26/06/2016

Sixth Working Day Latest Instructions


ആറാം പ്രവര്‍ത്തിദിവസത്തെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇത് പ്രകാരം കുട്ടുകളുടെ UID പ്രകാരമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Sixth Working Day  സൈറ്റില്‍ EID രേഖപ്പെടുത്തുന്നതിനും UID ഉള്‍പ്പെടെയുള്ള പ്രിന്റ് എടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു. ജൂണ്‍ 30ന് മുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം.
നിര്‍ദ്ദേശങ്ങള്‍.....
ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
1. Report of Sampoorna and Sixth Working Day എന്ന ലിങ്കില്‍ Consolidation Reports കാണാവുന്നതാണ്
2. Batch Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Batch (Class and Division) Data Sync ചെയ്യാവുന്നതാണ്
2. Sampoorna Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Sampoorna Data Sync ചെയ്യാവുന്നതാണ്
3. Entry Form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class-ലും ഉള്ള UID / EID ഇല്ലാത്ത കുട്ടികളുടെ UID / EID എന്റര്‍ ചെയ്ത് സേവ് ചെയ്യുക
4. Class wise Print എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ -ലും പഠിക്കുന്ന കുട്ടികളുടെ Details Print എടുക്കാവുന്നതാണ്
Click Here for Sixth Working Day Site
Click Here for Latest DPI Circular

20/06/2016

വായനാ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....
പവർ പോയന്റ് പ്രെസന്റെഷൻ

13/06/2016

വെളിച്ചം 2016

തിരുവനന്തപുരം ഡയറ്റ്  തയ്യാറാക്കിയ Reading cards-Malayalam std II

11/06/2016

വായനാദിന ക്വിസ്


ചോദ്യങ്ങള്‍
1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?
2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?
3. എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ് ?
4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ?
5. " വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്‍?
6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?
7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ് ?
8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?
9. എം.ടി. വാസുദേവന്‍ നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?
10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?
11. "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?
12. "കോവിലന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര് ?
13. "കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?
14. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?
15. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?
16. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന്‍ ആരാണ് ?
17. ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?
18. "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?
19. നടന്‍ ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?
20. സി. വി രാമന്‍ പിള്ള രചിച്ച സാമൂഹിക നോവല്‍ ഏതാണ് ?
21. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ?
22. "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?
23. "അമ്മ" എന്ന റഷ്യന്‍ നോവല്‍ എഴുതിയത് ആരാണ് ?
24. "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ?
25. "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?
26. "കേരളത്തിലെ പക്ഷികള്‍" എന്ന പുസ്തകം എഴുതിയത് ആരാണ് ?
27. "ആനവാരി രാമന്‍ നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന്‍ ആരാണ് ?
28. "ഗന്ധി" സിനിമയില്‍ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന്‍ ആരായിരുന്നു ?
29. ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ?
30. ഏ. കെ ഗോപലന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര്‍ ചേര്ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത് ?

10/06/2016

എന്റെ കേരളം

എന്റെ കേരളം- ഗോപാലകൃഷ്ണന്‍ കോലഴി എഴുതിയ കവിത അവതരിപ്പിക്കുന്നതിലേക്കായി കേരളത്തിന്റെ പ്രകൃതി ഭംഗി വര്‍ണ്ണിക്കുന്ന ചില ചിത്രങ്ങളിതാ...



09/06/2016

T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര്‍ )

വരയ്ക്കാം എഴുതാം വായിക്കാം

1...അക്ഷരചിത്രങ്ങള്‍ക്കായി ഇവിടെ ക്ളിക്ക് ചെയ്യൂ
  
2...ഒരു ടേബ്ള്‍ടോപ്പ്കലണ്ടര്‍ 
എങ്ങനെ ക്ലാസില്‍ ഉപയോഗിക്കാം? മുകളിലുള്ള വരിയില്‍ ക്ലിക്ക് ചെയ്യൂ.


3..അക്ഷരങ്ങള്‍ കൊണ്ട് എങ്ങനെ രൂപങ്ങള്‍ നിര്‍മിക്കാം ?
ചില മാതൃകകള്‍ ഇതാ 





1 വീട് നല്ല വീട്

1.വീട് നിര്‍മ്മാണം

ആവശ്യമായ വസ്തുക്കള്‍

1.തെര്‍മോകോള്‍ ക്യൂബുകള്‍

2.തറ,ഓട്,ചുവര്,നിലം എന്നിവ ‍‍ഡിസൈന്‍ ചെയ്തതോ വരച്ചതോ ആയ പേപ്പറുകള്‍

3.പശ,കളര്‍ പെന്‍

വീടിന്റെ മുറികള്‍ക്കായി ഓരോ ക്യൂബുകള്‍ ഉപയോഗിക്കാം.ഓടിനായി ഒരു തെര്‍മോകോള്‍ ക്യൂബെടുത്ത് രണ്ടായി മുറിച്ച് ഒട്ടിക്കാം.തുടര്‍ന്ന് ചുമരിനും തറക്കും ഓടിനുമൊക്കെയുള്ള ‍ഡിസൈനുകള്‍ ഒട്ടിക്കാം

ഇത്തരം കുഞ്ഞുകുഞ്ഞുവീടുകള്‍ ഉണ്ടാക്കിയശേഷം വരച്ചുണ്ടാക്കിയ ബോര്‍ഡിലോ സാന്‍ഡ്ട്രേയിലോ ഉറപ്പിക്കാം


2.പാട്ട് കേള്‍ക്കാം


3.ആനയുടെയും ഈച്ചയുടെയും  പാട്ടു കേള്‍ക്കാം


4.എളുപ്പത്തില്‍ വരയ്ക്കാം


5.വിരല്‍തുമ്പു ചിത്രങ്ങള്‍


Back to TOP