31/01/2015
29/01/2015
25/01/2015
23/01/2015
സംസ്ഥാന മുന്നോക്ക സമുദായക്ഷേമ
കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക
വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍
അപേക്ഷ അവസാന തീയതി 31.01.2015....
ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
ON LINE SITE HS::::::
ONLINE SITE HSS:::::::
ORDER ::::::: DETAILSCopy and WIN : http://bit.ly/copy_win
21/01/2015
19/01/2015
ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍
ജനുവരി 22-ന് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസില്‍ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. എല്ലാ വകുപ്പദ്ധ്യക്ഷന്മാരും ജനുവരി 22 ലെ ഹാജര്‍ പട്ടിക എല്ലാ സബ് ഓഫീസുകളില്‍ നിന്നും സമാഹരിച്ച് ടെലിഫോണ്‍ മുഖേന (2327559/2518399) രാവിലെ 10.30-ന് മുമ്പായി അറിയിക്കുന്നതിനോടൊപ്പം അന്നേ ദിവസം ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയ്യാറാക്കി അയച്ചു നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും 22 ന് ഹാജര്‍ രാവിലെ 10.30 മണിക്ക് മുമ്പായി ഫോണ്‍ മുഖേന അറിയിക്കുന്നതിലും വീഴ്ചയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുവാന്‍ സബ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
SSLC 2015 Work Sheets
SSLC പരീക്ഷയുടെ ഭാഗമായി റിവിഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച അവസരത്തില്‍ വിവിധ
വിദ്യാലയങ്ങളിലെ അധ്യാപകര്‍ നല്‍കിയ ഈ
വര്‍ഷത്തെ വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്
Worksheet for Physics Prepared by Sri V Sasikumar SVHS Eruthenpathy
SSLC 2015 Objective Series Maths by Gopikrishnan V K GHS Kallingalpadam
കടപ്പാട് എസ്.ഐ.റ്റി.സി
Worksheet for Physics Prepared by Sri V Sasikumar SVHS Eruthenpathy
SSLC 2015 Objective Series Maths by Gopikrishnan V K GHS Kallingalpadam
കടപ്പാട് എസ്.ഐ.റ്റി.സി
Departmental Test January 2015 Time Table
ദേശീയ ഹരിത സേന(National green corps)
ദേശീയ ഹരിത സേന(National green corps)
ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകള്‍ക്കു നല്‍കുന്ന
സാമ്പത്തിക സഹായം തിരുവനന്തപുരംജില്ലയിലെ സ്കൂളുകള്‍ക്ക് 21.1.2015 ന്
ബുധന്‍ 9 .30 ന് YMCA ഹാളില്‍ (near press club, statue,Tvm)വെച്ച്
നല്‍കുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ട്,സിഡി യിലാക്കിയ
ഫോട്ടോസ്,യുട്ടിലൈസെഷന്‍ സര്‍ട്ടിഫിക്കറ്റ്,എക്സ്പെന്ഡി ച്ചര് സ്റ്റേറ്റ്മെന്റ് എന്നിവ സഹിതം എത്തി ചെക്ക് കൈപ്പറ്റണമെന്ന് അറിയിക്കുന്നു
സ്കൂള്‍ ലിസ്റ്റ്
സ്കൂള്‍ ലിസ്റ്റ്
18/01/2015
റണ്‍ കേരള റണ്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി
ദേശീയ
ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനുവരി 20ന് നടക്കുന്ന റണ്‍ കേരള റണ്‍
പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി
സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 10.30 മുതല്‍ 11.30 വരെയാണ്
റണ്ണിന് നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍
പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം
പ്രകടിപ്പിച്ചതിനെത്തുടര്ന്നാ ണിത്. 7000 ല്‍ പരം കേന്ദ്രങ്ങളില്‍
നടത്തുന്ന റണ്‍ കേരള റണ്‍ പരിപാടിക്കും അതിന്റെ പ്രചാരണത്തിനും ആവശ്യമായ
ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്.
