18/11/2014

അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു


ചിറയിൻ കീഴ് നിയോജക മണ്ഡലത്തിൽ  എം.എൽ.എ  ശ്രീ.വി.ശശി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് “അടുപ്പം” . 2013-14 വർഷത്തെ അടുപ്പം അവാർഡുകൾ വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബ് വിതരണം ചെയ്തു.

       എൽ.പി. വിഭാഗത്തിൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത 4 സ്കൂളുകൾക്കും, യു.പി. വിഭാഗത്തിൽ 2 ഉം, എച്ച്.എസ് വിഭാഗത്തിൽ 2 ഉം സ്കൂളുകൾക്കും മന്ത്രി പുരസ്കാരങ്ങൾ നൽകി. തുടർന്ന് എം.എൽ.എ. കഴിഞ്ഞ വർഷത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശ്രീ.വി.ശശി എം.എൽ.എ അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു.
എൽ.പി. വിഭാഗത്തിൽ  അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് തോന്നയ്ക്കൽ ഗവ: എൽ.പി.എസിലെ അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ

അടുപ്പം അവാർഡ് ദാന ചടങ്ങ്: സദസ്സ്
എൽ.പി. വിഭാഗത്തിൽ  അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ചാന്നാങ്കര ഗവ: എൽ.പി.എസിലെ ഹെഡ് മിസ്ട്രസ് ഏറ്റുവാങ്ങിയപ്പോൾ


മറ്റ് അവാർഡുകൾ
 യു.പി. വിഭാഗം   : ജി.യു.പി.എസ് ഇടവിളാകം, കണിയാപുരം സബ്ജില്ല
ജി.യു.പി.എസ് പാലവിള, ആറ്റിങ്ങൽ സബ്ജില്ല
എച്ച്.എസ് വിഭാഗം : ജി.എച്ച്.എസ്സ്.എസ്സ് തോന്നയ്ക്കൽ, കണിയാപുരം സബ്ജില്ല
........................................................................................


Back to TOP