31/05/2018

ആറാം പ്രവ്യത്തി ദിനം കുട്ടികളുടെ കണക്കെടുപ്പ്

2018-19 അദ്ധ്യയന വർഷത്തിലെ ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച്

ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് 

ഉച്ചഭക്ഷണ പദ്ധതി 2018-2019 ലോഗൊ


(പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍ പ്രകാരം)
 എല്ലാ സ്കൂളുകളിലും നിർബന്ധമായും പ്രിന്റെടുത്ത് പതിക്കേണ്ടതാണ്

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം

  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30. 05. 2018. തീയതി യിലെ എന്‍.എം.എ1/37000/2018/നം. സര്‍ക്കുലര്‍ പ്രകാരമുള്ള  സമ്മതപത്രം
https://app.box.com/s/e0hgkn2t4480h1rlc1f105f7vfpy72nq
                    
    അറിയിപ്പ്: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍  പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മതപത്രം നൽകാത്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്പെഷ്യല്‍ അരി, പാല്‍, മുട്ട /നേന്ത്രപ്പഴം എന്നിവ ലഭിക്കുന്നതിന് മാത്രമായി പദ്ധതിയില്‍  ഉള്‍പ്പെടുത്തുന്നതല്ല.

ഭാഷാധ്യാപകർ, ഡ്രോയിംഗ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എന്നിവരുടെ ട്രാൻസ്ഫർ ലിസ്റ്റ്

https://app.box.com/s/8s3oi69eksxeczeaqyw8neur2yefebsy

തിരുവനന്തപുരം ജില്ല എച്ച്.എം ട്രാൻസ്ഫർ, പ്രമോഷൻ ലിസ്റ്റ്

https://drive.google.com/file/d/0ByJKKGBZrnPLMW5ZcUpxbjFEUzBEY1d0SC1CNlBzY0RNYk9z/view?usp=sharing

22/05/2018

2018-19 അധ്യയന വർഷത്തിന്റെ മുന്നോടിയായി പ്രഥമാധ്യാപക യോഗം

സ്ഥലം BRC കണിയാപുരം
തീയതി 26-5-2018 ശനി
സമയം 10.00 മണി മുതൽ 12-30 വരെ
അജണ്ട
1 അക്കാദമികം
2 പ്രവേശനോത്സവം 2018
3 പാഠപുസ്തക വിതരണം
4 യൂണിഫോം വിതരണം
5 ഉച്ചഭക്ഷണം
6 കെട്ടിട -വാഹന സുരക്ഷ
7 മഴക്കാലപൂർവ്വ ശുചീകരണം
8 താത്ക്കാലിക അധ്യാപക നിയമനം
9 ജൂൺ 5 പരിസ്ഥിതി ദിനാചരണം
9 മുഖ്യമന്ത്രിയുടെ കത്തും വിത്തം
10 ആറാം പ്രവൃത്തി ദിനം
11 ജൈവവൈവിധ്യ പാർക്ക് , ഗ്രീൻ പ്രോട്ടോ കോൾ
12 സ്കൂൾ ലൈബ്രറി വികസനം
13  വായനാ ദിനാചരണം
14 HM ഫോറം തിരഞ്ഞെടുപ്പ്
15. കലോത്സവം ട്രോഫി പരിഷ്ക്കരണം
16 ഇതര വിഷയങ്ങൾ
NB ഉപജില്ലയിലെ മുഴുവൻ പ്രഥമാധ്യാപകരും ( LP , UP , HS - ഗവ, എയിഡഡ് , അൺ എയിഡഡ് ഉൾപ്പെടെ മീറ്റിംഗിൽ പങ്കെടുക്കണം.
പാഠപുസ്തകം, യൂണിഫോം സംബന്ധിച്ച് കിട്ടാനുള്ളതിന്റെ വിവരം കൂടി കൊണ്ടുവരണം .

പ്രൈ മറി ടീച്ചർമാരുടെ ഓണറേറിയം


പ്രീ പ്രൈമറി ടീച്ചർമാരുടെ ഓണറേറിയം കുടിശ്ശിക പ്രഥമാധ്യാപകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് വിതരണം പൂർത്തിയാക്കണം

എസ്എല്‍ഐ, ജിഐഎസ് : അറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനം ലഭ്യമല്ല

സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടത്തുന്ന എസ്.എല്‍.ഐ/ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ഡ്രായിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ മുഖേന ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ 30 ന് അവസാനിച്ചു.  അതിനാല്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിവരുന്ന സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നോ വിശ്വാസ് സോഫ്റ്റ്‌വെയര്‍ മുഖേനയോ ഇപ്പോള്‍ ലഭ്യമല്ല.  എന്നാല്‍ ഈ ആവശ്യത്തിനായി നിരവധി ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഓഫീസുകളില്‍ എത്തുന്നുണ്ട്.  ഇത് സംബന്ധിച്ച് ഇനിയൊരു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കില്ല.

15/05/2018

എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നൽകാം

              എല്‍.എസ്.എസ് പരീക്ഷാഫലം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ താത്പര്യമുളളവര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടും, പേപ്പര്‍ ഒന്നിന് 100 രൂപ നിരക്കില്‍ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മെയ് 22നകം അപേക്ഷിക്കണം.

Website: www.keralapareekshabhavan.in

ഉച്ചഭക്ഷണപദ്ധതി -സ്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പിലാക്കേണ്ട അടിയന്തിര നടപടികൾ

Noon Feeding Programme 2017-18




കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മയുമുള്ള ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.



Back to TOP