30/12/2015

HAPPY NEW YEAR 2016


സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 16 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : www.transferandpostings.in, www.education.kerala.gov.in

സർക്കാർ ഉത്തരവുകൾ

തിരുവനന്തപുരം ജില്ലാ സ്കൂൾ കലോൽത്സവം TIME SCHEDULE

തിരുവനന്തപുരം ജില്ലാ സ്കൂൾ കലോൽത്സവം TIME SCHEDULE click here


തിരുവനന്തപുരം ജില്ല സ്കൂൾ കലോത്സവം   HIGHER LEVEL LIST

18/12/2015

സ്ഥലം മാറ്റ ഉത്തരവ്

18.12.2015 ൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപ്പകരുടെ സ്ഥലം മാറ്റ ഉത്തരവ് ഇവിടെ

17/12/2015

സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി                    

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്‌കോളര്‍ഷിപ്പിനും സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവരത്തിന് ബന്ധപ്പെടുക. ഫോണ്‍: 0471 - 2300524, 2302090. വെബ്‌സൈറ്റ് www.minoritywelfare.kerala.gov.in.

എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ

2015-16 വര്‍ഷത്തെ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ 2016 ഫെബ്രുവരി 20 ശനിയാഴ്ച നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷകളെ സംബന്ധിച്ച വിശദാംശം  
LSS-USS NOTIFICATION 2016 

PART-1view

PART-2 view

പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.

GOVT ORDERS

16/12/2015

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു

  ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍
താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം)
ആര്‍. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍,  പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം,
ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന
ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.

15/12/2015

SPARK - Online Leave Application Enabled

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE
 LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും
 ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
 സ്പാര്‍ക്ക് വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍
സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും
 ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.
ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBER
ഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാണ്
One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍
നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ്
 അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.

ഈ പേജില്‍ Submit Leave Application, Submit Joining Report, Preature
 Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം.
 ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍
ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും
 അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത്
തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേ

04/12/2015

കലോത്സവം സമാപന സമ്മേളനം

കണിയാപുരം ഉപജില്ല കലോത്സവം സമാപന സമ്മേളനം ബഹു: ചിറയിൻകീഴ് എം.എൽ.എ. ശ്രീ.വി ശശി  അവർകൾ ഉദ്ഘാടനം ചെയ്യുന്നു.



Sri.V.SASI MLA , Hട - Up ഓവറാൾ ചാംപ്യൻ ടോഫി തോന്നയ്ക്കലിന് സമ്മാനിക്കുന്നു

03/12/2015

കെ.പ്രഭുല്ലചന്ദ്രൻ എവറോളിങ് ട്രോഫി

കണിയാപുരം ഉപജില്ലാ കലോത്സവത്തി്ന്റെ ഭാഗമായി LVHSS പോത്തന്കോടിന്റെ മനേജറായിരുന്ന കെ. പ്രഭുചന്ദ്രന്റെ സ്മരണക്കായി LVHSS സ്റ്റാഫ് ഏര്പ്പെടുത്തിയ എവര്റോളിംഗ് ട്രോഫി
സ്കൂള് ഹെഡ്മിസ്ട്രസ് ടി.ഇന്ദിര അമ്മ  ടീച്ചര് കണിയാപുരം ഉപജില്ല വിദ്യഭ്യാസ ഓഫീസര് മോഹനകുമാര് സാറിന് കൈമാറുന്നു


01/12/2015

ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം

 2016 - 17കണിയാപുരം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം
സ്ഥലം ഗവ. എച്ച് ​എസ്സ് എസ്സ് പിരപ്പന്‍കോട്
തീയതി - ഡിസംബര്‍ 1,2,3,4



OVER ALL

കലോത്സവം സൈറ്റ്
 
ജില്ലാ കലോത്സവത്തിലേക്ക് യോഗ്യതനേടിയ സ്ക്കൂളുകളുടെ പട്ടിക
സബ് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച അപ്പീലുകൾ തീർപ്പാക്കികൊണ്ടൂള്ള ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ ഉത്തരവ്

മത്സര ദിവസങ്ങൾ വേദികൾ, എൽ.പി പ്രസംഗം മറ്റ് അറിയിപ്പുകൾ (Recently updated..)

