31/10/2015

കേരളപ്പിറവി ദിനം: ഗവര്‍ണറുടെ ആശംസകള്‍


കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ പി.സദാശിവം എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേര്‍ന്നു. ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്ന കേരളം പുലര്‍ത്തുന്ന അതുല്യമായ സാഹോദര്യവും സാമുദായിക മൈത്രിയും കൂടുതല്‍ ശക്തമാക്കുവാന്‍ ഇത്തരം ആഘോഷങ്ങള്‍ക്കാവുമെന്നും ഗവര്‍ണര്‍ പ്രത്യാശിച്ചു. ഈ ആഹ്ലാദദിനത്തില്‍ ഏവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിക്കുന്നതായും ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് കുട്ടികള്‍ മുന്നോട്ട് വരണം - ഗവര്‍ണര്‍


വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഇനിയും കൂടുതല്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡുകള്‍ രാജ്ഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിസ്‌നേഹികളായി മാറുകയും കൂടുതല്‍ പേരെ അതിനായി പ്രേരിപ്പിക്കുന്നവരായും കുട്ടികള്‍ മാറണം. മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച ആഗ്രഹവും ഇതായിരുന്നു. പൗരന്റെ മൗലിക കര്‍ത്തവ്യത്തെക്കുറിച്ച് വ്യക്തികള്‍ക്ക് ബോധ്യമുണ്ടാവണം. ദേശീയപതാകയെ മാനിക്കണം. സത്യസന്ധതയും കൂറുമുള്ളവരായി പ്രവര്‍ത്തിക്കണമെന്നും രാജ്യം വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ചീഫ് കമ്മീഷണര്‍ എം.എസ്.ജയ, സ്റ്റേറ്റ് സെക്രട്ടറി പി.റ്റി.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

തീയതി നീട്ടി

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നവമ്പര്‍ 30 വരെ നീട്ടി.

athletic championship

kaniyapuram sub district schools athletic championship 
on 20/11/2015 to 22/11/22015 (friday, saturday and sunday)
at LNCPE, GROUND kariavattom
       
        All events in various catogories will be conducted ( LP,UP,HS,and HSS.SUBJUNIOR JUNIOR SENIOR LPKIDS AND UPKIDS )

        online registration closed on 10/11/2015 for more details contact sub dist sports secretary sreejesh s r phone no 9447059178                                 
                                          

28/10/2015

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം


ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 31 ദേശീയ പുനരര്‍പ്പണ ദിനമായി ആചരിക്കും. ചടങ്ങിന്റെ ഭാഗമായി തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും മൗനാചരണവും ദേശഭക്തിഗാനാലാപനവും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ 31-ന് രാവിലെ 10.15 മുതല്‍ 10.17 വരെ മൗനമാചരിക്കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് സമ്മേളിച്ച് ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കും

ഡി.സി.ആര്‍.ജി. നോമിനേഷന്‍ മുന്‍ഗണനാക്രമം പരിഷ്‌കരിച്ചു

                      ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റിക്കുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന കേരള സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 71-ാം ചട്ടം പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മുന്‍ഗണനയിലെ ലിംഗ വിവേചനം ഒഴിവാക്കുതിനാണ് പരിഷ്‌കാരം. പുതുക്കിയ ചട്ടം പ്രകാരം ആണ്‍മക്കള്‍ എന്നത് മക്കള്‍ എന്നായും അവിവാഹിത/വിധവ/വിവാഹമോചിതരായ

27/10/2015

  1. Personnel and Administrative Reforms Department- Malayalam Classical Language Day and Malayalam Week Celebrations, 2015-guidelines- reg. G.O.No.18293/15/P&ARD Dated, Thiruvananthapuram,14.10.2015. 
  2.   Public Holidays 2016 
  3.   Higher Education- Technical- Admissions to Non Resident Keralites in Professional Degree Courses for the academic year 2015-16- Sanction Accorded-Orders issued. G.O.(MS)No.618/2015/H.Edn 16.10.2015. 
  4.   Personnel and Administrative Reforms Department- Wearing of name badge by government officials while on duty- directions issued. No. 13671/A.R13(2)/2015/P&ARD 19-09-2015  
  5.  Circular about the last date for receiving applications to Snehapoorvam Project
  6. Permission for Thejas daily to conduct Children's day Quiz competition in Schools
  7. Observing December 14th as National Energy Conservation Day
  8. Subscription of Thalir magazine in Schools
  9. SSLC 2016 : Notification

