29/10/2019
ഉച്ചഭക്ഷണ പദ്ധതി ഒക്ടോബർ 2019
2019 ഒക്ടോബർ മാസത്തെ
എല്ലാ പ്രവർത്തി ദിനങ്ങളിലും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ഹാജർ നില കൃത്യമായി
രേഖപ്പെടുത്തുകയും അവസാന ദിവസമായ 31 ന് 11 മണിക്ക് മുമ്പായി
തന്നെ അന്നേ ദിവസത്തെ ഹാജർനില ഉപേക്ഷ കൂടാതെ കൃത്യമായി ഓൺലൈനിൽ
രേഖപ്പെടുത്തുകയും ഭൗതിക പരിശോധനയിൽ ഉള്ള അരിയുടെ കൃത്യത Rice Details ലിങ്കിൽ Physical Balance ൽ രേഖപ്പെടുത്തുകയും
ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
സീനിയർ സൂപ്രണ്ടിന്റെ സ്ഥലം മാറ്റം മൂലം പാചക
തൊഴിലാളികളുടെ വേതനം കാലതാമസം വരാതെ നൽകുന്നതിനുവേണ്ടി എല്ലാ പ്രഥമാധ്യാപകരും ഈ
കാര്യത്തിൽ സഹകരിക്കണമെന്നും അറിയിക്കുന്നു
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
17/08/2019
04/06/2019
NOON MEAL SCHEME 2019-20
LOGIN WEBSITE |
- ഉച്ചഭക്ഷണ പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷ ഫോം
- ഉച്ചഭക്ഷണ പദ്ധതി - 2019-20 അധ്യയനവര്‍ഷാരംഭത്തിന് മുന്നോടിയായി നടപ്പാക്കേണ്ട അടിയന്തര നടപടികള്‍
- ഉച്ചഭക്ഷണ പദ്ധതി - സ്കൂളുകളിലെ അക്കൗണ്ട് ബാലന്‍സ് കൃത്യമാക്കുന്നതിനും അക്കൗണ്ട് വിവരങ്ങള്‍ പുതിയ സോഫ്റ്റ്വെയറില് ചേര്‍ക്കുന്നത് സംബന്ധിച്ച്
- സ്കൂളുകളീലെ നൂണ് മീല്‍ അക്കൌണ്ടുകള്‍ കറന്റ് അക്കൌണ്ടുകള്‍ ആക്കുന്നത് സംബന്ധിച്ച്
- Circular - ഉച്ച ഭക്ഷണ പരിപാടി - കുട്ടികളുടെ ആധാര്‍ നമ്പര്‍ സംബന്ധിച്ച് /// 3 in 1 Unified Form - for Aadhar Enrolment Application
- എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
പ്രസ്തുത സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ
കണ്ടിജൻസി തുക വെട്ടിക്കുറക്കും വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ
അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
20/05/2019
19/02/2019
സ്കൂൾ ഉച്ചഭക്ഷണ വിതരണം മുടക്കം വരരുത്: ഉപജില്ലാവിദ്യാഭാസ ഓഫീസർ
ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫെബ്രുവരി മാസത്തേക്കുള്ള അരി മാവേലി സ്റ്റോറിൽ എത്തിയിട്ടുണ്ട്. മാവേലി സ്റ്റോറുമായി ഉടൻ ബന്ധപ്പെടുക.
ഏതെങ്കിലും മാവേലി സ്റ്റോറിൽ നിന്നും അരി ലഭ്യമായില്ലെങ്കിൽ തൊട്ടടുത്ത സ്കൂളിൽ നിന്നും അരി ലഭ്യമാക്കുക. സാധ്യമായില്ലെങ്കിൽ സ്കൂൾ
പി.ടി.എ, സ്കൂൾ വികസന സമിതി, സ്കൂളിലെ ജീവനക്കാർ, മറ്റു വ്യക്തികൾ കുട്ടികളുടെ രക്ഷിതാക്കൾ, സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനങ്ങൾ തുടങ്ങിയവരിൽ നിന്നും സംഭാവനയായി അരി സ്വീകരിക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്യുക.
മേൽപറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ വിപണിയിൽ നിന്ന് നല്ല അരി വാങ്ങുകയും അന്നെദിവസം തന്നെ ബില്ലുകൾ ഉപജില്ല വിദ്യാഭ്യാസ ആഫീസിൽ നേരിട്ടെത്തിക്കേണ്ടതാണ്.
ദയവായി ഈ കാര്യങ്ങൾ നടപ്പിലാക്കാൻ പ്രഥമധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
ഉപജില്ലാവിദ്യാഭാസ ഓഫീസർ, കണിയാപുരം
Subscribe to:
Posts (Atom)