സബ്ജില്ലാ പൊതു നിർദ്ദേശങ്ങൾ വിവിധമത്സര ഇനങ്ങൾ, കോഡ്,


Instructions / Download Zone From School kalolsavam site
1 Download kalolsavam Manual
2 Download kalolsavam Item Codes
3 Download kalolsavam Entry Form for Schools
4 Userguide


പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക്
1. മോഹനകുമാർ.കെ , എ.ഇ.ഒ കണിയാപുരം മൊബൈൽ: 9447128951
2. എ.കെ.നൌഷാദ് , പ്രോഗ്രാം കൺവീനർ, 9446967285


സർക്കാർ ഉത്തരവുകൾ

  • Vidya Sammunnathi Scholarship for forward Communities (Last Date for Application - December 18)
  • Group Personal Accident Insurance Scheme 2015
  • Aam Aadmi Bima Yojana (AABY) Scholarship 2015:



Personnel and Administrative Reforms Department-Compassionate Employment scheme- Dependents of divorced government employees -appointment - sanctioned-orders issued. G.O(P)No.29/2015/P&ARD dated,Thiruvananthapuram,12.11.2015

കണിയാപുരം ഉപജില്ലാ കലോത്സവം ഉദ്ഘാടനം

കണിയാപുരം ഉപജില്ലാ കലോത്സവം വർണ്ണ കാഴ്ചകൾ  നിറഞ്ഞ ഘോഷയാത്രയോടെ  സമാരംഭിച്ചു.

30/11/2015

കലോത്സവം റിസൽട്ട് തത്സമയം അറിയാം



കണിയാപുരം സബ് ജില്ലാ സ്കൂൾ കലോ‍ത്സവത്തിന്റെ റിസൽട്ടുകൾ തത്സമയം അറിയുന്നതിനുള്ള സവിധാനം ഒരുക്കിയിറ്റുണ്ട്.  വേദിയിൽ റിസൽട്ട് പ്രഖ്യാപിച്ചാലുടൻ  aeokaniyapuram.blogspot.com/ glpsthonnakkal.blogspot.com   എന്ന ബ്ലോഗിൽ റിസൽട്ട് ലഭിക്കുന്നതാണു.

MENTORS  എന്നഅധ്യാപകരുടെ Whatsapp  GROUP വഴിയും റിസൽട്ടുകൾ ഫലം പ്രഖ്യാപിച്ചാലുടൻ അറിയാവുന്നതാണു. ഈ ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS  ലൂടെയൊ  അറിയിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും വിജയാശംസകൾ

28/11/2015

ഓപ്പണ്‍ സ്‌കൂള്‍: മെമ്മോകാര്‍ഡ്

സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മുഖാന്തരം ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ യൂസര്‍ നെയിം പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഓപ്പണ്‍ സ്‌കൂള്‍ സൈറ്റില്‍ നിന്നും ഇന്ന് മുതല്‍ മെമ്മോ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പരീക്ഷാ കേന്ദ്രത്തിലെ കോര്‍ഡിനേറ്റിങ് ടീച്ചറില്‍ നിന്നും മെമ്മോ കാര്‍ഡില്‍ മേലൊപ്പ് രേഖപ്പെടുത്തി വാങ്ങണം. ഹയര്‍ സെക്കണ്ടറി പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പരീക്ഷാ ഫീസ് ഡിസംബര്‍ ഏഴിന് മുമ്പ് ഒടുക്കേണ്ടതാണെന്നും സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

തീയതി നീട്ടി

സെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ ഏഴ് വരെ നീട്ടി. വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി എല്‍.ബി.എസ്. സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുന്‍പായി പൂര്‍ത്തിയാക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

സ്‌കോളര്‍ഷിപ്പ്: വിശദാംശം നല്‍കണം

എം.സി.എം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബര്‍ 28ലെ സര്‍ക്കുലര്‍ പ്രകാരമുള്ള വിശദാംശം അടിയന്തരമായി നല്‍കണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ കേരള സാമൂഹ്യസുരക്ഷാമിഷന്റെ കീഴില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ 11-നാണ് അഭിമുഖം. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാലിന്റെ ഓഫീസില്‍ നിശ്ചിത സമയത്ത് ഹാജരാകണം.

