19/12/2014

അധ്യാപക നിയമനം 
 പട്ടികജാതി/വര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന താല്‍പര്യമുള്ള അധ്യാപകര്‍ക്ക് 2014 ഡിസംബര്‍ 30 ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങളും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in വെബ്‌സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭ്യമാണ്.


Back to TOP