26/06/2018

ദിവസവേതന അദ്ധ്യാപകര്‍ക്ക് പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത്  വേതനത്തോടപ്പം ഡ്യൂട്ടീലീവ് അനുവദിക്കണം.
ഉത്തരവ്

09/06/2018

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു.  ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം.  എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ്  അധ്യാപകനെ/അധ്യാപികയെ നിയോഗിക്കാം.  ഹൈസ്‌കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.  പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി./ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും.   ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യണം. റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.   https://www.itschool.gov.in/master_trainer_2018 ല്‍ ഓണ്‍ലൈനായി 2018 ജൂൺ 16ന് മുമ്പ് അപേക്ഷ നല്‍കണം.   തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും

  .

08/06/2018

ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (തലശ്ശേരി ഡി.ഇ.ഒ.) - ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ

DOWNLOAD

07/06/2018

Sixth Working Day Activities


സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
1. സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
      a) ലിംഗപദവി (gender)
      b) മതം,ജാതി,വിഭാഗം
      c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
      d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
      e) യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്

1, സമ്പൂര്‍ണയിലെ Proforma I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. Proforma I - ലെ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (mixed), റൂറല്‍/അര്‍ബന്‍ എന്നിവ സേവ് ചെയ്യുക
3. Proforma I - ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar - ൽ ദൃശ്യമാകുന്ന Proforma II click ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ 3 പട്ടികകൾ ദൃശ്യമാകും. 3 പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2018-19 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
4. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബിAdditional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Save Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി saveചെയ്യേണ്ടതാണ്.
5. Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
6. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നPdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
7. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട്ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍confirmation റീസെറ്റ്ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
Click Here for DPI Circular on 6th Working Day
CLICK HERE for Sample Proforma 


Back to TOP