സ്‌നേഹപൂര്‍വം പദ്ധതി : തീയതി നീട്ടി

സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി.

ആബി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആം ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയ ഗുണഭോക്താക്കളുടെ കുട്ടികള്‍ക്ക് 2015-16 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. ആബി പദ്ധതിയില്‍ അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ഉളള ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പായി ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.chiak.org ലും അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ടോള്‍ഫ്രീ നമ്പര്‍ 1800 200 2530 എല്‍.ഐ.സി. ഹെല്‍പ് ലൈന്‍ നമ്പര്‍ 0471-2540906

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു വിവരശേഖരണം ഡിസംബറില്‍

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കും. വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും മരണപ്പെട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം മുന്‍കൂട്ടി കരുതി വയ്ക്കണമെന്ന് കേന്ദ്ര സെന്‍സസ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

26/11/2015

  LP / UP Timetable /// HS Timetable 
കണിയാപുരം സബ്ജില്ലാ കലോത്സത്തിന്റെ  TIME SCHEDULE  പ്രസിദ്ധീകരിച്ചു.
Download ചെയ്യുവാൻ സന്ദർശിക്കുക

24/11/2015

GOUVT ORDERS & CIRCULARS

19/11/2015

കേരള സ്കൂൾ കലോത്സവം 2015-16

 2015-16 - കണിയാപുരം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം
സ്ഥലം ഗവ. എച്ച് ​എസ്സ് എസ്സ് പിരപ്പന്‍കോട്
തീയതി - ഡിസംബര്‍ 1,2,3.

കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ കേരള സ്കൂൾ കലോത്സവം 2015 ഡിസംബർ 1,2,3,4 തീയതികളിൽ പിരപ്പൻകോ‍ട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടക്കുകയാണു.  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾക്കനുസരിച്ച് പരിഷ്ക്കരിച്ച മാന്വലിന്റെ അടിസ്ഥാനത്തിലാണു മത്സരം നടക്കുന്നത്.  മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാ‍ാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നിർദ്ദേശങ്ങൾ
  1. കലോത്സവത്തിന്റെ രെജിസ്ട്രേഷൻ ഓൻലൈൻ ആയിട്ടാണു  ചെയ്യേണ്ടത്.  www.schoolkalolsavam.in    എന്ന സൈട്ടിലാണു കയറേണ്ടത്.  ഓരൊ സ്കൂളിന്റെയും സമ്പൂർണ്ണ യൂസർ നെയിമും യൂസർ കോഡും  ആണു ഉപയോഗിക്കേണ്ടത്.  സ്കൂളിന്റെ പ്രാഥമിക വിവരങ്ങൾ ക്യത്യമായി എന്റർ ചെയ്യുക.  പൺകെടുക്കുന്ന ഇനങ്ങൾ  എന്റർ ചെയ്യുക. ഫോട്ടോ അപ്ലോഡ് ചെയ്യണം (Max. size-30kb)(200*200)
  2. HSS/VHSS വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ കോഡ് യൂസറായിട്ടുള്ള ലോഗിൻ വഴിയാണു എന്റർ ചെയ്യേണ്ടത്.  അതുകൊണ്ട് CONFIRM ചെയ്യുന്നതിൻ മുമ്പായി ടി വിഭാഗം വിദ്യാർഥികളുടെ   വിവരങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റർ ഉറപ്പുവരുത്തേണ്ടതാണ്.
  3.  home page ലെ  item list-ൽ നിന്ന് വിവിധ മത്സര വിഭാഗങ്ങളിൽ‌പ്പെട്ട മത്സര ഇനങ്ങളുടെ സമയവും വിശദവിവരങ്ങളൂം ലഭിക്കുന്നതാണു.
  4.  മത്സരട്ട്തിൽ പങ്കെടുക്കുന്നവർ സി.ഡി ഉപയോഗിക്കുമ്പോൾ മത്സരത്തിനു ആവശ്യമുള്ള പാട്ട് മാത്രമെ ആ സി.ഡി യിൽ ഉൾപ്പ്പെടുട്ട്താൻ പാടുള്ളു. മറ്റുള്ള പാട്ടുകൾ പാടില്ല.
  5. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവണ്മെന്റ്/ എയിഡഡ്/ അൺ എയ്ഡഡ്(അംഗീക്യതം) സ്കൂളുകളിലെ എൽ.പി, യു..പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസ്സുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂൾ കലോത്സവം എന്നപേരിൽ അറിയപ്പെടുന്നതാണു.
  6. താഴെ പറയുന്ന നാലു വിഭാഗങ്ങളായിട്ടാണു മത്സരം നടക്കുക.

മത്സത്തിൽ 50% താഴെ മാർക്ക് ലഭിക്കുന്ന ഇനങ്ങളിൽ  ഗ്രേഡ് ചെയ്യുന്നതല്ല.  50%മോ അതിൽ കൂടുതലോ മാർക്ക് കിട്ടുന്ന ഇനങ്ങളെ  എ.ബി.സി. എന്നി മൂന്ന് ഗ്രേഡുകളായി തിരിക്കുന്നതാണു. ഓരോ ഗ്രേഡിനും താഴെ കാണുന്നവിധം പോയിന്റ് ലഭിക്കും.

8.  എ ഗ്രേഡ് ലഭിച്ച് ടോപ്പ് സ്കോർ നേടിയ ഒരു വ്യക്തിഗത ഇനം/ ഗ്രൂപ്പ് മാത്രമെ മേൽതല മത്സരത്തിനു അയക്കപ്പെടുകയുള്ളൂ.


 കണിയാപുരം സബ്ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട ചില പൊതു നിർദ്ദേശങ്ങൾ

  1. രചനാ മത്സരങ്ങൾക്ക് ആവശ്യമായ പേപ്പർ മാത്രമെ സംഘാടകർ നൽകുകയുള്ളു. മത്സരത്തിന്റെ പ്രമേയം വിധികർത്താക്കൾ നിശ്ചയിക്കുന്നതാണു.
  2. ശാസ്ത്രീയ സംഗീതത്തിനു  ശ്രുതി ഉപയോഗിക്കാവുന്നതാണു.
  3. കഥകളി സംഗീതത്തിനു  ചേങ്ങില ഉപയോഗിക്കാം
  4. ചെണ്ടയ്ക്ക് (തായമ്പക) അനുസാരി വാദ്യങ്ങളാകാം.  എന്നാൽ കുട്ടികൾ തന്നെ പങ്കെടുക്കണം. (ഒരു ഇലത്താളം, രണ്ട് ഇടംതല, ഒരു വലതല ഇങ്ങനെ നാലു പേർ ആകാം)
  5. നാടോടിന്യത്തത്തിനു തെരഞ്ഞെടുക്കുന്ന, നാടൻ ന്യത്തത്തിനു അനുയോജ്യമായ രൂപവും, വേഷവിധാനവുമായിരിക്കണം. ആഡംബരം കഴിയുന്നതും കുറയ്ക്കണം. നാടോടിത്തനിമ കാത്തു സൂക്ഷിക്കണം
  6. നാടോടി ന്യത്തം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഘന്യത്തം എന്നീ ന്യത്ത ഇനങ്ങൾക്ക് പിന്നണിയിൽ റിക്കോർഡ് ചെയ്ത സി.ഡി/കാസറ്റ് മാത്രമെ ഉപയോഗിക്കുവാൻ പാടൂള്ളു.
  7. പ്രസംഗമത്സരത്തിനുള്ള വിഷയം മത്സരത്തിനു 5 മിനുട്ട് മുൻപ് വിധികർത്താക്കൾ നിശ്ചയിക്കുന്നതായിരിക്കും
  8. പിന്നണി അനുവദിച്ചിട്ടുള്ള ഇനങ്ങൾക്ക് അതാതു കാറ്റഗറിയിലെ കുട്ടികൾ തന്നെ ആയിരിക്കണം
  9. കഥാപ്രസംഗത്തിനു പിന്നണിയിൽ തബല അല്ലെങ്കിൽ മ്യദംഗം/ഹാർമോണിയം അല്ലെങ്കിൽ ശ്രുതിപ്പെട്ടി, സിംബൽ അൻഡ് ടൈമിംഗ്, ക്ലാർനെറ്റ്  അല്ലെങ്കിൽ വയലിൻ എന്നിവയ്ക്ക് നാലു കുട്ടികൾ വരെ ആകാം