16/01/2015
Circular - Childline പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ
Important Notice from Spark to NPS subscribers
Final Seniority list of Senior Supdts in the Gen.Edn Dept for the period from 17.04.2010 to 17.09.2012 published,
Important Notice from Spark to NPS subscribers
Final Seniority list of Senior Supdts in the Gen.Edn Dept for the period from 17.04.2010 to 17.09.2012 published,
ഇന്‍കം
ടാക്സ്സ്റ്റേറ്റ്മെന്റ്
ഫെബ്രുവരി ശമ്പളത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഇന്‍കം
ടാക്സ്സ്റ്റേറ്റ്മെന്റ്, ഉബുണ്ടുവില്‍ ഓപ്പണ്‍ ഓഫീസ് ഉപയോഗിച്ച് ഓരോ
ശരാശരി ജീവനക്കാരനും സ്വയം തയ്യാറാക്കുന്നതിന് ഒരു സഹായി.... IT15
calcnprint.മലപ്പുറത്തെ NPK എന്ന എന്‍ പി കൃഷ്മദാസ് സാറാണ് ഇത്
തയ്യാറാക്കി അയച്ചുതന്നിട്ടുള്ളത്.
ഇത് ജനുവരിയില്‍ തന്നെ തയ്യാറാക്കി പരിശോധിച്ച് ബാക്കി തുക
ജനുവരി,ഫെബ്രുവരി ബില്ലുകളില്‍ കൃത്യമായി ക്രമീകരിക്കുകയാണെങ്കില്‍
അധികഭാരം വരാതെയും റീഫണ്ട് വരാതെയും കഴിക്കാം.
Download this attached file and read instructions before preparation. Verify the statement manually before submitting.The user alone is responsible for the correctness of the statement.
Download this attached file and read instructions before preparation. Verify the statement manually before submitting.The user alone is responsible for the correctness of the statement.
15/01/2015
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു
ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു.
ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80
ശതമാനമായി ഉയരും... ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം
ലഭിക്കും 2014 ജൂലൈ മുതല്‍ð ഇതിന് പ്രാബല്യമുണ്ടായിരിക്കും.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന
സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ്
ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ð മാര്‍ച്ച് വരെയുള്ള കുടിശ്ശിക
പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി
നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു
14/01/2015
13/01/2015
Income Tax Calculator 2014-15
ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടു കൂടി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിച്ചാല്‍ മതിയെങ്കിലും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാനുള്ള സമയമായി.
2014-15 സാമ്പത്തിക വർഷത്തെ ആദായ നികുതി കാണേണ്ടുന്ന വിധവും തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ ടൂളുകൾക്കും തുടർന്ന് വായിക്കുക..
2014-15 സാമ്പത്തിക വര്‍ഷത്തിലെ നികുതി നിരക്കുകള്‍
Ordinary Citizens | Senior Citizens (Age 60-79) | Super Senior Citizens (Age 80 or above) |
Upto Rs. 2,50,000 - Nil | Upto Rs. 3,00,000 - Nil | Upto Rs. 5,00,000 - Nil |
2,50,000 To 5,00,000 - 10% | 3,00,000 To 5,00,000 - 10% | 5,00,000 To 10,00,000 - 20% |
5,00,000 To 10,00,000 - 20% | 5,00,000 To 10,00,000 - 20% | Above 10,00,000 - 30% |
Above 10,00,000 - 30% | Above 10,00,000 - 30% |
ഈ വര്‍ഷം ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍
- സാധാരണ വ്യക്തികളുടെ നികുതി രഹിത വരുമാനത്തിന്‍റെ പരിധി രണ്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. 60 നും 80 നും ഇടയ്ക്ക് പ്രായമുള്ള സാധാരണ സീനിയര്‍ സിറ്റിസണ്‍സിന്‍റെ നികുതി രഹിത വരുമാനത്തിന്‍റെ പരിധി രണ്ടര ലക്ഷം എന്നത് മൂന്ന് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന്‍റെ പരിധികളില്‍ മാറ്റമില്ല
- നിക്ഷേപങ്ങള്‍ക്ക് 80 C വകുപ്പ് പ്രകാരമുണ്ടായിരുന്ന ഇളവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
- ഭവന വായ്പയുടെ പലിശയിനത്തില്‍ നല്‍കിയിരുന്ന ഇളവ് 1,50,000 രൂപ എന്നത് 2,00,000 രൂപയാക്കി ഉയര്‍ത്തി
- ഈ വര്‍ഷം ഇതിനോടകം തന്നെ ഒരുപാട് പേര്‍ സംശയമുന്നയിക്കപ്പെട്ട ഒന്നാണ് 2000 രൂപ റിബേറ്റ് നിലവിലുണ്ടോ എന്ന കാര്യം. ആര്‍ക്കും ഒരു സംശയവും വേണ്ട Sec 87 A പ്രകാരമുള്ള റിബേറ്റ് ഇപ്പോഴും നിലവിലുണ്ട്. മൊത്തവരുമാനം (അതായത് എല്ലാ ഡിഡക്ഷനും കഴിഞ്ഞിട്ടുള്ള തുക) 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് പരമാവധി 2000 രൂപയോ അല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത് റിബേറ്റായി ലഭിക്കും. ആദായ നികുതി വകുപ്പ് 2014 ഡിസംബര്‍ 10 ന് എല്ലാ ഓഫീസ് മേധാവികള്‍ക്കും വേണ്ടി ഇഷ്യൂ ചെയ്ത സര്‍ക്കുലറിന്‍റെ പേജ് നമ്പര്‍ 38 ലും ഇത് വ്യക്തമായി പറയുന്നുണ്ട്.
- ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത 2014 ഏപ്രില്‍ മുതല്‍ പുതുതായി നിയമിക്കപ്പെട്ട എല്ലാവരും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ വ്യവസ്ഥയില്‍ വരുന്നവരായിരിക്കും. അത്തരക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമിലേക്ക് ഓരോ മാസത്തെ ശമ്പളത്തില്‍ നിന്നും അടിസ്ഥാന ശമ്പളവും ഡി.എ യും കൂടി കൂട്ടിയതിന്‍റെ 10 ശതമാനം അടയ്ക്കുന്നുണ്ടാകും. ഇതും ഡിഡക്ഷനായി കണക്കാക്കും. പക്ഷെ ഈ ഡിഡക്ഷന്‍ കാണിക്കേണ്ടത് 80C യില്‍ അല്ല. മറിച്ച് 80CCD എന്ന സെക്ഷനിലാണ്. എന്ന് വെച്ച് 80C യിലെ 1,50,000 രൂപയ്ക്കു പുറമെ ഇത് ഡിഡക്ട് ചെയ്യാം എന്ന് പ്രതീക്ഷിക്കേണ്ട. 80C, 80CCC, 80CCD എന്നീ മൂന്ന് സെക്ഷനുകളിലെയും കൂടി ആകെ ഡിഡക്ഷന്‍ 1,50,000 രൂപയില്‍ കവിയാന്‍ പാടില്ല എന്ന് സെക്ഷന്‍ 80CCE യില്‍ പറയുന്നുണ്ട്. പെന്‍ഷന്‍ സ്കീമിലേക്കുള്ള നിക്ഷേപം പ്രത്യേക സെക്ഷനില്‍ കാണിക്കുന്നു എന്ന് മാത്രമേയുള്ളൂ. മുകളില്‍ പറഞ്ഞ മൂന്ന് വകുപ്പുകളിലെ ആകെ നിക്ഷേപത്തില്‍ 1,50,000 രൂപയ്ക്ക് മാത്രമേ ഇളവ് അനുവദിക്കൂ.
ആദായ നികുതി കണക്കാക്കുന്നതെങ്ങിനെ ?
ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.
1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍
താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത
താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ്
ചെയ്യാം.
- യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
- അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
- അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
സാധാരണ
ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി
നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത്
ആവശ്യപ്പെടാറുണ്ട്.
2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.
3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം
ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍
വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income
എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള
വരുമാനം, ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു
വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍
ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍
വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട്
വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന്
പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി
കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി
30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ
വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം
നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
Net
Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി
കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍
നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി
എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1,50,000 രൂപ വരെ കുറവ് ചെയ്യാം.
80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
- പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
- SLI, FBS, GIS, GPAIS തുടങ്ങിയവ
- ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം
- നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
- നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
- 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
- വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
- പരമാവധി രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്. (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനിലേക്ക് അടച്ചിട്ടുള്ള തുക ഈ സെക്ഷനിലാണ് ഡിഡക്ഷനായി കാണിക്കേണ്ടത്. പരമാവധി ബേസികും ഡി.എ യും കൂടിയതിന്‍റെ 10 ശതമാനം മാത്രമേ ഇതില്‍ കിഴിവായി അനുവദിക്കൂ. നമുക്ക് വേണ്ടി എംപ്ലോയര്‍ കോണ്‍ട്രിബ്യൂട്ട് ചെയ്ത തുകയും കിഴിവായി ക്ലെയിം ചെയ്യാം. പക്ഷെ നമ്മള്‍ തന്നെ ബേസിക്+ഡി.എ യുടെ 10 ശതമാനം അടയ്ക്കുന്നത് കൊണ്ട് എംപ്ലോയറുടെ കോണ്‍ട്രിബ്യൂഷന് പ്രസക്തിയുണ്ടാവില്ല.
