28/03/2015

 ഉച്ചഭക്ഷ​ണപരിപാടി പാചകോപകരണങ്ങള്‍,സ്റ്റേഷറി സാധനങ്ങള്‍ എന്നി വാങ്ങുന്നതിന് എം എം ഇ ഫണ്ട് ഉപയോഗം ഉത്തരവ്     ഇവിടെ ക്ലിക്ക് ചെയ്യൂ
 
 
Numaths result  CLICK HERE

19/03/2015

HS SANSKRIT OVER POINTS


Kerala School Kalolsavam
School Point ( Festival : HS Sanskrit)
Sl.No.   School Point
1    43018   L. V. H. S. Pothencode 83
2    43006   Muslim Girls H. S. S. Kaniyapuram 55
3    43020   S. N. V. H. S. Chenkottukonam 42
4    43003   Govt. V. H. S. S. Pirappancode 30
5    43001   St. Augustine`s H. S. Murukkumpuzha 19

സ്‌കൂളുകള്‍ 30 ന് അടയ്ക്കും

             സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കുന്നതിനാലും എസ്.എസ്.എല്‍.സി. വാല്യുവേഷന്‍ മാര്‍ച്ച് 31 ന് ആരംഭിക്കുന്നതിനാലും മധ്യവേനലവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ മാര്‍ച്ച് 30 ന് അടയ്ക്കും.സ്‌കൂളുകള്‍ 30 ന് അടയ്ക്കും

പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/ പ്രൈമറി   അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2015-16  അധ്യയന വര്‍ഷത്തേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലം  മാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 23.3.2015 മുതല്‍ 31.03.2015 -ന് വൈകുന്നേരം അഞ്ച് മണിവരെ. വിശദാംശം : www.transferandpostings.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

08/03/2015

SSLC 2015 GRACEMARK  UPLOAD ചെയ്യുന്നതുമായി സംബന്ധിച്ച സര്ക്കുലര് :::::  LINK ACTIVATED.....CIRCULAR

Anticipatory Income Statement 2015-16


https://sites.google.com/site/alrahiman1/Anticipatory%202015-16.xls?attredirects=0&d=12014-15 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടച്ചു കഴിഞ്ഞു. ഇനി 2015-16 വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വേണം. അടുത്ത വര്‍ഷം അടക്കേണ്ടി വന്നേക്കാവുന്ന ആദായ നികുതിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം 2015 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ മുതല്‍ ശമ്പളത്തില്‍ കുറവ് ചെയ്തിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അത്ര തന്നെ നിര്‍ബന്ധമായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ഓരോ മാസവും ഒരു ഗഡു കുറവ് ചെയ്യുന്നത് കൊണ്ടുള്ള സൗകര്യം ഇതിനോടകം പലര്‍ക്കും മനസ്സിലായിക്കാണും. എന്തായാലും മാര്‍‌ച്ച് മാസത്തെ ശമ്പളം പാസാകണമെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ബില്ലിനോടൊപ്പം ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും ഒരു ഗഡു നികുതി കിഴിവ് ചെയ്യുകയും വേണം. ഗസറ്റഡ് അല്ലാത്തവരുടെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ സ്വീകരിക്കുകയും അതിനനുസരിച്ച് അവരുടെ നികുതി ശമ്പളത്തില്‍ പിടിക്കുകയും വേണം. ഈ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ സേഫ്റ്റ്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം.

2015-16 വര്‍ഷത്തെ സ്ലാബിനനുസരിച്ചാണ് പ്രതീക്ഷിത നികുതി കണക്കാക്കുന്നത്. 2015 മാര്‍ച്ചിലെ ധനമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല.  പക്ഷെ ഡിഡക്ഷനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയുണ്ട്. ഇവ താഴെ കൊടുക്കുന്നു.
  • സാധാരണക്കാരുടെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി ,
  • സീനിയര്‍ സിറ്റിസണിന്‍റെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 20,000 രൂപയില്‍ നിന്നും 30,000 രൂപയാക്കി ഉയര്‍ത്തി.
  • മെഡിക്കല്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരാത്ത 80 വയസില്‍ കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30,000 രൂപ വരെ ചികിത്സാചിലവ് ഇനത്തില്‍ കിഴിവനുവദിക്കാന്‍ തീരുമാനിച്ചു.
  • മാരകമായ രോഗങ്ങളുടെ ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരുന്ന കിഴിവ് 60,000 രൂപയില്‍ നിന്നും 80,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
  • വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50000 രൂപയില്‍ നിന്നും 75,000 രൂപയാക്കി.
  • എല്‍.ഐ.സി പോലുള്ള പെന്‍ഷന്‍ ഫണ്ട് സ്കീമില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിനുള്ള കിഴിവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
  • ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് പ്രതിമാസം 800 രൂപ എന്നത് ഇരട്ടിയാക്കി 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.


കടപ്പാട് : Abdu Rahiman Sir, Valiyapeediyakkal, HSST, GHSS BP ANGADI, TIRUR

01/03/2015

LP SCHOOL MATHS

ഗണിത പഠനം ആസ്വാദ്യകരമാക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ കൂടി തയ്യാറാക്കിയിരിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. 
       Gambas എന്ന പ്രോഗ്രാമിങ്ങ് ഭാഷയില്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ  സഹായത്തോടെ പ്രൈമറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വീഡിയോയും വര്‍ക്ക് ഷീറ്റുകളുടെയും സഹായത്തോടെ അടിസ്ഥാനാശയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത് സഹായിക്കും . കമ്പ്യൂട്ടര്‍ അറിയാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ LP SCHOOL MATHS എന്ന് പേരിട്ട ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. താഴെത്തന്നിരിക്കുന്ന രണ്ട് ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിന്റെ ഹോമില്‍ സേവ് ചെയ്ത് അവിടെ( Home Folder-ല്‍)ത്തന്നെ Extract ചെയ്യുക. gambas-lpschoolmaths_0.0.12-1_all.deb എന്ന ഫയലില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന് ശേഷം Application - Education - LPSchoolMaths എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതിലുള്ള സംഖ്യാവിശേഷം, സംഖ്യാ പാറ്റേണുകള്‍, ചതുഷ്ക്രിയകള്‍, ഭിന്നസംഘ്യകള്‍, ജ്യാമിതി എന്നിങ്ങനെ വ്യത്യസ്തങ്ങളായ മെനുകളുടെ സഹായത്തോടെ ഓരോ ഭാഗവും ലളിതമായി വിശദീകരിച്ചിട്ടുണ്ട്.



Back to TOP