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നവംബര്‍ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 31 വരെയും നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ രണ്ട് വരെയും വൈകുന്നേരം മുന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

നവംബര്‍ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം രാവിലെ 11 ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കേണ്ടതും ഭരണഭാഷാ പ്രതിജ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കേണ്ടതുമാണ്. മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകളെ ഞാന്‍ വിനിയോഗിക്കും. ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവനരേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കേണ്ടതാണ്. അതോടൊപ്പം വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കണം. ഓഫീസുകളില്‍ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30-ന് മുന്‍പ് ഔദ്യോഗികഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. സംസ്ഥാനതല ആഘോഷപരിപാടികളുടെ ഭാഗമായി നവംബര്‍ മാസത്തെ ആദ്യ പ്രവൃത്തിദിവസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ല/താലൂക്കുതല ആഘോഷത്തിന്റെ ചെലവ് ജില്ലാ കളക്ടര്‍ക്കുവേണ്ടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മറ്റ് ചെലവുകള്‍ എന്ന കണക്കിലും പഞ്ചായത്ത് തലത്തിലുള്ള പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ കണക്കിലും വകയിരുത്തേണ്ടതാണ്. ബാനറിന്റെ മാതൃക 'ഭരണഭാഷ-മാതൃഭാഷ' മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷം - 2015 നവംബര്‍ മാസത്തെ ആദ്യപ്രവൃത്തി ദിവസം ഭരണഭാഷാവാരാഘോഷം - 2015 നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ

എസ്.എം.എസുകള്‍ക്ക് നിയന്ത്രണം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണില്‍ നിന്ന് എസ്.എം.എസ് മുഖേന പരസ്യം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ രാഷ്ട്രീയ കക്ഷിക്കോ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് നല്‍കാം. എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കോ, പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങുന്ന രീതിയിലും എസ്.എം.എസ് അയയ്ക്കുന്നത് തിരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമാണ്. ഇവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നവമ്പര്‍ രണ്ടിനും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവമ്പര്‍ അഞ്ചിനും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് അസാധാരണ ഗസറ്റ് പ്രസിദ്ധീകരിച്ചു.

26/10/2015

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്കല്ലാം പോസ്റ്റല്‍ ബാലറ്റ് - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കെല്ലാം പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തപാല്‍മാര്‍ഗ്ഗം വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹമുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകന്‍ വോട്ടെടുപ്പ് തീയതിക്ക് ഏഴ് ദിവസം മുമ്പോ അല്ലെങ്കില്‍ വരണാധികാരി അനുവദിക്കുന്ന കാലാവധിക്കു മുമ്പോ വരണാധികാരിയ്ക്ക് അപേക്ഷ നല്‍കണം. പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് പുറമേ പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കും. കൂടാതെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലേയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും വരണാധികാരി, ഉപ വരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും നിരീക്ഷകന്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ആവശ്യാനുസരണം ബാലറ്റ് പേപ്പറുകള്‍ നല്‍കുന്നതാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അതിലേയ്ക്ക് നിയോഗിച്ചുകൊണ്ട് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍, ജില്ലാ പോലീസ് മേധാവി, വരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവിറക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇന്ന് നടന്ന ശാസ്ത്ര മേളകളുടെ റിസൽട്ടുകൾ

Science Dramma ( H S )
First       L V H S Pothencode.
Second  Govt. H S S Neduveli


Science Quiz  ( H S S ) 
 First     Muhammad  Siddique,  Govt H S S Thonnakkal
 Second  Sumeesh    S L, GHSS Neduveli
Science Quiz  ( H S )
 First    Gowri Nandana,  Govt. HSS Thonnakkal
 Second Astin Edward perara, Jyothinilayam H S

