28/11/2015
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു വിവരശേഖരണം ഡിസംബറില്‍
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍
ആരംഭിക്കും. വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ
സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി
രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. നവജാത
ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും മരണപ്പെട്ടവരെ
പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ആധാര്‍ നമ്പര്‍
അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍,
കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയും രജിസ്റ്ററില്‍
ഉള്‍പ്പെടുത്തും. പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ
അംഗങ്ങളുടെയും വിശദാംശം മുന്‍കൂട്ടി കരുതി വയ്ക്കണമെന്ന് കേന്ദ്ര സെന്‍സസ്
ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.