20/07/2015

ഖാദി തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

ഖാദി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2014-15 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി തത്തുല്യം, പ്ലസ് ടു/വി.എച്ച്.എസ്.സി തത്തുല്യ പരീക്ഷകളില്‍ ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വെള്ളക്കടലാസിലുള്ള അപേക്ഷ ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം.