19/11/2015

കേരള സ്കൂൾ കലോത്സവം 2015-16

 2015-16 - കണിയാപുരം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം
സ്ഥലം ഗവ. എച്ച് ​എസ്സ് എസ്സ് പിരപ്പന്‍കോട്
തീയതി - ഡിസംബര്‍ 1,2,3.

കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ കേരള സ്കൂൾ കലോത്സവം 2015 ഡിസംബർ 1,2,3,4 തീയതികളിൽ പിരപ്പൻകോ‍ട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടക്കുകയാണു.  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾക്കനുസരിച്ച് പരിഷ്ക്കരിച്ച മാന്വലിന്റെ അടിസ്ഥാനത്തിലാണു മത്സരം നടക്കുന്നത്.  മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാ‍ാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നിർദ്ദേശങ്ങൾ
  1. കലോത്സവത്തിന്റെ രെജിസ്ട്രേഷൻ ഓൻലൈൻ ആയിട്ടാണു  ചെയ്യേണ്ടത്.  www.schoolkalolsavam.in    എന്ന സൈട്ടിലാണു കയറേണ്ടത്.  ഓരൊ സ്കൂളിന്റെയും സമ്പൂർണ്ണ യൂസർ നെയിമും യൂസർ കോഡും  ആണു ഉപയോഗിക്കേണ്ടത്.  സ്കൂളിന്റെ പ്രാഥമിക വിവരങ്ങൾ ക്യത്യമായി എന്റർ ചെയ്യുക.  പൺകെടുക്കുന്ന ഇനങ്ങൾ  എന്റർ ചെയ്യുക. ഫോട്ടോ അപ്ലോഡ് ചെയ്യണം (Max. size-30kb)(200*200)
  2. HSS/VHSS വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ കോഡ് യൂസറായിട്ടുള്ള ലോഗിൻ വഴിയാണു എന്റർ ചെയ്യേണ്ടത്.  അതുകൊണ്ട് CONFIRM ചെയ്യുന്നതിൻ മുമ്പായി ടി വിഭാഗം വിദ്യാർഥികളുടെ   വിവരങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റർ ഉറപ്പുവരുത്തേണ്ടതാണ്.
  3.  home page ലെ  item list-ൽ നിന്ന് വിവിധ മത്സര വിഭാഗങ്ങളിൽ‌പ്പെട്ട മത്സര ഇനങ്ങളുടെ സമയവും വിശദവിവരങ്ങളൂം ലഭിക്കുന്നതാണു.
  4.  മത്സരട്ട്തിൽ പങ്കെടുക്കുന്നവർ സി.ഡി ഉപയോഗിക്കുമ്പോൾ മത്സരത്തിനു ആവശ്യമുള്ള പാട്ട് മാത്രമെ ആ സി.ഡി യിൽ ഉൾപ്പ്പെടുട്ട്താൻ പാടുള്ളു. മറ്റുള്ള പാട്ടുകൾ പാടില്ല.
  5. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവണ്മെന്റ്/ എയിഡഡ്/ അൺ എയ്ഡഡ്(അംഗീക്യതം) സ്കൂളുകളിലെ എൽ.പി, യു..പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസ്സുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂൾ കലോത്സവം എന്നപേരിൽ അറിയപ്പെടുന്നതാണു.
  6. താഴെ പറയുന്ന നാലു വിഭാഗങ്ങളായിട്ടാണു മത്സരം നടക്കുക.

മത്സത്തിൽ 50% താഴെ മാർക്ക് ലഭിക്കുന്ന ഇനങ്ങളിൽ  ഗ്രേഡ് ചെയ്യുന്നതല്ല.  50%മോ അതിൽ കൂടുതലോ മാർക്ക് കിട്ടുന്ന ഇനങ്ങളെ  എ.ബി.സി. എന്നി മൂന്ന് ഗ്രേഡുകളായി തിരിക്കുന്നതാണു. ഓരോ ഗ്രേഡിനും താഴെ കാണുന്നവിധം പോയിന്റ് ലഭിക്കും.

8.  എ ഗ്രേഡ് ലഭിച്ച് ടോപ്പ് സ്കോർ നേടിയ ഒരു വ്യക്തിഗത ഇനം/ ഗ്രൂപ്പ് മാത്രമെ മേൽതല മത്സരത്തിനു അയക്കപ്പെടുകയുള്ളൂ.


 കണിയാപുരം സബ്ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട ചില പൊതു നിർദ്ദേശങ്ങൾ

