05/06/2015

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിതോഷികം നല്‍കും

മികച്ച സ്‌കൂള്‍-കോളേജ് ലഹരി വിരുദ്ധ ക്ലബുകള്‍, മികച്ച ക്ലബ് അംഗം, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുന്നു. ലഹരിവിമുക്ത കേരളം പരിപാടിയുടെ ഭാഗമായി മികച്ച സന്നദ്ധ സംഘടനയ്ക്ക് 25,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, സന്നദ്ധപ്രവര്‍ത്തകന് 10,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, മികച്ച സ്‌കൂള്‍-കോളേജ് ക്ലബ്ബുകള്‍ക്ക് 10,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും, മികച്ച ക്ലബ്ബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. ലഹരി വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച മാനദണ്ഡം എക്‌സൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലും (www.keralaexcise.gov.in) ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാനദണ്ഡത്തില്‍ വിവരിച്ചിട്ടുള്ളവിധം അപേക്ഷിക്കണം. അപേക്ഷ ജൂണ്‍ 10 ന് മുമ്പ് അതത് ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്ക് ലഭിക്കണം. പി.എന്‍.എക്‌സ്.2476/15


Back to TOP