പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

06/08/2015

തോന്നയ്ക്കൽ കണ്ട കാഴ്ചകൾ

ഇന്നു സ്കൂൾ സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 9.50 നു തോന്നയ്ക്കൽ ഗവ എൽ.പി.എസ്സിൽ എത്തി. അസ്സംബ്ലി കണ്ടു. സ്കൂളിന്റെ പ്രൌഡി വിളിച്ചോതുന്ന അസംബ്ലി.

 അസംബ്ലിയിലെ ഹെഡ്മിസ്ട്രസ്സിന്റെ അഭിസംബോധന എടുത്തു പറയേണ്ട ഒന്നാണു.
തുടർന്ന് ക്ലാസ് മുറികളിലേക്ക്. ആദ്യം 4ബി ക്ലാസ്സിൽ. സമയവുമായി ബന്ധപ്പെട്ട  ഒരു പ്രവർത്തനമായിരുന്നു അപ്പോൾ ജതീഷ് സാർ വിനിമയം ചെയ്തുകൊണ്ടിരുന്നത്.  വളരെ നല്ല രീതിയിൽ കുട്ടികളിൽ