മുകളില്‍ നല്‍കിയ 80C, 80CCC, 80CCD എന്നീ മൂന്ന് വകുപ്പുകളിലും കൂടി പരമാവധിഒന്നര ലക്ഷം രൂപയുടെ കിഴിവുകള്‍ മാത്രമേ അനുവദിക്കൂ. ഇത് കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.
80. സി.സി.ജി – ഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ 2012-13 മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും കിഴിവായി അനുവദിക്കും. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി
80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)
80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. ഈ കിഴിവ് അനുവദിക്കേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റാണ്. ഡിസ്ബേര്‍സിംഗ് ആഫീസറല്ല. അതായത് നമ്മള്‍ സ്റ്റേറ്റ്മെന്‍റ് നല്‍കുമ്പോള്‍ ഈ കിഴിവ് കാണിക്കാതെ ടി.ഡി.എസ് പിടിക്കുകയും പിന്നീട് ജൂലൈ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ തുക ക്ലെയിം ചെയ്ത് ടാക്സ് റീഫണ്ട് അവകാശപ്പെടുകയാണ് വേണ്ടത്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും ഫോം 10-ഐ യും താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. Guidelines for Deduction u/s 80 DDB Form 10-I
80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക.
80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.
80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.
80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന് തന്റെ വരുമാനത്തില്‍ നിന്നും വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.
മുകളില്‍
കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന
തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income
എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച്
ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍
2 ശതമാനം എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍
എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ
തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്.
RELIEF U/S 89(1) ON ARREAR SALARY
2014 ഏപ്രിലിന്
മുമ്പുള്ള ഏതെങ്കിലും മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ശമ്പളം അരിയറായി
ഈ വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ വരുമാനമായി
കാണിക്കേണ്ടതുണ്ട്. തന്‍മൂലം ചിലപ്പോള്‍ നമ്മുടെ നികുതി ബാധ്യത ഒരു പാട്
വര്‍ദ്ധിച്ചിട്ടുണ്ടാകാം. ഒരു പക്ഷെ ഇപ്പോള്‍ ലഭിച്ച ശമ്പള കുടിശ്ശിക
അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ നമുക്ക് നികുതി അടക്കേണ്ടി
വരില്ലായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ലഭിച്ചതിന്‍റെ ഫലമായി വരുമാന
പരിധി വര്‍ദ്ധിക്കുകയും അത് മൂലം നികുതി ബാധ്യത വരികയും ചെയ്തതാകാം.
അത്തരം ആളുകള്‍ക്ക് 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ്
അവകാശപ്പെടാം. ഈ വര്‍ഷം പേ ഫിക്സ് ചെയ്തവര്‍, അപ്രൂവല്‍ ലഭിക്കാന്‍
താമസം നേരിട്ട് ഇപ്പോള്‍ ശമ്പളം ഒരുമിച്ച് ലഭിച്ചവര്‍, എന്തെങ്കിലും
കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ശമ്പളം ഈ
വര്‍ഷത്തില്‍ വാങ്ങിച്ചവര്‍ തുടങ്ങി പലര്‍ക്കും ഈ റിലീഫ്
ഉപയോഗപ്പെടുത്താവുന്നതാണ്.
അരിയര്‍ സാലറിയുടെ
റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍
അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം
വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. റിലീഫ്
കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‍വെയറും തയ്യാറാക്കിയിട്ടുണ്ട്.
അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ
പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള
വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി
വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം
കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു.
അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷം
അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം
രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള
തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത്
വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍
ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി
അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.
റിലീഫ് വളരെ ലളിതമായി കണക്കാക്കി സ്റ്റേറ്റ്മെന്‍റുകള്‍ ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്‍വെയറും ഡൗണ്‍ലോഡ് ചെയ്യാം.
റിലീഫ് വളരെ ലളിതമായി കണക്കാക്കി സ്റ്റേറ്റ്മെന്‍റുകള്‍ ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്‍വെയറും ഡൗണ്‍ലോഡ് ചെയ്യാം.
