21/03/2016
സമ്മര്‍ ക്യാമ്പ് ഏപ്രില്‍ അഞ്ചിന്
കായിക
യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ഏപ്രില്‍ അഞ്ചിന്
ആരംഭിക്കും. സ്വമ്മിംഗ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്,
ജിംനാസ്റ്റിക്‌സ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നീ ഇനങ്ങളില്‍ പരിശിലനം
നല്‍കും. അപേക്ഷാ ഫോറം കായിക യുവജന കാര്യാലയത്തില്‍ നിന്ന് നേരിട്ട്
ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ രണ്ട്. വിശദാംശം
www.jimmygeorgesportshub.com -ലും ലഭിക്കും. വിലാസം ഡയറക്ടര്‍, കായിക
യുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെളളയമ്പലം,
തിരുവനന്തപുരം -33 (ഫോണ്‍ 2326644)