18/11/2014

അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു


ചിറയിൻ കീഴ് നിയോജക മണ്ഡലത്തിൽ  എം.എൽ.എ  ശ്രീ.വി.ശശി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് “അടുപ്പം” . 2013-14 വർഷത്തെ അടുപ്പം അവാർഡുകൾ വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബ് വിതരണം ചെയ്തു.

       എൽ.പി. വിഭാഗത്തിൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത 4 സ്കൂളുകൾക്കും, യു.പി. വിഭാഗത്തിൽ 2 ഉം, എച്ച്.എസ് വിഭാഗത്തിൽ 2 ഉം സ്കൂളുകൾക്കും മന്ത്രി പുരസ്കാരങ്ങൾ നൽകി. തുടർന്ന് എം.എൽ.എ. കഴിഞ്ഞ വർഷത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശ്രീ.വി.ശശി എം.എൽ.എ അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു.
എൽ.പി. വിഭാഗത്തിൽ  അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് തോന്നയ്ക്കൽ ഗവ: എൽ.പി.എസിലെ അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ

അടുപ്പം അവാർഡ് ദാന ചടങ്ങ്: സദസ്സ്
എൽ.പി. വിഭാഗത്തിൽ  അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ചാന്നാങ്കര ഗവ: എൽ.പി.എസിലെ ഹെഡ് മിസ്ട്രസ് ഏറ്റുവാങ്ങിയപ്പോൾ


മറ്റ് അവാർഡുകൾ
 യു.പി. വിഭാഗം   : ജി.യു.പി.എസ് ഇടവിളാകം, കണിയാപുരം സബ്ജില്ല
ജി.യു.പി.എസ് പാലവിള, ആറ്റിങ്ങൽ സബ്ജില്ല
എച്ച്.എസ് വിഭാഗം : ജി.എച്ച്.എസ്സ്.എസ്സ് തോന്നയ്ക്കൽ, കണിയാപുരം സബ്ജില്ല
........................................................................................

16/11/2014

NUMATICS EXAM 2014

       
              NUMATICS EXAM 15/11/2014 ന് കണിയാപുരം BRC യില്‍ വച്ച് നടന്നു. ഉപജില്ലാകണ്‍വീനര്‍ ശ്രീ ജയകുമാര്‍ സാറും എ ഇ ഒ യും രണ്ട് അധ്യാപികമാരും പരീക്ഷാജോലി ഭംഗിയായി നിര്‍വഹിച്ചു.




വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ശിശുദിനം ആഘോഷിച്ചു


            വിപുലമായ പരിപാടികളോടെ സബ് ജില്ലയിലെങ്ങും ശിശുദിനം ആഘോഷിച്ചു. സ്‌കൂളുകളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125-ആം ജന്മ ദിനത്തിന്‍െ ഭാഗമായി പ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലി, പ്രത്യേക രക്ഷാകർത്ത്യ സമ്മേളനം, മിഠായി വിതരണം, ചിത്ര രചന മല്‍സരം, ക്വിസ്‌ മല്‍സരം, മിഠായി പെറുക്കല്‍ എന്നിവ സ്കൂളൂകളിൽ നടന്നു. സാ‍ാമൂഹ്യ രാഷ്ട്രീയ രംഗങ്ങളീലെ പ്രമുഖർ സ്കൂളുകളിലെ പരിപാടികളിൽ പങ്കെടുത്തു.
ചാന്നങ്കര ജി.എൽ.പി.എസ്സിൽ നടന്ന ശിശുദിന ഘോഷയാത്രയിൽ നിന്ന് 
ചാന്നങ്കര ജി.എൽ.പി.എസ്സിൽ നടന്ന വിളവെടുപ്പിൽ പങ്കുചേർന്നപ്പോൾ
തോന്നയ്ക്കൽ ഗവ. എൽ.പി.എസ്സിൽ നടന്ന പ്രത്യേക  PARENTS MEETING ൽ പങ്കെടുത്തവർ
തോന്നയ്ക്കൽ ഗവ. എൽ.പി.എസ്സിൽ നടന്ന പ്രത്യേക  PARENTS MEETING ൽ പങ്കെടുത്തവർ
സ്വന്തമായി നിർമ്മിച്ച ബാഡ്ജ് ധരിച്ച് കോലിയക്കോട് എൽ.പി.എസ്സിലെ കുട്ടികൾ
നെഹ്രു തൊപ്പി ധരിച്ച് മണലകം എൽ.പി.എസ്സിൽ എച്ച്.എം. കുട്ടികളോട് സംസാരിക്കുന്നു.

