Showing posts with label അറിയിപ്പുകൾ. Show all posts
Showing posts with label അറിയിപ്പുകൾ. Show all posts
31/07/2018
പ്രഥമാധ്യാപകരുടെ ശ്രദ്ധയ്ക്ക്
അറിയിപ്പ് (31.07.2018)
- കണിയാപുരം ഉപജില്ലയിൽ 2017-18, 2016-17 അധ്യയന വർഷങ്ങളിൽ LSS-USS സ്കോളർഷിപ്പിന് അർഹരായ മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പുതുക അനുവദിക്കുന്നു. ടി തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യുന്നു. അതിനു വേണ്ടി എല്ലാ പ്രഥമാധ്യാപകരും (എൽപി, യുപി, എച്ച് എസ് ) അർഹരായ കുട്ടികളുടെ വിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, കുട്ടിയുടെ പേര് ,ക്ലാസ് ,സ്ക്കൂളിന്റെ പേര് സഹിതം ) ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
- IED സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്കും ആനൂകൂല്യം വിതരണവും പൂർത്തീകരിക്കേണ്ടതുണ്ടു് അർഹരായ കുട്ടികളുടെ വിവരങ്ങൾ ' ( പോയവർഷത്തെയും, ഈ വർഷത്തേയും) ഓഫീസിൽ അടിയന്തിരമായി എത്തിക്കേണ്ടതാണ്.
- ജൂലായ് മാസത്തെ നൂൺ മീൽ ബില്ലുകൾ ആഫീസിൽ നാളെ എത്തിക്കണം. ഇന്റൻഡന്റ് പാസ്സാക്കുന്നതിലും കാലതാമസം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
28/05/2018
22/05/2018
2018-19 അധ്യയന വർഷത്തിന്റെ മുന്നോടിയായി പ്രഥമാധ്യാപക യോഗം
സ്ഥലം BRC കണിയാപുരം
തീയതി 26-5-2018 ശനി
സമയം 10.00 മണി മുതൽ 12-30 വരെ
അജണ്ട
1 അക്കാദമികം
2 പ്രവേശനോത്സവം 2018
3 പാഠപുസ്തക വിതരണം
4 യൂണിഫോം വിതരണം
5 ഉച്ചഭക്ഷണം
6 കെട്ടിട -വാഹന സുരക്ഷ
7 മഴക്കാലപൂർവ്വ ശുചീകരണം
8 താത്ക്കാലിക അധ്യാപക നിയമനം
9 ജൂൺ 5 പരിസ്ഥിതി ദിനാചരണം
9 മുഖ്യമന്ത്രിയുടെ കത്തും വിത്തം
10 ആറാം പ്രവൃത്തി ദിനം
11 ജൈവവൈവിധ്യ പാർക്ക് , ഗ്രീൻ പ്രോട്ടോ കോൾ
12 സ്കൂൾ ലൈബ്രറി വികസനം
13 വായനാ ദിനാചരണം
14 HM ഫോറം തിരഞ്ഞെടുപ്പ്
15. കലോത്സവം ട്രോഫി പരിഷ്ക്കരണം
16 ഇതര വിഷയങ്ങൾ
NB ഉപജില്ലയിലെ മുഴുവൻ പ്രഥമാധ്യാപകരും ( LP , UP , HS - ഗവ, എയിഡഡ് , അൺ എയിഡഡ് ഉൾപ്പെടെ മീറ്റിംഗിൽ പങ്കെടുക്കണം.
പാഠപുസ്തകം, യൂണിഫോം സംബന്ധിച്ച് കിട്ടാനുള്ളതിന്റെ വിവരം കൂടി കൊണ്ടുവരണം .
പ്രൈ മറി ടീച്ചർമാരുടെ ഓണറേറിയം
പ്രീ പ്രൈമറി ടീച്ചർമാരുടെ ഓണറേറിയം കുടിശ്ശിക പ്രഥമാധ്യാപകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് വിതരണം പൂർത്തിയാക്കണം
24/11/2017
കണിയാപുരം ഉപജില്ല കേരള സ്കൂൾ കലോത്സവം
ഉപജില്ല കേരള സ്കൂൾ കലോത്സവം 27 ന് തുടങ്ങി 30 ന് അവസാനിക്കും
രജിസ്ട്രേഷൻ 24.11.17 ന് നടത്താം
- കലോത്സവ ദിവസങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും എസ്ക്കോർട്ടിംഗ് ടീച്ചേഴ്സിനും ഉച്ചഭക്ഷണം തയ്യാറാക്കുന്നുണ്ട് മത്സരങ്ങൾ സമയബന്ധിതമായി തുടങ്ങി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്.