ROUNDING OFF INCOME AND INCOME TAX
Income Tax Act 1961 ലെ സെക്ഷന്‍ 288 A യില്‍ Total Income റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും 288 B യില്‍ Income Tax റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. Total Income അടുത്ത പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്യണമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍ Tax Payable അടുത്ത പത്തിലേക്ക് റൗണ്ട് ചെയ്യണോ അതോ അടുത്ത രൂപയിലേക്ക് റൗണ്ട് ചെയ്യണോ എന്നതിനെക്കുറിച്ചാണ് പലരും സംശയം ഉന്നയിക്കുന്നത്. 2006-07 സാമ്പത്തിക വര്‍ഷം വരെ Tax Payable അടുത്ത രൂപയിലേക്കാണ് റൗണ്ട് ചെയ്തിരുന്നത്. എന്നാല്‍ Taxation Laws (Amendment) Act, 2006 ല്‍ Income Tax Act 1961 ലെ സെക്ഷന്‍ 288 B യില്‍ ഭേദഗതി വരുത്തി Tax Payable അടുത്ത പത്ത് രൂപയിലേക്ക് തന്നെയാണ് റൗണ്ട് ചെയ്യേണ്ടതെന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. Income Tax Act -ല്‍ ഈ രണ്ട് വകുപ്പുകള്‍ക്ക് നല്‍കിയ വിവരണം താഴെ ചേര്‍ക്കുന്നു.
[Rounding off Total Income]
Sec. 288A. [The amount of total income] computed in accordance with the foregoing provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten; and the amount so rounded off shall be deemed to be the total income of the assessee for the purposes of this Act.]
Sec. 288A. [The amount of total income] computed in accordance with the foregoing provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten; and the amount so rounded off shall be deemed to be the total income of the assessee for the purposes of this Act.]
[Rounding off amount payable and refund due]
Sec. 288B. Any amount payable, and the amount of refund due, under the provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten.
സംശയം ബാക്കി നില്‍ക്കുന്നവര്‍ താഴെ
കൊടുത്ത ലിങ്കില്‍ നിന്നും Income Tax Law (Amendment) Act 2006 ന്‍റെ
പി.ഡി.എഫ് രൂപത്തിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതിന്‍റെ പേജ് നമ്പര്‍ 8
ല്‍ മഞ്ഞ നിറത്തില്‍ ഷെയ്ഡ് ചെയ്ത ഭാഗം വായിക്കുക.
ഇനിയും സംശയം അവശേഷിക്കുന്നവരുണ്ടെങ്കില്‍ ഇന്‍കം ടാക്സ് വകുപ്പിന്‍റെ ആധികാരികമായ വെബ് സൈറ്റായ www.incometaxindia.gov.in
സന്ദര്‍ശിച്ച് I NEED എന്ന മെനുവിലെ ACTS എന്നസബ്മെനുവില്‍ ക്ലിക്ക്
ചെയ്ത് സെര്‍ച്ച് ചെയ്യാനുള്ള ബോക്സില്‍ 288 B എന്ന് ടൈപ്പ് ചെയ്ത്
Search ബട്ടണ്‍ അമര്‍ത്തിയാല്‍ മുകളില്‍ പറഞ്ഞ റൂളുകള്‍ നേരിട്ട്
വായിക്കാം.
DEDUCTION OF HOUSING LOAN
Income Tax Act അനുസരിച്ച് Housing Loan ഇനത്തില്‍ മുതലിലേക്ക് അടച്ച തുക 80സി വിഭാഗത്തിലാണ് കാണിക്കേണ്ടത്. എന്നാല്‍ Housing Loan Interest നേരിട്ട് കുറക്കാവുന്നതല്ല. പകരം അത് Income From House Property എന്ന ഇനത്തില്‍ നഷ്ടമായിട്ടാണ് കാണിക്കേണ്ടത്. ഇത് Income From House Property എന്ന ഇനത്തിന് നേരെ മൈനസ് ഫിഗറായി കാണിക്കുക. ഉദാഹണമായി നിങ്ങള്‍ 50,000 രൂപ Housing Loan Interest ആയി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് നേരെ -50,000 എന്ന് കാണിക്കുക. കഴിഞ്ഞ വര്‍ഷം വരെ പലിശയിനത്തില്‍ നഷ്ടമായി കാണിക്കാവുന്ന തുക 1,50,000 രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 2,00,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
CONFUSION IN TAX CALCULATION
പലരും ചോദിക്കപ്പെട്ട സംശയത്തില്‍ ഒന്ന് മാത്രം ഉദാഹരണമായി താഴെ കൊടുക്കുന്നു..