മിഠായി വിതരണം, ചിത്ര രചന മല്‍സരം, ക്വിസ്‌ മല്‍സരം, മിഠായി പെറുക്കല്‍ - See more at: http://beta.mangalam.com/malappuram/250763#sthash.roiZdUMs.dpuf
(ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ശിശുദിനം.  ശിശുദിനം ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.)

വിപുലമായ പരിപാടികളോടെ ജില്ലയിലെങ്ങും ശിശുദിനം ആഘോഷിച്ചു. സ്‌കൂളുകളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മ ദിനത്തിന്‍െ ഭാഗമായി പ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ശിശുദിനം ആഘോഷിച്ചു. - See more at: http://beta.mangalam.com/malappuram/250763#sthash.roiZdUMs.dpuf
വിപുലമായ പരിപാടികളോടെ ജില്ലയിലെങ്ങും ശിശുദിനം ആഘോഷിച്ചു. സ്‌കൂളുകളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മ ദിനത്തിന്‍െ ഭാഗമായി പ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ശിശുദിനം ആഘോഷിച്ചു. - See more at: http://beta.mangalam.com/malappuram/250763#sthash.roiZdUMs.dpuf
വിപുലമായ പരിപാടികളോടെ ജില്ലയിലെങ്ങും ശിശുദിനം ആഘോഷിച്ചു. സ്‌കൂളുകളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മ ദിനത്തിന്‍െ ഭാഗമായി പ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ശിശുദിനം ആഘോഷിച്ചു. - See more at: http://beta.mangalam.com/malappuram/250763#sthash.roiZdUMs.dpuf

14/11/2014

കേരളം പുകയില പരസ്യരഹിത സംസ്ഥാനം

കേരളത്തെ പുകയില പരസ്യരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷ ഭാഗമായി ആരോഗ്യവകുപ്പ് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന യോഗ പദ്ധതിയുടെ ഉദ്ഘാടനം, കഴിഞ്ഞ വര്‍ഷം ആരംഭിച്ച നവജാതശിശു സമ്പൂര്‍ണ്ണ ആരോഗ്യപരിശോധനാ പരിപാടിയുടെയും പോലീസ് ജീവനക്കാര്‍ക്കായി ഈ വര്‍ഷം ആരംഭിച്ച ഷേപ്പ് പദ്ധതിയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണം എന്നിവയും ആഭ്യന്തരമന്ത്രി നിര്‍വ്വഹിച്ചു. നവജാതശിശു സമ്പൂര്‍ണ്ണ ആരോഗ്യപരിശോധനാ പരിപാടിയില്‍ 18 മാസംകൊണ്ട് ഒരു ലക്ഷത്തിലധികം ശിശുക്കളെ പരിശോധിച്ചതായി അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതില്‍ 50 കുഞ്ഞുങ്ങള്‍ക്ക് കന്‍ജനിറ്റല്‍ ഹൈപ്പോതൈറോയിഡിസവും ഒരു കുഞ്ഞിന് കന്‍ജനിറ്റല്‍ അഡ്രീനല്‍ ഹൈപ്പര്‍പ്ലേസിയയും ഉള്ളതായി കണ്ടെത്തി. ഇവരിപ്പോള്‍ ചികിത്സയിലാണ്. പരിശോധനയ്ക്കു വിധേയരാക്കിയതുമൂലം 50 കുഞ്ഞുങ്ങളെയും ബുദ്ധിമാന്ദ്യത്തില്‍നിന്നും രക്ഷിക്കാന്‍ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കി സുഖപ്പെട്ട രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംസ്ഥാനത്തെ നാല് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ വഴി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള 44 ഗവണ്‍മെന്റ് ആശുപത്രികളില്‍ ജനിച്ച കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. വിദ്യാലയാരോഗ്യ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മന്ത്രി കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഒരു ലക്ഷം, അമ്പതിനായിരം, ഇരുപത്തിയയ്യായിരം രൂപ വീതമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍. ആരോഗ്യവകുപ്പ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മേയര്‍ കെ. ചന്ദ്രിക നിര്‍വ്വഹിച്ചു. എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എന്‍.എക്‌സ്.5662/14

തൊഴില്‍ നില അറിയിക്കണം

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തങ്ങളുടെ കാര്യാലയത്തിലെ തൊഴില്‍ നിലയെ സംബന്ധിക്കുന്ന വിവരം നിശ്ചിത ഫോറത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തപാല്‍ മുഖേന അല്ലെങ്കില്‍ deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിലോ അയയ്ക്കണം. ഫോറം www.employment.kerala.gov.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471-2476713. പി.എന്‍.എക്‌സ്.5665/14

പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുണ്ടായിരുന്നതും സര്‍ക്കാര്‍ ഏറ്റെടുത്തതുമായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്റ്മാര്‍ക്കും കോമണ്‍പൂളിലോ സര്‍ക്കാര്‍ സര്‍വീസിലോ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച ഓപ്ഷന്‍ അനുസരിച്ചുള്ള പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിന്റെ പൂര്‍ണ്ണരൂപം www.dhse.kerala.gov.in ല്‍ ലഭിക്കും. പരാതി ഉള്ളവര്‍ വിവരം നവംബര്‍ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി രേഖാമൂലം ലഭ്യമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.5666/14

OBC Prematric Scholarship

State Level C.V.Raman Essay Writing Competition

Posting of Part Time Instructor

09/11/2014

ശിശുദിനം 2014

13/11/2014 

12/11/2014

11/11/2014
10/11/2014
09/11/2014
 docs/venimaya.jpg
http://kerala.gov.in/docs/akadavaram.jpg
http://kerala.gov.in/docs/reserv.jpg
docs/samudayika.jpg
 docs/holidays_2015.jpg

08/11/2014

പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്  2014-15  

തിരുവനന്തപുരം ജില്ലാ ശാസ്ത്രോത്സവം


"റവന്യു ജില്ലാ വര്‍ക്ക്എക്സ്പ്പീരിയന്‍സ് & ഓണ്‍ദസ്പോട്ട് (work Experience & On the Spot) മത്സരങ്ങള്‍ 11/11/2014 ചൊവ്വാഴ്ച കോട്ടണ്‍ഹില്‍ സ്കൂളില്‍വച്ച് നടത്തുന്നു. കുട്ടികളും ടീച്ചേഴ്സും രാവിലെ 8.00 മണിയ്ക്ക് സ്കൂളില്‍ എത്തണം. EXHIBITION ( എക്സിബിഷന്‍) 12/11/2014 നടത്തും.”
വിശദവിവരങ്ങള്‍ക്ക് വിളിക്കുക Mob.No. 9496371383.


2014 നവം.10,11,12 തീയതികളില്‍ കോട്ടണ്‍ഹില്‍ HSS ല്‍. 
10.11.2014 ന് ഗണിതം,സയന്‍സ് ,ഐ ടി,
11.11.2014 ന് സാമൂഹ്യശാസ്ത്രം,പ്രവൃത്തിപരിചയം,ഐടി,ശാസ്ത്ര നാടകം,സയന്‍സ് ക്വിസ്,ടാലന്റ് സേര്‍ച്ച് ..
12.11.204 ന് പ്രദര്‍ശനം.‌‌‌

ഈ വിവരം എല്ലാ H M മാരേയും Cluster സെന്റര്‍ വഴി അറിയിക്കുക.

07/11/2014

THIRUVANANTHAPURAM TRANSFER LIST (NEW)


