22/07/2015

               സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2429130, ഇ-മെയില്‍tvmitschool@gmail.com, obcdirectorate@gmail.com

21/07/2015

കണിയാപുരം ഉപജില്ല വിദ്യാരംഗം സാഹിത്യ ശില്പശാല :: ജി.യു.പി.എസ്. ചന്തവിള



 എസ്.ആര്‍. ലാല്‍ സാര്‍ സംസാരിക്കുന്നു

യോഗ പരിശീലനം

ഗവ. എല്‍.പി.എസ്. ചാന്നാങ്കരയില്‍ നിന്നും ഒരു ദൃശ്യം

20/07/2015

എ ഇ ഒ. അറിയിപ്പ്

എസ് ആര്ജി കണ്‍വീനര്‍മാരുടെ ഒരു സുപ്രധാനയോഗം 31/07/2015 ന് കണിയാപുരം ബി ആര്സി യില്‍ വെച്ച്  2.00 മണിക്ക് ആരംഭിക്കുന്നു. എല്ലാ എസ് ആര്ജി കണ്‍വീനര്‍മാരും യോഗത്തില്പങ്കെടുക്കേണ്ടതാണ്.


ഡി.എഡ് പരീക്ഷാഫലം

2015 ഏപ്രില്‍/മേയ് മാസത്തില്‍ നടത്തിയ ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷയുടെയും റ്റി.റ്റി.സി. പ്രൈവറ്റ് പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍www.pareekshabhavan.inലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫീസ് ഒടുക്കേണ്ട അവസാന തീയതി ജൂലൈ 25

ഹയര്‍സെക്കന്‍ഡറി : പ്ലസ് വണ്‍-സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ പ്രവേശനം ഇന്നുകുടി

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കൂള്‍/കോമ്പിനേഷനില്‍ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ജൂലൈ 21 വൈകിട്ട് നാല് മണിവരെ നീട്ടി. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്‌കൂളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷ ജൂലൈ 21-ന് വൈകിട്ട് നാല് മണിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

ഖാദി തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

ഖാദി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2014-15 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി തത്തുല്യം, പ്ലസ് ടു/വി.എച്ച്.എസ്.സി തത്തുല്യ പരീക്ഷകളില്‍ ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വെള്ളക്കടലാസിലുള്ള അപേക്ഷ ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം.

16/07/2015

എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം

എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം 31/07/2015 ന് കണിയാപുരം ബി ആര്‍ സി യില്‍ വച്ച്  2.00മണിക്ക് ആരംഭിക്കുന്നു. എല്ലാ എസ് ആര്‍ ജി കണ്‍വീനര്‍മാരും യോഗത്തില്‍ പങ്കെടുക്കണം. 

എ ഇ ഒ.

 


05/07/2015

OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം.

ഈ വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ). 
പ്രധാനനിര്‍ദ്ദേശങ്ങള്‍
  1. ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക.
  2. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
  3. OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
  4. ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
  5. രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
  6. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
  7. ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
  8. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍  ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
  9. സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
  10. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
  11. ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം


Back to TOP