04/11/2015
ശമ്പളം ഇ-കുബേര്‍ പോര്‍ട്ടലിലൂടെ; പൈലറ്റ് ടെസ്റ്റ് ധനവകുപ്പില്‍
ധനവകുപ്പിലെ ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ജീവനക്കാരുടെ ശമ്പളം നവമ്പര്‍ ഒന്നുമുതല്‍ റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടലുമായി ബന്ധപ്പെടുത്തി ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിന് പ്രാരംഭ പരീക്ഷണം എന്ന നിലയില്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ട്രഷറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഇതിനനുസരിച്ചു മാറ്റങ്ങള്‍ വരുത്തും. ട്രഷറി ഡയറക്ടര്‍ ശമ്പള വിതരണത്തിനുള്ള ഇലക്ട്രോണിക് അഡൈ്വസുകള്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ജീവനക്കാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ശമ്പളതുക മാറ്റുകയും ചെയ്യും.