"സര്‍, എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള എന്‍റെ വരുമാനം 5,60,000 രൂപയാണ്. ഞാന്‍ മാന്വുവലായി കണക്ക് കൂട്ടുമ്പോള്‍ 560000 രൂപയില്‍ നിന്നും 2,50,000 കുറച്ചതിന് ശേഷമുള്ള 3,10,000 രൂപയുടം 10 ശതമാനം 31,000 രൂപ ടാക്സും അതിന്‍റെ 3 ശതമാനം സെസ്സ് 930 രൂപയും കൂടി കൂട്ടി ആകെ അടയ്ക്കേണ്ട തുക 31,930 രൂപ എന്നാണ് ലഭിച്ചത്. എന്നാല്‍ സോഫ്റ്റ്‍വെയറുകളില്‍ ഇതിനു പകരം 37,000 രൂപ ടാക്സും 1,110 രൂപ സെസ്സും കൂട്ടി 38,110 രൂപ എന്നാണ് കാണുന്നത്. ഏതാണ് ശരി...? "
ഇങ്ങനെ ഒരു സംശയം വരുന്നത് ടാക്സ് സ്ലാബുകളെ ശരിയായി മനസ്സിലാക്കാത്തതിനാലാണ്. ഈ വര്‍ഷം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിരക്കുകള്‍ ഇങ്ങനെയാണ്
മുകളില്‍ സംശയം ഉന്നയിച്ച സുഹൃത്തിന്‍റെ കിഴിവുകള്‍ കഴിച്ചുള്ള വരുമാനം 5,60,000 രൂപയാണ്. അതില്‍ 2,50,000 രൂപയ്ക്ക് നികുതിയില്ല. 2,50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം വരെയുള്ള തുകയുടെ ( അഥവാ 2,50,000 രൂപയുടെ) 10 ശതമാനം - 25,000 രൂപ, 5 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയുടെ ( അഥവാ 60,000 രൂപയുടെ ) 20 ശതമാനം - 12,000 രൂപ. നികുതി 37,000 രൂപ + 3 ശതമാനം സെസ്സ് 1,110 രൂപ ആകെ 38,110 രൂപ. ഇത് തന്നെയാണ് ശരി.
സംശയം ഉന്നയിക്കപ്പെട്ട സുഹൃത്ത്, നികുതി കണക്കാക്കാത്ത ആദ്യത്തെ 2 ലക്ഷം രൂപയും ഡിഡക്ഷനാണെന്നാണ് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇത് ഡിഡക്ഷനല്ല. പലരും ഇതിനെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നു. ഈ പ്രയോഗം തന്നെ തെറ്റാണ്. ഇവിടെ ഇദ്ദേഹത്തിന്‍റെ കണക്ക് പ്രകാരം 5,60,000 രൂപയില്‍ നിന്ന് 2,50,000 രൂപ കുറച്ച് ബാക്കിയുള്ള 3,10,000 ത്തിന്‍റെ 10 ശതമാനമാണ് കണ്ടത്. ഈ സുഹൃത്തിന്‍റെ ധാരണ പ്രകാരം അദ്ദേഹത്തിന്‍റെ മൊത്തവരുമാനം 5 ലക്ഷത്തില്‍ കവിഞ്ഞിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ കണക്ക് തെറ്റിയത്.
DEDUCTION OF HRA
HRA എന്നത് കണ്ണും ചിമ്മി കുറവ് ചെയ്യാവുന്ന ഒന്നല്ല. അതിന് ചില വ്യവസ്ഥകളുണ്ട്
"സര്‍, എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള എന്‍റെ വരുമാനം 5,60,000 രൂപയാണ്. ഞാന്‍ മാന്വുവലായി കണക്ക് കൂട്ടുമ്പോള്‍ 560000 രൂപയില്‍ നിന്നും 2,50,000 കുറച്ചതിന് ശേഷമുള്ള 3,10,000 രൂപയുടം 10 ശതമാനം 31,000 രൂപ ടാക്സും അതിന്‍റെ 3 ശതമാനം സെസ്സ് 930 രൂപയും കൂടി കൂട്ടി ആകെ അടയ്ക്കേണ്ട തുക 31,930 രൂപ എന്നാണ് ലഭിച്ചത്. എന്നാല്‍ സോഫ്റ്റ്‍വെയറുകളില്‍ ഇതിനു പകരം 37,000 രൂപ ടാക്സും 1,110 രൂപ സെസ്സും കൂട്ടി 38,110 രൂപ എന്നാണ് കാണുന്നത്. ഏതാണ് ശരി...? "
ഇങ്ങനെ ഒരു സംശയം വരുന്നത് ടാക്സ് സ്ലാബുകളെ ശരിയായി മനസ്സിലാക്കാത്തതിനാലാണ്. ഈ വര്‍ഷം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിരക്കുകള്‍ ഇങ്ങനെയാണ്
- 2,50,000 രൂപ വരെ നികുതിയില്
- 2,50,000 ത്തിനു മുകളില്‍ 5 ലക്ഷം വരെ - 10 ശതമാനം
- 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെ -20 ശതമാനം
- 10 ലക്ഷത്തിനു മുകളില്‍ - 30 ശതമാനം
മുകളില്‍ സംശയം ഉന്നയിച്ച സുഹൃത്തിന്‍റെ കിഴിവുകള്‍ കഴിച്ചുള്ള വരുമാനം 5,60,000 രൂപയാണ്. അതില്‍ 2,50,000 രൂപയ്ക്ക് നികുതിയില്ല. 2,50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം വരെയുള്ള തുകയുടെ ( അഥവാ 2,50,000 രൂപയുടെ) 10 ശതമാനം - 25,000 രൂപ, 5 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയുടെ ( അഥവാ 60,000 രൂപയുടെ ) 20 ശതമാനം - 12,000 രൂപ. നികുതി 37,000 രൂപ + 3 ശതമാനം സെസ്സ് 1,110 രൂപ ആകെ 38,110 രൂപ. ഇത് തന്നെയാണ് ശരി.
