01/01/2015

സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് സി.എ/ഐ.സി.ഡബ്ല്യൂ.എ/കമ്പനി സെക്രട്ടറി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരവും പിന്നാക്ക സമുദായ വികസന വകുപ്പിന്റെ www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍. കൂടുതല്‍ വിവരം 0471-2727379 എന്ന ഫോണിലുംobcdirectorate@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം




Back to TOP