14/07/2020

ഭക്ഷ്യകിറ്റുകളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച്

സര്‍ / മാഡം,
 
മാവേലി സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിന്‍റെ വിവരങ്ങള്‍ mdms.kerala.gov.in ലോഗിങ് ചെയ്ത് മെയിന്‍മെനുവില്‍ ഏഴാമതായി കാണുന്ന 
 Food Security Allowance -Click ചെയ്തതിനു ശേഷം കാണുന്ന 
സ്റ്റോക്ക് എന്‍ട്രിയില്‍ ലഭ്യമായി കിറ്റുകളുടെ എണ്ണം രേഖപ്പെടുത്തുക 
Received Date - Maveli Store- എന്നിവ സെലക്ട് ചെയ്യാന്‍ മറക്കരുത്.

അതിനു ശേഷം kit Distribution- Click ചെയ്യുക. 
അതില്‍ വിതരണം നടത്തിയ തിന്‍റെ എണ്ണം രേഖപ്പെടുത്തുക. 
കിറ്റ് ടൈപ്പ് സെലക്ട് ചെയ്യുമ്പോള്‍
A- ല്‍ പ്രീ- പ്രൈമറിയും,
B-ല്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളതും,
C-ല്‍ ആറാം, ഏഴ്, എട്ട് എന്നീ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിതരണം
ചെയ്തിട്ടുള്ള കിറ്റുകളുടെ എണ്ണവും മാത്രമേ എന്‍റര്‍ ചെയ്യാവു.

 
2019-20 അദ്ധ്യായന വര്‍ഷത്തെ കുട്ടികള്‍ക്ക് മാത്രമാണ് കിറ്റുകള്‍ വിതരണം നടത്തേണ്ടത്.
ഈ അദ്ധ്യായന വര്‍ഷം (2020-21) പ്രീ-പ്രൈമറിയിലും, ഒന്നാം ക്ലാസിലും പ്രവേശനം നേടിയിട്ടുള്ള കുട്ടികള്‍ക്ക് കിറ്റ് വിതരണം നടത്താന്‍ പാടുള്ളതല്ല.


സോഫ്റ്റ് വെയറില്‍ മേല്‍ പറഞ്ഞപ്രകാരം എന്‍ററുകള്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ല.

ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍,
കണിയാപുരം.
0471-2753322.


Back to TOP