സംശയം ഉന്നയിക്കപ്പെട്ട സുഹൃത്ത്, നികുതി കണക്കാക്കാത്ത ആദ്യത്തെ 2 ലക്ഷം രൂപയും ഡിഡക്ഷനാണെന്നാണ് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇത് ഡിഡക്ഷനല്ല. പലരും ഇതിനെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നു. ഈ പ്രയോഗം തന്നെ തെറ്റാണ്. ഇവിടെ ഇദ്ദേഹത്തിന്‍റെ കണക്ക് പ്രകാരം 5,60,000 രൂപയില്‍ നിന്ന് 2,50,000 രൂപ കുറച്ച് ബാക്കിയുള്ള 3,10,000 ത്തിന്‍റെ 10 ശതമാനമാണ് കണ്ടത്. ഈ സുഹൃത്തിന്‍റെ ധാരണ പ്രകാരം അദ്ദേഹത്തിന്‍റെ മൊത്തവരുമാനം 5 ലക്ഷത്തില്‍ കവിഞ്ഞിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ കണക്ക് തെറ്റിയത്.
DEDUCTION OF HRA
HRA എന്നത് കണ്ണും ചിമ്മി കുറവ് ചെയ്യാവുന്ന ഒന്നല്ല. അതിന് ചില വ്യവസ്ഥകളുണ്ട്
- 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA
- 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക
- 3) ശമ്പളത്തിന്‍റെ 40 ശതമാനം
മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്നെണ്ണത്തില്‍ ഏതാണോ ഏറ്റവും
ചെറുത്, അത് മാത്രമേ കുറവ് ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പക്ഷെ
താങ്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ശമ്പളത്തിന്‍റെ (ഈ ആവശ്യത്തിന് മൊത്ത
ശമ്പളം എന്നതിന്‍റെ നിര്‍വ്വചനം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും
കൂട്ടിയത് മാത്രമാണ്) 10 ശതമാനം വരുന്ന തുകയെക്കാള്‍ താഴെയായിരിക്കും
താങ്കള്‍ ഈ വര്‍ഷം നല്‍കിയ വാടക). അത് കൊണ്ടാണ് HRA യുടെ സ്ഥാനത്ത് NIL
എന്ന് കാണിക്കുന്നത്. ഇതൊന്നും നോക്കാതെ താങ്കള്‍ക്ക് കഴിഞ്ഞ
വര്‍ഷങ്ങളില്‍ HRA കിഴിവായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് അധികാരികള്‍
ശ്രദ്ധിക്കാതെ പോയതായിരിക്കാം.
ഉദാഹരണമായി താങ്കള്‍ക്ക് ഈ വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത് 2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
ഉദാഹരണമായി താങ്കള്‍ക്ക് ഈ വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത് 2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
താങ്കള്‍ ഒരു മാസം 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
- 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
- 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - Nil (കാരണം ശമ്പളത്തിന്‍റെ 10 ശതമാനം 28,000 രൂപയാണ്. അതിന്‍റെ താഴെയാണ് താങ്കള്‍ നല്‍കിയ വാടക)
- 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് ഒന്നും കുറയ്ക്കാന്‍ അവകാശമില്ല. കാരണം രണ്ടാമത്തെ വ്യവസ്ഥ Nil ആണ്. അതാണ് ഏറ്റവും ചെറുത്.
