31/10/2015

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് കുട്ടികള്‍ മുന്നോട്ട് വരണം - ഗവര്‍ണര്‍


വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഇനിയും കൂടുതല്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡുകള്‍ രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിസ്‌നേഹികളായി മാറുകയും കൂടുതല്‍ പേരെ അതിനായി പ്രേരിപ്പിക്കുന്നവരായും കുട്ടികള്‍ മാറണം. മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച ആഗ്രഹവും ഇതായിരുന്നു. പൗരന്റെ മൗലിക കര്‍ത്തവ്യത്തെക്കുറിച്ച് വ്യക്തികള്‍ക്ക് ബോധ്യമുണ്ടാവണം. ദേശീയപതാകയെ മാനിക്കണം. സത്യസന്ധതയും കൂറുമുള്ളവരായി പ്രവര്‍ത്തിക്കണമെന്നും രാജ്യം വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ചീഫ് കമ്മീഷണര്‍ എം.എസ്.ജയ, സ്റ്റേറ്റ്