Science Quiz  ( U P ) 
First    Hari Krishnan  Govt. U P S Koliakkode
Second Abhijith  Govt. UPS Konchira


Talent Search Examination ( H S ) 
First  Abhisekh GOVT. Boys  H S Kanniakulangara
Second Reshma Chandran   L V H S Pothencode

C V Raman Essay Competition ( H S )
 First   Rohit S GOVT. H S S Neduveli
 Second  Anjana Krishnan   Govt H S S Thonnakkal            

23/10/2015

പോസ്റ്റല്‍ ബാലറ്റ്: ഒക്‌ടോബര്‍ 28ന് മുമ്പ് അപേക്ഷിക്കണം

തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി ഒക്‌ടോബര്‍ 28ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
 പഞ്ചായത്ത് പ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ അതത് ബ്‌ളോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്കും, കോര്‍പറേഷന്‍/മുനിസിപ്പല്‍ പ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കുമാണ് അപേക്ഷിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ബാലറ്റ് പേപ്പറുകള്‍ ലഭിക്കുന്നതിനായി 15ാം നമ്പര്‍ ഫോറത്തിലുള്ള മൂന്ന് അപേക്ഷകള്‍ തയാറാക്കി പോസ്റ്റിംഗ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ബ്‌ളോക്ക് പഞ്ചായത്ത് വരണാധികാരിക്ക് നല്‍കണം. പോസ്റ്റല്‍ ബാലറ്റിനുള്ള ഫോറം ലഭിച്ചിട്ടില്ലെങ്കില്‍ സമീപത്തുള്ള ഏതെങ്കിലും വരണാധികാരികളുടേയോ, തദ്ദേശസ്ഥാപനത്തിന്‍േറയോ ഓഫീസില്‍ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള വരണാധികാരികളുടെ മേല്‍വിലാസം ചുവടെ: ബ്‌ളോക്കുകള്‍: പാറശ്ശാല -ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, തിരുവനന്തപുരം, അതിയന്നൂര്‍ -അസി. പ്രോജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, തിരുവനന്തപുരം, പെരുങ്കടവിള -ഡിസ്ട്രിക്ട് രജിസ്ട്രാര്‍ (ജനറല്‍), തിരുവനന്തപുരം, നേമം -ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിസ്ട്രിക്ട് ഓഫീസ്, തിരുവനന്തപുരം, പോത്തന്‍കോട് -അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, തിരുവനന്തപുരം, വെള്ളനാട് -ഡെപ്യൂട്ടി കളക്ടര്‍ (വിജിലന്‍സ്), സൗത്ത് സോണ്‍, സിവില്‍ സ്‌റ്റേഷന്‍, തിരുവനന്തപുരം, നെടുമങ്ങാട് -ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, തിരുവനന്തപുരം, കിളിമാനൂര്‍ -ഡിസ്ട്രിക്ട് സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസര്‍, തിരുവനന്തപുരം, ചിറയിന്‍കീഴ് -അസി. കമ്മീഷണര്‍ (എല്‍.ആര്‍), ഓഫീസ് ഓഫ് ദി കമ്മീഷണര്‍ ഓഫ് ലാന്റ് റവന്യൂ, തിരുവനന്തപുരം, വര്‍ക്കല -അസി. സെക്രട്ടറി, ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ്, തിരുവനന്തപുരം. തിരുവനന്തപുരം കോര്‍പറേഷന്‍: ഒന്നുമുതല്‍ 25 വരെ വാര്‍ഡുകള്‍ -ജില്ലാ പ്ലാനിംഗ് ഓഫീസര്‍, തിരുവനന്തപുരം, 26 മുതല്‍ 50 വരെ വാര്‍ഡുകള്‍ -ജില്ലാ സപ്ലൈ ഓഫീസര്‍, തിരുവനന്തപുരം, 51 മുതല്‍ 75 വരെ വാര്‍ഡുകള്‍ -സബ് കളക്ടര്‍, തിരുവനന്തപുരം, 76 മുതല്‍ 100 വരെ വാര്‍ഡുകള്‍ -ജില്ലാ ലേബര്‍ ഓഫീസര്‍, തിരുവനന്തപുരം. മുനിസിപ്പാലിറ്റികള്‍: നെയ്യാറ്റിന്‍കര ഒന്നുമുതല്‍ 22 വരെ വാര്‍ഡുകള്‍ -അസി. ഡയറക്ടര്‍ ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്്‌സ് (റീസര്‍വേ), നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര 23 മുതല്‍ 44 വരെ വാര്‍ഡുകള്‍ -അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്), തിരുവനന്തപുരം, നെടുമങ്ങാട് ഒന്നുമുതല്‍ 20 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, തിരുവനന്തപുരം, നെടുമങ്ങാട് 21 മുതല്‍ 39 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി ഡയറക്ടര്‍ 1, ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ്, തിരുവനന്തപുരം, ആറ്റിങ്ങല്‍ ഒന്നുമുതല്‍ 31 വരെ വാര്‍ഡുകള്‍ -ജനറല്‍ മാനേജര്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍, തിരുവനന്തപുരം, വര്‍ക്കല ഒന്നുമുതല്‍ 33 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍), കളക്ടറേറ്റ്, തിരുവനന്തപുരം.

