14/11/2014
പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുണ്ടായിരുന്നതും സര്‍ക്കാര്‍
ഏറ്റെടുത്തതുമായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ലാബ്
അസിസ്റ്റന്റ്മാര്‍ക്കും കോമണ്‍പൂളിലോ സര്‍ക്കാര്‍ സര്‍വീസിലോ
ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച ഓപ്ഷന്‍ അനുസരിച്ചുള്ള പ്രൊവിഷണല്‍
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിന്റെ
പൂര്‍ണ്ണരൂപം www.dhse.kerala.gov.in ല്‍ ലഭിക്കും. പരാതി ഉള്ളവര്‍ വിവരം
നവംബര്‍ 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി രേഖാമൂലം
ലഭ്യമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.5666/14