- അപ്പീലുകൾ റിസൽട്ട് പ്രഖ്യാ പിച്ച് ഒരു മണിക്കൂറിനകം നല്കേണ്ടതാണ്. അവ കുറയ്ക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശം ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുണ്ട്. അപ്പീൽ അപേക്ഷ ടീം ലീഡറായ അധ്യാപിക നേരിട്ടു സമർപ്പിക്കേണ്ടതാണ് ജനറൽ കൺവീനറാണ് അപേക്ഷ സ്വീകരിക്കുന്നത്. അപ്പീൽ ഫീസ് ആയിരം രൂപ
- ഗ്രീൻ പ്രോട്ടോക്കോൾ എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതാണ്
- ഇക്കൊല്ലം ഘോഷയാത്ര ഇല്ല. പകരം സാംസ്കാരിക സംഗമം നടത്തുന്നു.
14/11/2017
പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം
(18/11/2017) ശനിയാഴ്ച
സമയം - 10.00 a.m - 1.00 p.m
സ്ഥലം - കാര്യവട്ടം ജി.യു.പി.എസ്
എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.
സമയം - 10.00 a.m - 1.00 p.m
സ്ഥലം - കാര്യവട്ടം ജി.യു.പി.എസ്
എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.
09/11/2017
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സ്റ്റിയറിംഗ് കം മോണിറ്ററിംഗ് കമ്മിറ്റി യോഗ തീരുമാനങ്ങൾ
പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി.ഉഷാ ടൈറ്റസിന്റെ ചേമ്പറിൽ കൂടിയ യോഗത്തിൽ ചർച്ച ചെയ്ത് തത്വത്തിൽ അംഗീകരിച്ച ചില തീരുമാനങ്ങൾ ..
1. സ്കുൾ പാചകക്കാരുടെ പ്രായപരിധി 2018 ജൂൺ മുതൽ 60 വയസ്സായി നിജപ്പെടുത്തും.
2. 250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രീതിയിൽ കൂടുതൽ പാചകക്കാരെ നിയമിക്കാം.
3. 100 കുട്ടികൾ വരെ കണ്ടിജൻസി ചാർജ്ജ് 9 രൂപയാക്കി.
4. ഒരു കുട്ടിക്ക് 2 രൂപ നിരക്കിൽ പഞ്ചായത്ത് തലത്തിൽ പച്ചക്കറി വിതരണം ചെയ്യാൻ കടുബശ്രീയെ ചുമതലപ്പെടുത്തും
5. അരി സ്കൂളുകളിൽ നേരിട്ട് എത്തിക്കാൻ സിവിൽ സപ്ലൈസിനോട് നിർദ്ദേശം വയ്ക്കും.
6. ജില്ലാ, സംസ്ഥാന തലത്തിൽ നല്ല രീതിയിൽ ഭക്ഷണം നൽകുന്ന സ്ക്കൂളുകൾക്ക് ക്യാഷ് അവാർഡ് നൽകും. ഇതിനായി 20 ലക്ഷം മാറ്റിവെയ്ക്കും.
സംസ്ഥാന തലത്തിൽ 3 ലക്ഷം, 2 ലക്ഷം, 1 ലക്ഷം എന്ന ക്രമത്തിലും
ജില്ലാ തലത്തിൽ 30000, 20000, 10000 എന്ന ക്രമത്തിലും ആയിരിക്കും ക്യാഷ് അവാർഡ്.
7. ഉപജില്ലാ, ജില്ലാ, സംസ്ഥാന മോണിറ്ററിങ്ങ് കമ്മിറ്റികളിൽ യഥാക്രമം NM0, NFS,
20/10/2017
ഉപജില്ല കലോത്സവം
ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘം ഇന്നലെ കഴിഞ്ഞു .25 l പേരടങ്ങിയ സംഘാടക സമിതിക്ക് രൂപ oനല്കിക്കഴിഞ്ഞു.ജനറൽ കൺവീനറായി പിരപ്പൻകോട് ഹൈസ്കൂൾ പ്രഥമാധ്യാപിക ശ്രീമതി എസ് ആർ സൈനാവതി ടീച്ചർ ചുമതലയേറ്റു. സംഘാടക സമിതി ചെയർപേഴ്സൺ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് സുജാത . ട്രഷറർ ഉപജില്ല വിദ്യാഭ്യാസ ആഫീസർ .
10 സബ് കമ്മിറ്റികൾക്കും രൂപം കൊടുത്തിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ കൃഷ്ണൻ നായർ എച്ച് എം ജി യുപിഎസ് കോലിയാക്കോട്. സ്കൂളുകൾക്ക് ഓൺലൈൻ എന്ട്രി ആരംഭിക്കാവുന്നതാണ്.
Last Date 30.10.2017
കലോത്സവം നവംബർ 8, 9, 10, 11 . 8 സ്റ്റേജുകളിലേക്ക് പ്രോഗ്രാം ചാർട്ടു ചെയ്യാനുള്ളതുകൊണ്ട് ഓൺലൈൻ എൻട്രി 30 ന് അവസാനിപ്പിക്കും
Subscribe to:
Posts (Atom)



