18/01/2015

റണ്‍ കേരള റണ്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി

           ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനുവരി 20ന് നടക്കുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്ണിന് നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്. 7000 ല്‍ പരം കേന്ദ്രങ്ങളില്‍ നടത്തുന്ന റണ്‍ കേരള റണ്‍ പരിപാടിക്കും അതിന്റെ പ്രചാരണത്തിനും ആവശ്യമായ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.