08/01/2015

പാഠപുസ്തക വിതരണം കുറ്റമറ്റതാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

                    2015-16 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം കുറ്റമറ്റതാക്കാനും പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് കൃത്യസമയത്തുതന്നെ കിട്ടുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ഐ.ടി. വിഭാഗം തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള ബുക്കുകളുടെ എണ്ണം ശേഖരിക്കല്‍, വിതരണം, കുട്ടികള്‍ക്ക് കിട്ടിയ വിവരം എന്നിവ സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും കൃത്യമായി വിലയിരുത്താന്‍ സാധിക്കും. കെ.ബി.പി.എസില്‍ പ്രിന്റുചെയ്ത ബുക്കുകളുടെ എണ്ണം, സ്‌കൂളുകളിലേക്ക് വിതരണം ചെയ്ത ബുക്കുകളുടെ എണ്ണം, പ്രിന്റ് ചെയ്യാനുള്ള ബുക്കുകളുടെ എണ്ണം എന്നിവയും ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. അധ്യയന വര്‍ഷം ആവശ്യമുള്ള ശീര്‍ഷകങ്ങളുടെ എണ്ണം സോഫ്റ്റ്‌വെയറില്‍ സ്‌കൂളുകള്‍ക്ക് നേരിട്ട് രേഖപ്പെടുത്താം. ഇതിനായി ജനുവരി ഒന്ന് മുതല്‍ 15 വരെ സമയം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.


Back to TOP