14/05/2015

School Bus Manager

       സ്കൂൾ ബസ്‌ സംവിധാനം കൈകാര്യം ചെയ്യുന്നത് ശ്രമകരമായ ഒരു ജോലിയാണ്. വാഹന സൗകര്യം ഉപയോഗിക്കുന്ന കുട്ടികളുടെ വിവരം ശേഖരിക്കുക , ബസ്‌ ഫീസ്‌ ശേഖരിക്കുക, ഐഡന്റിറ്റി കാർഡ്‌ നൽകുക, വരവ്-ചിലവ് തയ്യാറാക്കുക എന്നിവയാണ് സാധാരണ നേരിടേണ്ട പ്രയാസങ്ങള്‍.
ഇടുക്കി ജില്ലയിലെ മുരിക്കശ്ശേരി സെൻറ് മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ശ്രി.ജിജോ ജോർജ് തയ്യാറാക്കിയ സ്കൂൾ ബസ്‌ മാനേജർ (SCHOOL BUS MANAGER) സോഫ്റ്റ്‌വെയറിന്  സ്കൂളുകളിലെ വാഹന ക്രമീകരണവുമായി ബന്ധപ്പെട്ട ജോലികൾ ലഘൂകരിക്കാന്‍ കഴിയും.
മൈക്രോസോഫ്ട്‌ എക്സെൽ 2007 ൽ തയ്യാറാക്കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയർ , 3900 കുട്ടികളുടെ വിവരം ശേഖരിക്കാൻ കഴിവുള്ളതാണ്. LP ,UP ,HS ,HSS വിഭാഗങ്ങളിലെ കുട്ടികളുടെ വിവരം ഇതിൽ ഉൾകൊള്ളിക്കാൻ സാധിക്കും. സോഫ്റ്റ്‌വെയറിനോടൊപ്പം നൽകിയിരിക്കുന്ന ഹെൽപ്പ് വായിച്ചതിനു ശേഷം പ്രവർത്തനം തുടങ്ങാം.
School Bus Manager Software by Jijo George , St.Marys HSS, Murickassery , Idukki(11 MB,XLSM File)


Back to TOP