PD TEACHER EXCESS  DEPLOY TRANSFER ORDER TVM LIST
 


NEWS


KALOLSAVAM 2014-15


http://www.schoolkalolsavam.in/kalolsavam2014/index.php/login


കേരള സ്കൂള്‍ കലോത്സവ മാനുവല്‍ 2008 GO (G) No 39544/N3/06 Gen Education Dated 16-10.2008ന് വിധേയമായിട്ടായിരിക്കും ഈ വര്‍ഷത്തെ കേരള സ്കൂള്‍ കലോത്സവം നടക്കുന്നത്. മാനുവലില്‍ വരുത്തുന്നമാറ്റങ്ങള്‍ കലോത്സവത്തിന് ബാധകമായിരിക്കും.                        
1) കേരള സ്കൂള്‍ കലോത്സവം LP,UP, HS,HSS (അറബിക് സാഹിത്യോത്സവം സംസ്കൃതോത്സവം ഉള്‍പ്പെടെ)
www.school kalolsavam.in/kalolsavam 2014 എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്തി ഒരു കോപ്പി നവംബര്‍ 15 നുളളില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.
2) (i) കേരള സ്കൂള്‍ കലോത്സവം എല്‍.പി വിഭാഗത്തിലെ 13 വ്യക്തിഗത ഇനങ്ങളിലെ 9ഇനങ്ങളിലും 3 . ഗ്രൂപ്പിനങ്ങളിലെ 2ഇനങ്ങളിലും മാത്രമേ ഒരു വിദ്യാലയത്തിന് മത്സരിക്കുവാന്‍ പാടുളളൂ.
(ii)കേരള സ്കൂള്‍ കലോത്സവം യു.പി വിഭാഗത്തിലെ 26വ്യക്തിഗത ഇനങ്ങളിലെ13ഇനങ്ങളിലും 7ഗ്രൂപ്പിനങ്ങളിലെ . 3 ഇനങ്ങളിലും മാത്രമേ ഒരു വിദ്യാലയത്തിന് മത്സരിക്കുവാന്‍ പാടുളളൂ . 3)സംസ്കൃതോത്സവത്തില്‍ എല്ലാഇനങ്ങളിലും ഒരു സ്കൂളില്‍ നിന്ന് മത്സരിക്കാം.സംസ്കൃതം ഒന്നാം ഭാഷയായി . പഠിക്കുന്നവര്‍ മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുളളൂ.                                                                                               4)അറബിക് സാഹിത്യോത്സവത്തില്‍ എല്ലാ ഇനങ്ങളിലും ഒരു സ്കൂളില്‍ നിന്ന് മത്സരിക്കാം. അറബിക്
പദ്യം ചൊല്ലലില്‍ പങ്കെടുക്കുന്ന കുട്ടിക്ക് സ്കൂള്‍ കലോത്സവത്തിലെ അറബി പദ്യം ചൊല്ലലില്‍ പങ്കെടുക്കാന്‍
അര്‍ഹതയില്ല. അറബിക് ഭാഷ പഠിക്കുന്ന കുട്ടിക്കള്‍ക്ക് മാത്രമേ അറബിക് സാഹിത്യോത്സവത്തില്‍
പങ്കെടുക്കാന്‍ അര്‍ഹതയുളളൂ.
 5) സ്കൂള്‍ കലോത്സവത്തില്‍ ഒരു കുട്ടി (എല്‍.പി, യു.പി, എച്ച്.സ്, എച്ച്.എസ്.എസ്) പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മാത്രമേ മത്സരിക്കാന്‍ പാടുളളൂ. 6)കഥാപ്രസംഗത്തിന് പിന്നണിയില്‍ തബല /മൃദംഗം/ഹാര്‍മോണിയം/ശ്രുതിപ്പെട്ടി/സിംബല്‍/ടൈമിങ്ങ്  ക്ലാര്‍നെറ്റ് / വയലിന്‍ എന്നിവയ്ക്ക് 4 കുട്ടികള്‍ വരെയാകാം പിന്നണിയില്‍ ഉളളവരെ എന്‍ട്രിലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്
7) ദേശഭക്തി ഗാനത്തിന് പിന്നണി പാടില്ല
8)നാടകമത്സരത്തില്‍ കുട്ടികള്‍ മാത്രമേ പങ്കെടുക്കാവൂ. പിന്നണിയില്‍ ഉളളവരെ എന്‍ട്രിലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.   
പിന്നണിയില്‍ 3 പേര്‍ ആകാം.
9)ചെണ്ട,തായമ്പക,എന്നീ ഇനത്തിന് അനുസാരി വാദ്യമാകാം (ഒരു ഇലത്താളം,രണ്ട് ഇടംതല,ഒരു വലംതല എന്നിങ്ങനെ 4 പേര്‍ ആകാം)
10) മദ്ദളത്തിന് അനുസാരി വാദ്യമാകാം . (ഒരു ഇലത്താളം ,ഒരു വലംതല എന്നിങ്ങനെ 2 പേര്‍)
11)ഭരതനാട്യം,കുച്ചുപ്പുടി,മോഹിനിയാട്ടം,കേരളനടനം,നാടോടിനൃത്തം,സംഘനൃത്തം എന്നീ ഇനങ്ങള്‍ക്ക്പിന്നണിയില്‍ റിക്കാര്‍ഡ് ചെയ്ത സിഡി മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ.
12) വൃന്ദ വാദ്യത്തിനും, ഗാനമേളയ്ക്കും ഉപയോഗിക്കുന്ന സംഗീതഉപകരണങ്ങള്‍ വിദഗ്ധരുടെ പരിശോധനയ്ക്ക്
ശേഷമേ ഉപയോഗിക്കാന്‍ പാടുളളൂ.
13) ലളിതഗാനത്തിന് ശ്രുതിപാടില്ല.

