15/12/2015
SPARK - Online Leave Application Enabled
SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE
LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക് വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. ഇവിടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBER ഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാണ് One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.
ഈ പേജില്‍ Submit Leave Application, Submit Joining Report, Preature
Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍ ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേ ണ്ടത് എന്നത് കൃത്യമായി നല്‍കണം. ലീവ് എന്നു മുതല്‍ എന്ന് വരെയെന്നതും അവധി ദിവസങ്ങള്‍ Suffix/Prefix എന്ന വിവരങ്ങളും നല്‍കണം. during commutted leave and that admissible during half pay leave which would not have been admissible in the event of my retirement from service at the end of or during the course of leave I undertake to refund the leave salary drawn during 'leave not due' which would not have been admissible had rule 85, Part I, not been applied in the event of my voluntary retirement or resignation from service at any time until I earn half pay leave not less than the amount of leave not due availed of by എന്നീ ബോക്സുകള്‍ ടിക്ക് മാര്‍ക്ക് നല്‍കി reporting Officer Details, Leave Approving Authority ( Designation, Name എന്നിവ)എന്നിവ സെലക്ട് ചെയ്യുക.അതിന് ശേഷം താഴെക്കാണുന്ന Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ OTP മൊബൈലില്‍ ലഭിക്കും ഇത് അതിനുള്ള ബോക്സില്‍ ടൈപ്പ് ചെയ്ത് Submit Leave ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷ ബന്ധപ്പെട്ട അധികാരിക്ക് forward ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇത് ബന്ധപ്പെട്ട Sanctioning Authority അപ്രൂവ് ചെയ്യുന്നതോടെ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ഇത് ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും DDO/Leave Sanctioning Authority അപേക്ഷ അപ്രൂവ് ചെയ്യുന്നതിന് DD്‍ ചെയുOയുടെ പേജില്‍ ലോഗിന്‍ ചെയ്യമ്പോള്‍ ലഭിക്കുന്ന പേജിലെ Main Menu -> Service Details -> Leave -> Leave Approval എന്ന ക്രമത്തില്‍' പ്രവേശിക്കുക. ഈ പേജിന്റെ ഇടത് ഭാഗത്ത് Approve ചെയ്യാന്‍ ബാക്കിയുള്ള ലീവുകളുടെ വിവരം കാണാവുന്നതാണ്. Select ബട്ടണ്‍ അമര്‍ത്തി വിശദവിവരങ്ങള്‍ പരിശോധിച്ച് Remark കോളം പൂരിപ്പിച്ചതിന് ശേഷം Approve ബട്ടണ്‍ അമര്‍ത്തുന്നതോടെ അപേക്ഷ സ്വീകരിച്ചതായി അപേക്ഷകന്റെ മൊബൈലി ലേക്ക് മെസ്സേജ് പോവുകയും പ്രസ്തുത ലീവ് അദ്ദേഹത്തിന്റെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുമുണ്ടാകും. |
SPARK - Online Leave
Application Enabled
കടപ്പാട് എസ്.ഐ.റ്റി.സി പാലക്കാട്