10/10/2017
Vidhya Samunnathi Scholarship
കേരള സംസ്ഥാന മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2017 - 18 വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍നല്‍കാം .
കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍/ കോളേജ്/ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സംവരേണതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ആകണം.
അപേക്ഷകര്‍ www.kswcfc.org എന്ന വെബ്‌സൈറ്റിലെ 'ഡാറ്റാബാങ്കില്‍' ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. ഡാറ്റാബാങ്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളവര്‍ പ്രസ്തുത നമ്പര്‍ ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം എല്ലാ മാര്‍ഗങ്ങളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതത് സ്‌കീമുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത് അയയ്‌ക്കേണ്ടതാണ്. സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷാര്‍ത്ഥികള്‍ക്ക് ഏതെങ്കിലുമൊരു ശാഖയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളുടെ മറ്റ് സ്‌കോളര്‍ഷിപ്പുകള്‍/സ്റ്റൈപ്
ഓരോ പഠനതലത്തിലും ലഭ്യമായ സ്‌കോളര്‍ഷിപ്പുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ:
ഹൈസ്‌കൂള്‍തലം (8,9,10 ക്ലാസുകള്‍): 20,000 സ്‌കോളര്‍ഷിപ്പുകള്‍ ഈ വിഭാഗത്തില്‍ ലഭ്യമാകും. പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് തുക 2000 രൂപയാണ്. ഹയര്‍സെക്കന്‍ഡറി (11, 12 ക്ലാസുകള്‍): 14000 സ്‌കോളര്‍ഷിപ്പുകള്‍. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 3000 രൂപ.
ഡിപ്ലോമാ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍: 1000 സ്‌കോളര്‍ഷിപ്പുകള്‍, വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 6000 രൂപ. ബിരുദതലത്തില്‍ പ്രൊഫഷണല്‍ കോഴ്‌സ് വിഭാഗത്തില്‍ 2500 സ്‌കോളര്‍ഷിപ്പുകളും നോണ്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ 3500 സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 7000, 5000 രൂപ എന്നിങ്ങനെ ലഭിക്കും.
ബിരുദാനന്തര ബിരുദതലത്തില്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ 1250 സ്‌കോളര്‍ഷിപ്പുകളും നോണ്‍പ്രൊഫഷണല്‍ വിഭാഗത്തില്‍ 1667 സ്‌കോളര്‍ഷിപ്പുകളുമുണ്ട്. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 8000, 6000 രൂപ എന്നിങ്ങനെയാണ്. CA, CS, CMA (ICWA), സ്‌കോളര്‍ഷിപ്പുകള്‍ 100, വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപ.
ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍: 120 സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകും. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 50,000 രൂപ, IIT, IIM, IISc, NIT, നാഷണല്‍ ലോ സ്‌കൂള്‍, ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, NIFT മുതലായ പ്രീമിയര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
In order to process the scholarship application, applicant must provide the following documents.
1.Institution certificate
2.Income certificate (original) from village office.
3.Copy of mark list of SSLC
4.Copy of the 1st page of pass book in the name of applicant ( should have Name, Account No, IFSC Code, Address etc)
5.Copy of Aadhar card
Last date for Online Submission of the Application by students is 15.11.2017. The details of the Scholarship are given below.