്യകിറ്റുകളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച്

സര്‍ / മാഡം,
 
മാവേലി സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിന്‍റെ വിവരങ്ങള്‍ mdms.kerala.gov.in ലോഗിങ് ചെയ്ത് മെയിന്‍മെനുവില്‍ ഏഴാമതായി കാണുന്ന 
 Food Security Allowance -Click ചെയ്തതിനു ശേഷം കാണുന്ന 
സ്റ്റോക്ക് എന്‍ട്രിയില്‍ ലഭ്യമായി കിറ്റുകളുടെ എണ്ണം രേഖപ്പെടുത്തുക 
Received Date - Maveli Store- എന്നിവ സെലക്ട് ചെയ്യാന്‍ മറക്കരുത്.

അതിനു ശേഷം kit Distribution- Click ചെയ്യുക. 
അതില്‍ വിതരണം നടത്തിയ തിന്‍റെ എണ്ണം രേഖപ്പെടുത്തുക. 
കിറ്റ് ടൈപ്പ് സെലക്ട് ചെയ്യുമ്പോള്‍
A- ല്‍ പ്രീ- പ്രൈമറിയും,
B-ല്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളതും,
C-ല്‍ ആറാം, ഏഴ്, എട്ട് എന്നീ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിതരണം
ചെയ്തിട്ടുള്ള കിറ്റുകളുടെ എണ്ണവും മാത്രമേ എന്‍റര്‍ ചെയ്യാവു.

 
2019-20 അദ്ധ്യായന വര്‍ഷത്തെ കുട്ടികള്‍ക്ക് മാത്രമാണ് കിറ്റുകള്‍ വിതരണം നടത്തേണ്ടത്.
ഈ അദ്ധ്യായന വര്‍ഷം (2020-21) പ്രീ-പ്രൈമറിയിലും, ഒന്നാം ക്ലാസിലും പ്രവേശനം നേടിയിട്ടുള്ള കുട്ടികള്‍ക്ക് കിറ്റ് വിതരണം നടത്താന്‍ പാടുള്ളതല്ല.


സോഫ്റ്റ് വെയറില്‍ മേല്‍ പറഞ്ഞപ്രകാരം എന്‍ററുകള്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ല.

ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍,
കണിയാപുരം.
0471-2753322.

04/07/2020

NOON MEAL PROGRAMME - SOFT WARE UPDATION 2020-21


ഈ വര്‍ഷത്തെ നൂണ്‍ മീല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട എ.ഇ.ഒ/ ഡി.ഇ.ഒ  യില്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫോമുകള്‍/മറ്റു സഹായക ഫയലുകള്‍ പ്രസിദ്ധീകരിക്കുന്നു.





-Noon Meal Officer

01/07/2020

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

വിഷയം- ഭക്ഷ്യകിറ്റ് വിതരണം 


                           സൂചന-    പൊതു വിദ്യാഭ്യാസ ‍ഡയറക്ടറുടെ 29.06.2020-ലെ 
                                              എന്‍.എം.1/9375/2020/‍ഡി.ജി..  നമ്പര്സര്ക്കുലര്‍.

മേല്സൂചന സര്ക്കുലര്പ്രകാരം പൊതു വിദ്യാഭ്യാസ ‍ഡയറക്ടര്‍  അനുമതി നല്കിയിട്ടുളള കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ  85 വിദ്യാലയങ്ങളിലെ  19917  വിദ്യാര്ത്ഥികള്ക്ക് ഭക്ഷ്യകിറ്റ് വിതരണത്തിനുളള ഇന്ഡന്റുകള്ബന്ധപ്പെട്ട 12 മാവേലിസ്റ്റോറുകള്ക്കും യഥാക്രമം അയച്ചുകൊടുത്തിട്ടുണ്ട്.
                       
                                     2019-2020 അധ്യയന വര്ഷത്തില്ഉള്പ്പെട്ടിരുന്നതും പൊതു വിദ്യാഭ്യാസ ഡയറക്ടര്അംഗീകരിച്ചതുമായ വിദ്യാര്ത്ഥികള്‍ക്കാണ് (2020 ഏപ്രില്‍, മേയ് മാസങ്ങളിലെ 39 ദിവസങ്ങള്‍ക്കുളള ഭക്ഷ്യ ഭദ്രതാ അലവന്സ്) വിതരണം നടത്തേണ്ടത്.  
                           എസ്.എം.സി., പി.റ്റി., ഉച്ചഭക്ഷണകമ്മിറ്റി എന്നിവരുടെ മേല്നോട്ടത്തില്ഓരോ വിദ്യാര്ത്ഥികളുടേയും രക്ഷിതാക്കള്ക്കാണ് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യേണ്ടത്. അക്വിറ്റന്സിന്റെ മാതൃക താഴെകാണുംപ്രകാരം തയ്യാറാക്കേണ്ടതാണ്ഇതോടൊപ്പമുളള ഉളളടക്കങ്ങള്സൂക്ഷ്മമായി പരിശോധിക്കുകയും അതാത് മാവേലി സ്റ്റോറുകളുമായി ബന്ധപ്പെട്ട് തുടര്നടപടികള്സ്വീകരിക്കേണ്ടതാണ്.
   
