19/02/2019

സ്കൂൾ ഉച്ചഭക്ഷണ വിതരണം മുടക്കം വരരുത്: ഉപജില്ലാവിദ്യാഭാസ ഓഫീസർ

                     ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫെബ്രുവരി മാസത്തേക്കുള്ള അരി മാവേലി സ്റ്റോറിൽ എത്തിയിട്ടുണ്ട്. മാവേലി സ്റ്റോറുമായി ഉടൻ ബന്ധപ്പെടുക.

                       ഏതെങ്കിലും മാവേലി സ്റ്റോറിൽ നിന്നും അരി ലഭ്യമായില്ലെങ്കിൽ തൊട്ടടുത്ത സ്കൂളിൽ നിന്നും അരി ലഭ്യമാക്കുക. സാധ്യമായില്ലെങ്കിൽ സ്കൂൾ
പി.ടി.എ, സ്കൂൾ വികസന സമിതി, സ്കൂളിലെ ജീവനക്കാർ, മറ്റു വ്യക്തികൾ കുട്ടികളുടെ രക്ഷിതാക്കൾ, സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനങ്ങൾ തുടങ്ങിയവരിൽ നിന്നും സംഭാവനയായി അരി സ്വീകരിക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്യുക.

    മേൽപറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ വിപണിയിൽ നിന്ന് നല്ല അരി വാങ്ങുകയും അന്നെദിവസം തന്നെ ബില്ലുകൾ ഉപജില്ല വിദ്യാഭ്യാസ ആഫീസിൽ നേരിട്ടെത്തിക്കേണ്ടതാണ്.

                    ദയവായി ഈ കാര്യങ്ങൾ നടപ്പിലാക്കാൻ പ്രഥമധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

                                                ഉപജില്ലാവിദ്യാഭാസ ഓഫീസർ, കണിയാപുരം




Back to TOP