ഐഡന്റിറ്റി കാര്‍ഡ്

 സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് കര്‍ശനമായി ധരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

18/10/2015

കണിയാപുരം ഉപജില്ലാ ശാസ്ത്രമേള വാർത്തകളും രെജിസ്ട്രേഷനും

LOGIN CLICK ON PICTURE

Venue- Govt.HS, Sreekariyam - October 16-2015 Time 9.30 AM

SCIENCE FAIR
1) SCIENCE QUIZ         -       1  PARTICIPANT IN EACH SCHOOL

  2) TALENT SEARCH EXAM  - 1  PARTICIPANT IN EACH SCHOOL

  3) C.V.RAMAN ESSAY COMPETITION -  1  PARTICIPAN IN EACH SCHOOL

  4) SCIENCE DRAMA
are also begins on 26/10/2015 at GUPS KONCHIRA. Time 9:30 am

MATHS FAIR
 Quiz competion LP, UP,HS & HSS
Venue- BRC Kaniyapuram -Nov- 5 -2015 Time 10 AM



Social Science 
Quiz Competition
LP, UP, HS & HSS
Date : 28/10/2015 Venue: GOVT UPS Kattaikkonam.
Participants: 2 Nos In each Section
Time: L P : 10 AM U P: 11 AM
H S & H S S : 12 P M
Convenor : Kishnakanth - 8547519806




2015-16 കണിയാപുരം ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ - ഐ ടി മേള
സ്ഥലം ഗവ. എച്ച് ​എസ്സ് വെയിലൂര്‍
തീയതി - നവംബർ 11,12,13,14 തീയതികളിൽ
9/11/2015 : Registration at A E O Office 10.00 AM
11/11/2015: Science Mela
12/11/2015 : Work Experience & Social Science Mela
13/11/2015 : Maths
14/11/2015 : Prize Distribution

****************************************************
2015-16 - കണിയാപുരം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം
സ്ഥലം ഗവ. എച്ച് ​എസ്സ് എസ്സ് പിരപ്പന്‍കോട്
തീയതി - ഡിസംബര്‍ 1,2,3,4.

17/10/2015

ശാസ്ത്രോത്സവം 2015-16 സര്ക്കുലർ

2015 2016 വർഷത്തെ കേരളാ സ്കൂള് ശാസ്ത്രോത്സവത്തിന്റെ റവന്യൂജില്ല, സംസ്ഥാന മേളകളും ബന്ധപ്പെട്ട മറ്റ് മത്സരങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച സര്ക്കുലർ

ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

             2015 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപ

Improvement programme for Arabic Teachers.


  Improvement programme & Periodical Conference of Arabic Teachers Academic Complex (Kaniyapuram Sub District)
( LP, UP, HS, HSS)

27/10/2015 9.30 AM  at  BRC Kaniyapuram



പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി

2015-16 വര്‍ഷത്തെ പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത   സ്കുളുകളുടെ ലിസ്റ്റ്
പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി    ഉത്തരവ്  


Back to TOP