20/12/2014

അന്തരീക്ഷത്തില്‍ നിന്നും വെള്ളവുമുണ്ടാക്കാം !

                അന്തരീക്ഷത്തിലെ ജലബാഷ്പങ്ങള്‍ ശേഖരിക്കുകയും അതു തണുപ്പിച്ച് ശുദ്ധമായ കുടിവെള്ളമാക്കി സംഭരിക്കുകയും ചെയ്യുന്ന ഒരു ഉപകരണം ആസ്ത്രേലിയക്കാരനായ  ക്രിസ്റ്റോഫ്  റെറ്റിസര്‍ എന്നയാള്‍ വികസിപ്പിച്ചിരിക്കുന്നു.
http://luca.co.in/wp-content/uploads/2014/12/fontus-water-bottle_1024.jpg
ഒരു സൈക്കിളില്‍ ഉറപ്പിക്കാവുന്നതാണ് ഈ ഉപകരണം. ദീര്‍ഘദൂരം സൈക്കിളോടിച്ചു പോകേണ്ടിവരുന്നവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാണ്. മാത്രമല്ല, ഭൂഗര്‍ഭജലസ്രോതസ്സുകള്‍ തീരെ കുറവായുള്ള പ്രദേശങ്ങളിലും ഇതൊരു അനുഗ്രഹമാണ്. ആസ്ത്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് ആര്‍ട്ട്സില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ്  ക്രിസ്റ്റോഫ്  റെറ്റിസര്‍. താന്‍ വികസിപ്പിച്ചെടുത്ത കൗശലക്കാരനായ ഈ പുതിയ ഉപകരണത്തെ  ഫോണ്ടസ് (Fontus) എന്നാണ്  നാമകരണം ചെയ്തിരിക്കുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അതിന്റെ പ്രവര്‍ത്തനം