താങ്കള്‍ ഒരു മാസം 2500 രൂപ നിരക്കില്‍ ഒരു വര്‍ഷം 30,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
- 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
- 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 2,000 രൂപ
- 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് 2,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം അതാണ് ഏറ്റവും ചെറുത്.
താങ്കള്‍ ഒരു മാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 1,20,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
- 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
- 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 92,000 രൂപ (അതായത് 1,20,000 - 28,000)
- 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
Income Tax Software Tools 2014-15 by Alrahiman
|
Easy Tax Income Tax Software 2014-15 by Alrahiman |
Relief Calculator 2014-15 |
Guidelines by CBDT |
Previous Tax Rates |
Income Tax Software 2014-15 by Sudheer Kumar
|
Easy Tax Income Tax Software 2014-15 by Sudheer Kumar |
Income Tax Software 2014-15 by Babu Vadakumchery
|
ECTAX(Malayalam) Software 2014-15 by Babu Vadakumchery |
Income Tax Software 2014-15 by Safeeq M P
|
കടപ്പാട് HSS LIVE
SSLC WORKSHEETS FOR REVISION
SSLC
പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും പരിശീലനം നല്‍കുന്ന
അധ്യാപകര്‍ക്കും സഹായകരമായ വര്‍ക്ക് ഷീറ്റുകള്‍ വിവിധ സൈറ്റുകളില്‍
ലഭ്യമാണ്. അവയില്‍ നിന്നും ശേഖരിച്ച ഏതാനും വര്‍ക്ക് ഷീറ്റുകളാണ് ഇവിടെ
അവതരിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ഡയറ്റുകളും അതുപോലെ തന്നെ മറ്റ് പല
സ്വകാര്യസൈറ്റുകളും നല്‍കിയ വര്‍ക്ക് ഷീറ്റുകളുടെ അവരുടെ പേജുകളിലേക്കുള്ള
ലിങ്ക് നല്‍കിയിരിക്കുന്നു. അധ്യാപകര്‍ അവരുടെ സ്കൂളുകളിലെ
പ്രവര്‍ത്തനത്തിന് തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ലഭ്യമാക്കിയാല്‍ അവയും
പ്രസിദ്ധീകരിക്കുന്നതാണ്.
ഗണിതം
- STEPS MathsKasargode DIET
- ദിശ:- A STUDY MATERIALFROM DIET,TVM FOR STD X MATHEMATICS WITH WORKSHEETS
- MATHEMATICS PACKAGE-1 FOR SSLC EXAMINATION 2013(KANNUR DIET)
- MATHEMATICS PACKAGE-2 FOR SSLC EXAMINATION 2013(KANNUR DIET
- NIRAVU-A SPECIAL PACKAGE OF MATHS- STDX FROM DIET ALAPUZHA
- VIJAYASOPANAM -DIET KOLLAM
- VIJAYASOPANAM 2014(2)-DIET KOLLAM
- VIJAYASOPANAM 2014(3)-DIET KOLLAM
- MATHEMATICS FULL PASS QUESTION -Prepared by Daisy Teacher GHS Chalissery
- ഗണിതം (മലയാളം മീഡിയം)-DIET Kasargode
മലയാളം
ഇംഗ്ലീഷ്
- VIJAYASREE MODULE FOR SSLC ENGLISH Palakkad Dist Panchayath2012
- ഇംഗ്ലീഷ്-DIET Kasargode
- STEPS-English Study Material 2014-15-DIET Kasargode
ഹിന്ദി
അറബിക്ക്
സംസ്കൃതം
സോഷ്യല്‍ സയന്‍സ്
- STEPS -Kasargode DIET
- സോഷ്യല്‍ സയന്‍സ് 1(മലയാളം മീഡിയം)--DIET Kasargode
- സോഷ്യല്‍ സയന്‍സ് 2 (മലയാളം മീഡിയം)--DIET Kasargode
- SSLC2013- PACKAGE FOR SOCIAL STUDIES
- \'DESHAPERUMA\'-MATERIAL FROM DIET,THRISSUR
- SOCIAL SCIENCE PACKAGE-1 FOR SSLC EXAMINATION 2013(KANNUR DIET) (609)
- SOCIAL SCIENCE PACKAGE-2 FOR SSLC EXAMINATION 2013(KANNUR DIET)
Subscribe to:
Posts (Atom)