                                                                                     ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍,
                                                                                               കണിയാപുരം.
                                                                                                  0471-2753322.

 DOWNLOAD ATTACHMENTS

24/06/2020

ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്



ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്. 
പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.

 ജൂലൈ ആദ്യ വാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും.

27/02/2020

ഉച്ച ഭക്ഷണ പദ്ധതി: ഗുണനിലവാരമില്ലാത്ത അരി

അനുഭവങ്ങളും ആത്മ പരിശോധനയും പ്രതിഫലിപ്പിക്കണം

29/10/2019


ഉച്ചഭക്ഷണ പദ്ധതി ഒക്ടോബർ 2019
            2019 ഒക്ടോബർ മാസത്തെ എല്ലാ പ്രവർത്തി ദിനങ്ങളിലും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ഹാജർ നില  കൃത്യമായി രേഖപ്പെടുത്തുകയും അവസാന ദിവസമായ 31 ന്  11 മണിക്ക് മുമ്പായി തന്നെ അന്നേ ദിവസത്തെ  ഹാജർനില ഉപേക്ഷ കൂടാതെ കൃത്യമായി  ഓൺലൈനിൽ രേഖപ്പെടുത്തുകയും ഭൗതിക പരിശോധനയിൽ ഉള്ള അരിയുടെ കൃത്യത Rice Details  ലിങ്കിൽ Physical Balance  രേഖപ്പെടുത്തുകയും ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു. 
                  സീനിയർ സൂപ്രണ്ടിന്റെ സ്ഥലം മാറ്റം മൂലം പാചക തൊഴിലാളികളുടെ വേതനം കാലതാമസം വരാതെ നൽകുന്നതിനുവേണ്ടി എല്ലാ പ്രഥമാധ്യാപകരും ഈ കാര്യത്തിൽ സഹകരിക്കണമെന്നും അറിയിക്കുന്നു 
                          ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

04/06/2019

NOON MEAL SCHEME 2019-20

LOGIN WEBSITE

19/02/2019

സ്കൂൾ ഉച്ചഭക്ഷണ വിതരണം മുടക്കം വരരുത്: ഉപജില്ലാവിദ്യാഭാസ ഓഫീസർ

                     ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫെബ്രുവരി മാസത്തേക്കുള്ള അരി മാവേലി സ്റ്റോറിൽ എത്തിയിട്ടുണ്ട്. മാവേലി സ്റ്റോറുമായി ഉടൻ ബന്ധപ്പെടുക.

                       ഏതെങ്കിലും മാവേലി സ്റ്റോറിൽ നിന്നും അരി ലഭ്യമായില്ലെങ്കിൽ തൊട്ടടുത്ത സ്കൂളിൽ നിന്നും അരി ലഭ്യമാക്കുക. സാധ്യമായില്ലെങ്കിൽ സ്കൂൾ
പി.ടി.എ, സ്കൂൾ വികസന സമിതി, സ്കൂളിലെ ജീവനക്കാർ, മറ്റു വ്യക്തികൾ കുട്ടികളുടെ രക്ഷിതാക്കൾ, സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനങ്ങൾ തുടങ്ങിയവരിൽ നിന്നും സംഭാവനയായി അരി സ്വീകരിക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്യുക.

    മേൽപറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ വിപണിയിൽ നിന്ന് നല്ല അരി വാങ്ങുകയും അന്നെദിവസം തന്നെ ബില്ലുകൾ ഉപജില്ല വിദ്യാഭ്യാസ ആഫീസിൽ നേരിട്ടെത്തിക്കേണ്ടതാണ്.

