13/01/2015

പൊതുപ്രവേശന പരീക്ഷക്ക് സൗജന്യ അപേക്ഷാ ഫോറം


     40,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളള പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക ള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് പൊതു പ്രവേശന പരീക്ഷ എഴുതുന്നതിനുളള സൗജന്യ അപേക്ഷാ ഫോറം ജനുവരി 15 മുതല്‍ ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ അടങ്ങിയ അപേക്ഷ ഹാജരാക്കുന്ന മുറയ്ക്ക് നെടുമങ്ങാട്, കാഞ്ഞിരപ്പളളി, ഇടുക്കി, അട്ടപ്പാടി (കല്‍പ്പറ്റ), നിലമ്പൂര്‍, കണ്ണൂര്‍ എന്നീ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകളിലും പുനലൂര്‍, റാന്നി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, കോഴിക്കോട്, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കാസര്‍ഗോഡ് എന്നീ ട്രൈബല്‍ ഡെവലപ്‌മെന്റാഫീസുകളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കും.


Back to TOP