27/10/2015

എസ്.എം.എസുകള്‍ക്ക് നിയന്ത്രണം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണില്‍ നിന്ന് എസ്.എം.എസ് മുഖേന പരസ്യം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ രാഷ്ട്രീയ കക്ഷിക്കോ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് നല്‍കാം. എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കോ, പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങുന്ന രീതിയിലും എസ്.എം.എസ് അയയ്ക്കുന്നത് തിരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമാണ്. ഇവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.