28/10/2015

ഡി.സി.ആര്‍.ജി. നോമിനേഷന്‍ മുന്‍ഗണനാക്രമം പരിഷ്‌കരിച്ചു

                      ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റിക്കുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന കേരള സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 71-ാം ചട്ടം പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മുന്‍ഗണനയിലെ ലിംഗ വിവേചനം ഒഴിവാക്കുതിനാണ് പരിഷ്‌കാരം. പുതുക്കിയ ചട്ടം പ്രകാരം ആണ്‍മക്കള്‍ എന്നത് മക്കള്‍ എന്നായും അവിവാഹിത/വിധവ/വിവാഹമോചിതരായ
പുത്രിമാര്‍ എന്നത് അച്ഛന്‍/അമ്മ എന്നായും പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാരും അവിവാഹിതരും, വിധവയും, വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നത് പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാര്‍/സഹോദരിമാര്‍ അവിവാഹിതരും വിധവയും വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നായും അച്ഛന്‍ എന്നത് മരണമടഞ്ഞ പുത്രന്റെ മക്കള്‍ എന്നിങ്ങനെയാണ് പരിഷ്‌കരിച്ചിട്ടുള്ളത്. മുന്‍ഗണനാക്രമത്തില്‍ പുരുഷ ജീവനക്കാരന്റെ കാര്യത്തില്‍ ഭാര്യ എന്നതും വനിതാ ജീവനക്കാരിയുടെ കാര്യത്തില്‍ ഭര്‍ത്താവ് എന്നതിലും മാറ്റമില്ല. സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 67-ാം ചട്ടത്തിന്റെ ഉപവകുപ്പുകളിലും, ചട്ടം 71 ന് ചുവടെയുള്ള കുറിപ്പുകളിലും, പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നു മുതലാണ് പരിഷ്‌കാരങ്ങള്‍ ബാധകമാവുക. ഉത്തരവ് നമ്പര്‍ : ജി.ഒ.പി. നമ്പര്‍ 469/15/ഫിനാന്‍സ്, തീയതി': 2015 ഒക്ടോബര്‍ 17. ഉത്തരവിന്റെ പൂര്‍ണരൂപം







Back to TOP