19/12/2014

വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി

എസ്.എസ്.എല്‍.സി. ഒരുക്കം : വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി    

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പഠനപരമ്പര ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30-നും 7.30-നും രാത്രി ഏഴിനും 8.30-നുമാണ് സംപ്രേഷണം. ഓരോ വിഷയത്തിലും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150-ല്‍പരം അധ്യാപകര്‍ പങ്കെടുക്കും. എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ചോദ്യപ്പേപ്പര്‍ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് എസ്.എസ്.എല്‍.സി. ഒരുക്കം നിര്‍മ്മിച്ചിരിക്കുന്നത്. വിശദ പഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്. പി.എന്‍.എക്‌സ്.6415/14 

വിക്ടേഴ്‌സില്‍ പുതിയ പരമ്പര ജോബ് ന്യൂസ്  

  വിക്ടേഴസില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി തൊഴില്‍മേഖലയും തൊഴില്‍ അവസരങ്ങളും പരിചയപ്പെടുത്തുന്ന ജോബ് ന്യൂസ് ആരംഭിക്കുന്നു. ഗവണ്‍മെന്റ്, പ്രൈവറ്റ് ബാങ്കിംഗ് മേഖല, പി.എസ്.സി., യു.പി.എസ്.സി തൊഴിലവസരങ്ങള്‍, സ്‌കോളര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.30 നും വൈകുന്നേരം നാല് മണിക്കും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും രാത്രി പത്ത് മണിക്കുമാണ് സംപ്രേഷണം. പി.എന്‍.എക്‌സ്.6416/14 


Back to TOP