                    ദയവായി ഈ കാര്യങ്ങൾ നടപ്പിലാക്കാൻ പ്രഥമധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

                                                ഉപജില്ലാവിദ്യാഭാസ ഓഫീസർ, കണിയാപുരം


24/09/2018

ഉച്ചഭക്ഷണ പദ്ധതി സോഫ്റ്റ് വെയർ പരിശീലന പരിപാടി

       27/09/2018 (വ്യാഴം)  രാവിലെ 09:30 മുതൽ എൽ.പി വിഭാഗത്തിനും, ഉച്ചയ്ക്ക് 01:30 മുതൽ യുപി, എച്ച്.എസ് വിഭാഗങ്ങൾക്കും ഉച്ചഭക്ഷണ പദ്ധതി- സോഫ്റ്റ് വെയർ പരിശീലനം കണിയാപുരം ബി.ആർ.സിയിൽ വെച്ച് നടത്തപ്പെടുന്നു.
എല്ലാ എച്ച്.എമ്മുമാരും, നൂൺമീൽ ചാർജുള്ള അധ്യാപകനും, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അധ്യാപകനും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
     
താഴെ കാണുന്ന ഫോർമാറ്റുകൾ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്

Students strength
cook details
Infrastucture
MDMS Commitee
school information 

K2, NMP രജിസ്റ്ററുകൾ കൂടി കൊണ്ടുവരേണ്ടതാണ്



15/08/2018

ഉച്ചഭക്ഷണ പദ്ധതി - സബ്ജില്ലാതല കമ്മിറ്റി രൂപീകരണ യോഗം മാറ്റി

   16/08/2018 വ്യാഴാഴ്ച്ച, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച്
ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കാനിരുന്ന ഉച്ചഭക്ഷണ പദ്ധതി - സബ്ജില്ലാതല കമ്മിറ്റി രൂപീകരണ യോഗം  ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നിൽക്കുന്നതിനാൽ  ബന്ധപ്പെട്ട്  മേലുദ്യോഗസ്ഥർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലും വിദ്യാലയങ്ങൾക്ക് അവധിയായതിനാലും മറ്റൊരു ദിവസത്തേക്ക് മാറ്റുവാൻ ബഹു: DPlയുടെ നിർദ്ദേശം  ഉണ്ടായിരിക്കുന്നു.  
പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ് .
                     
 ഉപജില്ലാ വിദ്യാഭ്യാസ   നൂൺ മീൽ ആഫീസർ,                                       കണിയാപുരം

31/07/2018

പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്

 
 അറിയിപ്പ് (31.07.2018)
  1. കണിയാപുരം ഉപജില്ലയിൽ 2017-18, 2016-17 അധ്യയന വർഷങ്ങളിൽ LSS-USS സ്കോളർഷിപ്പിന് അർഹരായ മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പുതുക അനുവദിക്കുന്നു. ടി തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യുന്നു. അതിനു വേണ്ടി എല്ലാ പ്രഥമാധ്യാപകരും (എൽപി, യുപി, എച്ച് എസ് ) അർഹരായ കുട്ടികളുടെ വിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, കുട്ടിയുടെ പേര് ,ക്ലാസ് ,സ്ക്കൂളിന്റെ പേര് സഹിതം ) ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
  2. IED സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്കും ആനൂകൂല്യം വിതരണവും പൂർത്തീകരിക്കേണ്ടതുണ്ടു് അർഹരായ കുട്ടികളുടെ വിവരങ്ങൾ  ' ( പോയവർഷത്തെയും, ഈ വർഷത്തേയും) ഓഫീസിൽ അടിയന്തിരമായി എത്തിക്കേണ്ടതാണ്. 
  3. ജൂലായ് മാസത്തെ നൂൺ മീൽ ബില്ലുകൾ ആഫീസിൽ നാളെ എത്തിക്കണം. ഇന്റൻഡന്റ് പാസ്സാക്കുന്നതിലും കാലതാമസം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

24/07/2018

Govt Orders & Circulars

26/06/2018

ദിവസവേതന അദ്ധ്യാപകര്‍ക്ക് പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത്  വേതനത്തോടപ്പം ഡ്യൂട്ടീലീവ് അനുവദിക്കണം.
ഉത്തരവ്

09/06/2018

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു.  ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം.  എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ്  അധ്യാപകനെ/അധ്യാപികയെ നിയോഗിക്കാം.  ഹൈസ്‌കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.  പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി./ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും.   ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യണം. റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.   https://www.itschool.gov.in/master_trainer_2018 ല്‍ ഓണ്‍ലൈനായി 2018 ജൂൺ 16ന് മുമ്പ് അപേക്ഷ നല്‍കണം.   തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും

  .

08/06/2018

ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (തലശ്ശേരി ഡി.ഇ.ഒ.) - ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ

DOWNLOAD



Back to TOP