28/09/2015

സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഗവൺമെന്റിന്റെ സാമൂഹിക സുരക്ഷ മിഷൻ ഈ വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് മാതാവോ , പിതാവോ ഇവർ രണ്ടുപേരുമോ മരണപ്പെട്ട കുട്ടികൾക്കാണു ധനസഹായം ലഭിക്കുക. 5 വയസ്സു വരെ ഉള്ള കുട്ടികൾക്ക്‌ പ്രതിവർഷം 3000 രൂപ, എൽ.പി , യു.പി കുട്ടികൾക്ക്‌ പ്രതിവർഷം 3000 രൂപ , ഹൈസ്ക്കൂൾ കുട്ടികൾക്ക്‌ പ്രതിവർഷം 5000 രൂപ , പ്ലസ്‌ ടു കുട്ടികൾക്ക്‌ പ്രതിവർഷം 7500 രൂപ , ഡിഗ്രി വിഭാഗം കുട്ടികൾക്ക്‌ പ്രതി വർഷം 10,000 രൂപ എന്നിങ്ങനെ ലഭിക്കും കുട്ടി പഠിക്കുന്നസ്കൂൾ വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  ഗവൺമെന്റിന്റെ ഉത്തരവുകളും ഉണ്ട് .ഓൺലൈൻ വഴിയാണു അപേക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.socialsecuritymission.gov.in  എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ         or                    0471 2341200 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ ചെയ്യുക, പരമാവധി ഷെയർ ചെയ്യുക