14) രചനാ മത്സരങ്ങള്‍ക്ക് ആവശ്യമായ പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ കുട്ടികള്‍ കൊണ്ടുവരണം   
 15) എല്‍.പി. വിഭാഗം പ്രസംഗ വിഷയം രണ്ട് ദിവസം മുമ്പ് അറിയിക്കുന്നതാണ്.മറ്റ് വിഭാഗങ്ങള്‍ക്ക്
5 മിനുട്ട് മുമ്പ് വിഷയം നല്‍കുന്നതാണ്  
16) തിരുവാതിര, പൂരക്കളി,കഥകളി.മാര്‍ഗ്ഗംകളി എന്നിവയ്ക്ക് ആവശ്യമായ നിലവിളക്കും മറ്റും സംഘാടകര്‍ നല്‍കുന്നതാണ്  
17) ശാസ്ത്രീയസംഗീതത്തിന് ശ്രുതി ഉപയോഗിക്കാം   
18) കഥകളി സംഗീതത്തിന് ചേങ്ങില ഉപയോഗിക്കം.  .                                                                                                                    19) പിന്നണി അനുവദിച്ചിട്ടുളള ഇനങ്ങള്‍ക്ക് പിന്നണിയില്‍ അതാത് കാറ്റഗറിയിലെ കുട്ടികള്‍ തന്നെയായിരിക്കണം
20) ഗാനമേളയ്ക്കു് വാദ്യോപകരണങ്ങള്‍ വായിക്കുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തന്നെയായിരിക്കണം
21) ഒപ്പനയ്ക്കും, വട്ടപ്പാട്ടിനും,പക്കമേളമോ പിന്നണിയോ പാടില്ല. മുന്‍പാട്ടുകാര്‍ നിര്‍ബന്ധമാണ്.
22) കോല്‍ക്കളിക്കും ദഫ് മുട്ടിനും പിന്നണി പാടില്ല.
23) മാര്‍ഗ്ഗംകളിക്ക് കുഴിത്താളം ആകാം. പിന്നണി പാടില്ല
24) കേരളനടനം എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗത്തില്‍ ആണ്‍,പെണ്‍ പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതാണ്.
25)എല്ലാ രചനാ മത്സരങ്ങളും ഡിസംബര്‍ 1,2 തീയ്യതികളില്‍ നടത്തുന്നതാണ്. കൂടാതെ പ്രസംഗം,എല്ലാ വിഭാഗം മലയാളം  പദ്യം ചൊല്ലല്‍ , എല്‍.പി.കഥാകഥനം എന്നീ മത്സരങ്ങളും അന്നേ
ദിവസം നടത്തുന്നതാണ്.വിശദവിവരം പിന്നീട് അറിയിക്കുന്നതാണ്.

കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും നിര്‍ദ്ദേശങ്ങളും 
എന്ന ബ്ലോഗില്‍ ലഭ്യമാണ്.പരിപാടിയുടെ സമ്പൂര്‍ണ്ണ വിജയത്തിന് മുവുവന്‍ ആളുകളുടെയും സഹകരണം സ്നേഹപൂര്‍വ്വം
അഭ്യര്‍ത്ഥിക്കുന്നു.


06/11/2014

ഉപജില്ലാ ശാസ്ത്രമേള



ഉപജില്ലാ ശാസ്ത്രമേള തോന്നയ്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ 6/11/2014 ന് രാവിലെ 10 മണിയ്ക്ക്  പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വെട്ടുറോഡ് വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസമ്മേളനത്തില്‍ ശ്രീമതി എസ് കവിത, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി, പ്രവൃത്തിപരിചയ ഇനങ്ങളിലായി
ഉപജില്ലയിലെ എല്‍ പി, യു പി, എച്ച് എസ്സ്, എച്ച് എസ്സ്  എസ്സ്, വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 
മാറ്റുരച്ചു.



02/11/2014

തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്സില്‍ രണ്ടാമത്തെ സ്കൂള്‍ ബസ്സ് ഉദ്ഘാടനം ചെയ്തു


     ചിറയിൻകീഴ്  നിയമസഭാംഗം ശ്രീ.വി.ശശി എം.എല്‍.എ യുടെ പ്രാ‍ദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് വാങ്ങിയ രണ്ടാമത്തെ  സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം ശ്രീ.വി.ശശി നിര്‍വ്വഹിച്ചു.  ചിറയിങ്കീഴ് മണ്ഡലത്തില്‍ രണ്ടാമതും സ്കൂള്‍  ബസ്സ് നല്‍കുന്ന ആദ്യ വിദ്യാലയമാണു തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്.
      വാഹന ഉദ്ഘാടന ചടങ്ങില്‍ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ്.കവിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ .ജി.സതീശന്‍ നായര്‍,
മംഗലപുരം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ബെനറ്റ്.വൈ.ഗോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.അജികുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എസ്.ആര്‍.കവിത, ബ്ലോക്ക് മെമ്പര്‍ എസ്.ശോഭനകുമാരി, വാര്‍ഡ് മെമ്പര്‍ കരുണാകരന്‍, എം.എം.യൂസഫ്, എസ്.എം.ലൈലാബീവി, ആര്‍.രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.




Back to TOP