23/10/2015

പോസ്റ്റല്‍ ബാലറ്റ്: ഒക്‌ടോബര്‍ 28ന് മുമ്പ് അപേക്ഷിക്കണം

തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി ഒക്‌ടോബര്‍ 28ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
 പഞ്ചായത്ത് പ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ അതത് ബ്‌ളോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്കും, കോര്‍പറേഷന്‍/മുനിസിപ്പല്‍ പ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കുമാണ് അപേക്ഷിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ബാലറ്റ് പേപ്പറുകള്‍ ലഭിക്കുന്നതിനായി 15ാം നമ്പര്‍ ഫോറത്തിലുള്ള മൂന്ന് അപേക്ഷകള്‍ തയാറാക്കി പോസ്റ്റിംഗ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ബ്‌ളോക്ക് പഞ്ചായത്ത് വരണാധികാരിക്ക് നല്‍കണം. പോസ്റ്റല്‍ ബാലറ്റിനുള്ള ഫോറം ലഭിച്ചിട്ടില്ലെങ്കില്‍ സമീപത്തുള്ള ഏതെങ്കിലും വരണാധികാരികളുടേയോ, തദ്ദേശസ്ഥാപനത്തിന്‍േറയോ ഓഫീസില്‍ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള വരണാധികാരികളുടെ മേല്‍വിലാസം ചുവടെ: ബ്‌ളോക്കുകള്‍: പാറശ്ശാല -ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, തിരുവനന്തപുരം, അതിയന്നൂര്‍ -അസി. പ്രോജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, തിരുവനന്തപുരം, പെരുങ്കടവിള -ഡിസ്ട്രിക്ട് രജിസ്ട്രാര്‍ (ജനറല്‍), തിരുവനന്തപുരം, നേമം -ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിസ്ട്രിക്ട് ഓഫീസ്, തിരുവനന്തപുരം, പോത്തന്‍കോട് -അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, തിരുവനന്തപുരം, വെള്ളനാട് -ഡെപ്യൂട്ടി കളക്ടര്‍ (വിജിലന്‍സ്), സൗത്ത് സോണ്‍, സിവില്‍ സ്‌റ്റേഷന്‍, തിരുവനന്തപുരം, നെടുമങ്ങാട് -ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, തിരുവനന്തപുരം, കിളിമാനൂര്‍ -ഡിസ്ട്രിക്ട് സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസര്‍, തിരുവനന്തപുരം, ചിറയിന്‍കീഴ് -അസി. കമ്മീഷണര്‍ (എല്‍.ആര്‍), ഓഫീസ് ഓഫ് ദി കമ്മീഷണര്‍ ഓഫ് ലാന്റ് റവന്യൂ, തിരുവനന്തപുരം, വര്‍ക്കല -അസി. സെക്രട്ടറി, ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ്, തിരുവനന്തപുരം. തിരുവനന്തപുരം കോര്‍പറേഷന്‍: ഒന്നുമുതല്‍ 25 വരെ വാര്‍ഡുകള്‍ -ജില്ലാ പ്ലാനിംഗ് ഓഫീസര്‍, തിരുവനന്തപുരം, 26 മുതല്‍ 50 വരെ വാര്‍ഡുകള്‍ -ജില്ലാ സപ്ലൈ ഓഫീസര്‍, തിരുവനന്തപുരം, 51 മുതല്‍ 75 വരെ വാര്‍ഡുകള്‍ -സബ് കളക്ടര്‍, തിരുവനന്തപുരം, 76 മുതല്‍ 100 വരെ വാര്‍ഡുകള്‍ -ജില്ലാ ലേബര്‍ ഓഫീസര്‍, തിരുവനന്തപുരം. മുനിസിപ്പാലിറ്റികള്‍: നെയ്യാറ്റിന്‍കര ഒന്നുമുതല്‍ 22 വരെ വാര്‍ഡുകള്‍ -അസി. ഡയറക്ടര്‍ ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്്‌സ് (റീസര്‍വേ), നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര 23 മുതല്‍ 44 വരെ വാര്‍ഡുകള്‍ -അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്), തിരുവനന്തപുരം, നെടുമങ്ങാട് ഒന്നുമുതല്‍ 20 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, തിരുവനന്തപുരം, നെടുമങ്ങാട് 21 മുതല്‍ 39 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി ഡയറക്ടര്‍ 1, ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്, തിരുവനന്തപുരം, ആറ്റിങ്ങല്‍ ഒന്നുമുതല്‍ 31 വരെ വാര്‍ഡുകള്‍ -ജനറല്‍ മാനേജര്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍, തിരുവനന്തപുരം, വര്‍ക്കല ഒന്നുമുതല്‍ 33 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍), കളക്ടറേറ്റ്, തിരുവനന്തപുരം.


Back to TOP