28/11/2015
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ കേരള സാമൂഹ്യസുരക്ഷാമിഷന്റെ
കീഴില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍
അടിസ്ഥാനത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തും. ഡിസംബര്‍
ഒന്‍പതിന് രാവിലെ 11-നാണ് അഭിമുഖം.
ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത,
മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം
സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
പ്രിന്‍സിപ്പാലിന്റെ ഓഫീസില്‍ നിശ്ചിത സമയത്ത് ഹാജരാകണം.