13/01/2015

വിക്ടേഴ്‌സ് ചാനലില്‍ കലോത്സവം തത്സമയ സംപ്രേഷണം

            കോഴിക്കോട് നടക്കുന്ന 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചാനലായ വിക്ടേഴ്‌സില്‍ ജനുവരി 15 മുതല്‍ സംപ്രേഷണം ചെയ്യും. ഉദ്ഘാടനം മുതലുള്ള പരിപാടികളും 18 വേദികളിലായി നടക്കുന്ന വിവിധ കലാമത്സരങ്ങളുമാണ് തത്സമയം സംപ്രേഷണം ചെയ്യുക. മത്സരഫലങ്ങള്‍ ഉടന്‍ അറിയാനും വിജയികളെ പരിചയപ്പെടുത്തുന്നതിനും ഉള്‍പ്പെടെ സുസജ്ജമായ സംവിധാനങ്ങള്‍ വിക്ടേഴ്‌സ് ചാനല്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം പത്ത് സ്റ്റേജുകളില്‍ നിന്നുള്ള വീഡിയോ വെബ്കാസ്റ്റിംഗ് ലഭിക്കും. കലോത്സവ ഫലപ്രഖ്യാപനം പരിപൂര്‍ണമായും ഓണ്‍ലൈനായി www.schoolkalolsavamlive.in പോര്‍ട്ടലില്‍ ലഭ്യമാക്കും


Back to TOP