28/11/2015

ആബി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആം ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയ ഗുണഭോക്താക്കളുടെ കുട്ടികള്‍ക്ക് 2015-16 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. ആബി പദ്ധതിയില്‍ അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ഉളള ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പായി ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.chiak.org ലും അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ടോള്‍ഫ്രീ നമ്പര്‍ 1800 200 2530 എല്‍.ഐ.സി. ഹെല്‍പ് ലൈന്‍ നമ്പര്‍ 0471-2540906