24/02/2015
ഒഴിവുകള്‍ പിഎസ്‌സിയെ ഇ-മെയില്‍ വഴി അറിയിക്കണം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഒഴിവുകള്‍ ഇ-മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇപ്രകാരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രൊഫോര്‍മയില്‍ നിയമനാധികാരിയുടെ ഡിജിറ്റല്‍ ഒപ്പ് ഉള്‍പ്പെടുത്തണം. അതോടൊപ്പം ഒറിജിനല്‍ പ്രൊഫോര്‍മയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ഇ-മെയില്‍ ആയി അയയ്ക്കുകയും വേണം. നോട്ട് ജോയിനിങ് ഡ്യൂട്ടി (എന്‍ജെഡി) ഒഴിവുകള്‍ ഇ-മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉദേ്യാഗാര്‍ഥികളുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി തപാല്‍ മാര്‍ഗം പിഎസ്‌സിക്ക് നല്‍കണം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഇ-മെയില്‍ വിലാസം ചുവടെ: സംസ്ഥാന തല ഒഴിവുകള്‍ - secyvacancy.psc@kerala.gov.inറീജിയണല്‍ ഓഫീസുകള്‍: കൊല്ലം-roklmvacancy.psc@kerala.gov.inഎറണാകുളം-roekmvacancy.psc@kerala.gov.in കോഴിക്കോട് -rocltvacancy.psc@kerala.gov.inജില്ലാ ഓഫീസുകള്‍: തിരുവനന്തപുരം - dotvmvacancy.psc@kerala.gov.inകൊല്ലം - doklmvacancy.psc@kerala.gov.in വയനാട് - dowydvacancy.psc@kerala.gov.inതൃശൂര്‍ - dotsrvacancy.psc@kerala.gov.inപത്തനംതിട്ട - doptavacancy.psc@kerala.gov.in പാലക്കാട് - dopkdvacancy.psc@kerala.gov.inകാസര്‍കോട് - dokzdvacancy.psc@kerala.gov.in കോട്ടയം - doktmvacancy.psc@kerala.gov.in കണ്ണൂര്‍ - doknrvacancy.psc@kerala.gov.inഇടുക്കി- doidkvacancy.psc@kerala.gov.inഎറണാകുളം- doekmvacancy.psc@kerala.gov.inകോഴിക്കോട് - docltvacancy.psc@kerala.gov.in ആലപ്പുഴ - doalpvacancy.psc@kerala.gov.inമലപ്പുറം - domlpvacancy.psc@kerala.gov.in