  1. രചനാ മത്സരങ്ങൾക്ക് ആവശ്യമായ പേപ്പർ മാത്രമെ സംഘാടകർ നൽകുകയുള്ളു. മത്സരത്തിന്റെ പ്രമേയം വിധികർത്താക്കൾ നിശ്ചയിക്കുന്നതാണു.
  2. ശാസ്ത്രീയ സംഗീതത്തിനു  ശ്രുതി ഉപയോഗിക്കാവുന്നതാണു.
  3. കഥകളി സംഗീതത്തിനു  ചേങ്ങില ഉപയോഗിക്കാം
  4. ചെണ്ടയ്ക്ക് (തായമ്പക) അനുസാരി വാദ്യങ്ങളാകാം.  എന്നാൽ കുട്ടികൾ തന്നെ പങ്കെടുക്കണം. (ഒരു ഇലത്താളം, രണ്ട് ഇടംതല, ഒരു വലതല ഇങ്ങനെ നാലു പേർ ആകാം)
  5. നാടോടിന്യത്തത്തിനു തെരഞ്ഞെടുക്കുന്ന, നാടൻ ന്യത്തത്തിനു അനുയോജ്യമായ രൂപവും, വേഷവിധാനവുമായിരിക്കണം. ആഡംബരം കഴിയുന്നതും കുറയ്ക്കണം. നാടോടിത്തനിമ കാത്തു സൂക്ഷിക്കണം
  6. നാടോടി ന്യത്തം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഘന്യത്തം എന്നീ ന്യത്ത ഇനങ്ങൾക്ക് പിന്നണിയിൽ റിക്കോർഡ് ചെയ്ത സി.ഡി/കാസറ്റ് മാത്രമെ ഉപയോഗിക്കുവാൻ പാടൂള്ളു.
  7. പ്രസംഗമത്സരത്തിനുള്ള വിഷയം മത്സരത്തിനു 5 മിനുട്ട് മുൻപ് വിധികർത്താക്കൾ നിശ്ചയിക്കുന്നതായിരിക്കും
  8. പിന്നണി അനുവദിച്ചിട്ടുള്ള ഇനങ്ങൾക്ക് അതാതു കാറ്റഗറിയിലെ കുട്ടികൾ തന്നെ ആയിരിക്കണം
  9. കഥാപ്രസംഗത്തിനു പിന്നണിയിൽ തബല അല്ലെങ്കിൽ മ്യദംഗം/ഹാർമോണിയം അല്ലെങ്കിൽ ശ്രുതിപ്പെട്ടി, സിംബൽ അൻഡ് ടൈമിംഗ്, ക്ലാർനെറ്റ്  അല്ലെങ്കിൽ വയലിൻ എന്നിവയ്ക്ക് നാലു കുട്ടികൾ വരെ ആകാം
  10. മദ്ദളത്തിനു അനുസാരിവാദ്യം ആകാം.  കുട്ടികൾ ആയിരിക്കണം അനുസാരി വാദ്യം കൈകാര്യം ചെയ്യേണ്ടത്. (ഒരു  ഇലത്താളം,, ഒരു വലംതല ഇങ്ങനെ നണ്ടുപേറ്)
  11. ഗാനമേളയിൽ വാദ്യോപകരണങ്ങൾ വായിക്കുന്നത് മത്സരത്തിൽ പങ്കെടുക്കുന്നവരായിരിക്കണം. വ്യന്ദവാദ്യത്തിനും, ഗാനമേളയ്ക്കും ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഉപയോഗിക്കാവൂ.
  12. ഒപ്പനയ്ക്ക് പക്കമേളമോ പിന്നണിയോ പാടില്ല. മുൻപാട്ടുകാരികൾ നിർബന്ധമാണ്.  പിൻപാട്ടും വേണം.  മറ്റുള്ളവർ ഏറ്റുപാടണം..  പാട്ടും താളത്തിനൊത്ത കയ്യടിയുമാണു മുഖ്യഘടകം. ന്യത്തമല്ലാത്ത രൂപത്തിൽ ചാഞ്ഞും ചരിഞ്ഞു മുള്ള കയ്യടിയും, ചുറ്റിക്കളിയുമാകാം.. ഒരു മണവാട്ടിയും വേണം.  മത്സരത്തിൽ പങ്കെടുക്കുന്ന പത്തുപേരും സ്റ്റേജിൽ അണിനിരക്കണം. ഇതു തന്നെയാണു വട്ടപ്പാട്ട് മത്സരത്തിന്റെയും ഘടന.
  13. കോൽക്കളിക്ക് ഇമ്പമാർന്ന പുരാതന മാപ്പിള പാട്ടുകളുടെ ഈണത്തിനൊപ്പിച്ച് മെയ്‌വഴക്കത്തോടെ ചുവടൊപ്പിച്ച് ചാഞ്ഞും ചരിഞ്ഞും മറിഞ്ഞൂം വായ്താരിയിലും കോലടിയിലും താളമ്പിടിച്ച് പങ്കെടുക്കുന്നവർ തന്നെ അവതരിപ്പിക്കണം. പിന്നണി പാടില്ല.
  14. ദഫ്മുട്ടിനു ബൈത്തിന്റെ വൈവിധ്യമാർന്ന ഈണങ്ങൾക്ക് അനുസരിച്ച് ചാഞ്ഞും ചരിഞ്ഞും, ചാഞ്ഞു നിന്നും  ഇരുന്നും വിവിധ താളങ്ങളിൽ അവതരിപ്പിക്കണം.  അമിതമായ ചുവടുകളോ ന്യത്തമോ പാടില്ല. അറബി ബൈത്തൂകളോ മദഹ് പാട്ടുകളോ ആകാം. ലളിതഗാനമോ മാപ്പിളപ്പാട്ടോ പാടില്ല. പിന്നണി പാടില്ല.

തുടർന്ന് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യു...........

വിവിധമത്സര ഇനങ്ങൾ, കോഡ്,

മത്സര ദിവസങ്ങൾ വേദികൾ,
എൽ.പി പ്രസംഗം വിഷയ
മറ്റ് അറിയിപ്പുകൾ


Back to TOP