30/11/2014

വിക്ടേഴ്‌സ് വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍മാരാകാം

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വാര്‍ത്തകളും ഇതര വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനങ്ങളും വിക്ടേഴ്‌സ് വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളതിനാല്‍ അക്കാര്യം ചാനലിനെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രഥമാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാം. ഇവ വിക്ടേഴ്‌സ് വാര്‍ത്തയിലും പരിപാടികളിലും ഉള്‍പ്പെടുത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സില്‍ പ്രതിദിനം ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും വിദ്യാഭ്യാസ വാര്‍ത്ത സംപ്രേഷണം ചെയ്യും. ഉച്ചയ്ക്കുള്ള വാര്‍ത്താ ബുള്ളറ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അവതരിപ്പിക്കുന്നത്. വാര്‍ത്ത സംബന്ധിച്ച വിവരംvictersnews@gmail.com ഇ-മെയിലിലും 9349029423, 0471-2529800 നമ്പരുകളിലും അറിയിക്കാം


Back to TOP