  10. മദ്ദളത്തിനു അനുസാരിവാദ്യം ആകാം.  കുട്ടികൾ ആയിരിക്കണം അനുസാരി വാദ്യം കൈകാര്യം ചെയ്യേണ്ടത്. (ഒരു  ഇലത്താളം,, ഒരു വലംതല ഇങ്ങനെ നണ്ടുപേറ്)
  11. ഗാനമേളയിൽ വാദ്യോപകരണങ്ങൾ വായിക്കുന്നത് മത്സരത്തിൽ പങ്കെടുക്കുന്നവരായിരിക്കണം. വ്യന്ദവാദ്യത്തിനും, ഗാനമേളയ്ക്കും ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഉപയോഗിക്കാവൂ.
  12. ഒപ്പനയ്ക്ക് പക്കമേളമോ പിന്നണിയോ പാടില്ല. മുൻപാട്ടുകാരികൾ നിർബന്ധമാണ്.  പിൻപാട്ടും വേണം.  മറ്റുള്ളവർ ഏറ്റുപാടണം..  പാട്ടും താളത്തിനൊത്ത കയ്യടിയുമാണു മുഖ്യഘടകം. ന്യത്തമല്ലാത്ത രൂപത്തിൽ ചാഞ്ഞും ചരിഞ്ഞു മുള്ള കയ്യടിയും, ചുറ്റിക്കളിയുമാകാം.. ഒരു മണവാട്ടിയും വേണം.  മത്സരത്തിൽ പങ്കെടുക്കുന്ന പത്തുപേരും സ്റ്റേജിൽ അണിനിരക്കണം. ഇതു തന്നെയാണു വട്ടപ്പാട്ട് മത്സരത്തിന്റെയും ഘടന.
  13. കോൽക്കളിക്ക് ഇമ്പമാർന്ന പുരാതന മാപ്പിള പാട്ടുകളുടെ ഈണത്തിനൊപ്പിച്ച് മെയ്‌വഴക്കത്തോടെ ചുവടൊപ്പിച്ച് ചാഞ്ഞും ചരിഞ്ഞും മറിഞ്ഞൂം വായ്താരിയിലും കോലടിയിലും താളമ്പിടിച്ച് പങ്കെടുക്കുന്നവർ തന്നെ അവതരിപ്പിക്കണം. പിന്നണി പാടില്ല.
  14. ദഫ്മുട്ടിനു ബൈത്തിന്റെ വൈവിധ്യമാർന്ന ഈണങ്ങൾക്ക് അനുസരിച്ച് ചാഞ്ഞും ചരിഞ്ഞും, ചാഞ്ഞു നിന്നും  ഇരുന്നും വിവിധ താളങ്ങളിൽ അവതരിപ്പിക്കണം.  അമിതമായ ചുവടുകളോ ന്യത്തമോ പാടില്ല. അറബി ബൈത്തൂകളോ മദഹ് പാട്ടുകളോ ആകാം. ലളിതഗാനമോ മാപ്പിളപ്പാട്ടോ പാടില്ല. പിന്നണി പാടില്ല.

തുടർന്ന് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യു...........

വിവിധമത്സര ഇനങ്ങൾ, കോഡ്,

മത്സര ദിവസങ്ങൾ വേദികൾ,
എൽ.പി പ്രസംഗം വിഷയ
മറ്റ് അറിയിപ്പുകൾ


Back to TOP