01/07/2020

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

വിഷയം- ഭക്ഷ്യകിറ്റ് വിതരണം 


                           സൂചന-    പൊതു വിദ്യാഭ്യാസ ‍ഡയറക്ടറുടെ 29.06.2020-ലെ 
                                              എന്‍.എം.1/9375/2020/‍ഡി.ജി..  നമ്പര്സര്ക്കുലര്‍.

മേല്സൂചന സര്ക്കുലര്പ്രകാരം പൊതു വിദ്യാഭ്യാസ ‍ഡയറക്ടര്‍  അനുമതി നല്കിയിട്ടുളള കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ  85 വിദ്യാലയങ്ങളിലെ  19917  വിദ്യാര്ത്ഥികള്ക്ക് ഭക്ഷ്യകിറ്റ് വിതരണത്തിനുളള ഇന്ഡന്റുകള്ബന്ധപ്പെട്ട 12 മാവേലിസ്റ്റോറുകള്ക്കും യഥാക്രമം അയച്ചുകൊടുത്തിട്ടുണ്ട്.
                       
                                     2019-2020 അധ്യയന വര്ഷത്തില്ഉള്പ്പെട്ടിരുന്നതും പൊതു വിദ്യാഭ്യാസ ഡയറക്ടര്അംഗീകരിച്ചതുമായ വിദ്യാര്ത്ഥികള്‍ക്കാണ് (2020 ഏപ്രില്‍, മേയ് മാസങ്ങളിലെ 39 ദിവസങ്ങള്‍ക്കുളള ഭക്ഷ്യ ഭദ്രതാ അലവന്സ്) വിതരണം നടത്തേണ്ടത്.  
                           എസ്.എം.സി., പി.റ്റി., ഉച്ചഭക്ഷണകമ്മിറ്റി എന്നിവരുടെ മേല്നോട്ടത്തില്ഓരോ വിദ്യാര്ത്ഥികളുടേയും രക്ഷിതാക്കള്ക്കാണ് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യേണ്ടത്. അക്വിറ്റന്സിന്റെ മാതൃക താഴെകാണുംപ്രകാരം തയ്യാറാക്കേണ്ടതാണ്ഇതോടൊപ്പമുളള ഉളളടക്കങ്ങള്സൂക്ഷ്മമായി പരിശോധിക്കുകയും അതാത് മാവേലി സ്റ്റോറുകളുമായി ബന്ധപ്പെട്ട് തുടര്നടപടികള്സ്വീകരിക്കേണ്ടതാണ്.
   
                                                                                     ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍,
                                                                                               കണിയാപുരം.
                                                                                                  0471-2753322.

 DOWNLOAD ATTACHMENTS



Back to TOP