സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍/സംഗീത
കോളേജുകള്‍/ട്രെയിനിങ് കോളേജുകള്‍/ഹയര്‍ സെക്കന്‍ഡറി
സ്‌കൂളുകള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നീ
സ്ഥാപനങ്ങളില്‍ പഠിക്കുന്ന അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികളില്‍
നിന്നും 2015-16 അധ്യയന വര്‍ഷത്തെ ഫീസ് ആനുകൂല്യത്തിനും, സൗജന്യ ഹോസ്റ്റല്‍
താമസത്തിനും/ ബോര്‍ഡിങ് ഗ്രാന്റിനുമുളള അപേക്ഷ ക്ഷണിച്ചു.
അന്ധ/ബധിര സ്‌കോളര്‍ഷിപ്പ് (ബി.പി.എച്ച്.എഫ്.സി) ലഭിക്കുന്നതിന് ഓരോ അധ്യയന
വര്‍ഷവും പുതിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം.
(സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ല) കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ
സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായwww.dcescholarship.kerala.gov.in - ല്‍
Blind/PH Scholarship (BPHFC) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡിസംബര്‍ 16
വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷനില്‍ കാണുക.
|