27/10/2015

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നവമ്പര്‍ രണ്ടിനും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവമ്പര്‍ അഞ്ചിനും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് അസാധാരണ ഗസറ്റ് പ്രസിദ്ധീകരിച്ചു.