31/10/2015

കേരളപ്പിറവി ദിനം: ഗവര്‍ണറുടെ ആശംസകള്‍


കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ പി.സദാശിവം എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേര്‍ന്നു. ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്ന കേരളം പുലര്‍ത്തുന്ന അതുല്യമായ സാഹോദര്യവും സാമുദായിക മൈത്രിയും കൂടുതല്‍ ശക്തമാക്കുവാന്‍ ഇത്തരം ആഘോഷങ്ങള്‍ക്കാവുമെന്നും ഗവര്‍ണര്‍ പ്രത്യാശിച്ചു. ഈ ആഹ്ലാദദിനത്തില്‍ ഏവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിക്കുന്നതായും ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.