18/11/2015
ഗ്രന്ഥശാലകള്‍ക്ക് ധനസഹായം
രാജാ
റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ സംസ്ഥാന ലൈബ്രറി കമ്മിറ്റി
ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന 2015-16 വര്‍ഷത്തെ വിവിധ ധനസഹായ പദ്ധതിക്ക്
അപേക്ഷ ക്ഷണിച്ചു.
മാച്ചിംഗ്, നോണ്‍ മാച്ചിംഗ് സ്‌കീമുകളിലേക്കാണ് അപേക്ഷകള്‍
സ്വീകരിക്കുന്നത്. മാച്ചിംഗ് സ്‌കീമില്‍ കെട്ടിട നിര്‍മ്മാണം,
സെമിനാറുകള്‍, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, സ്റ്റോറേജ് ഓഫ്
ബുക്ക്‌സ് എന്നിവയ്ക്കും, നോണ്‍-മാച്ചിംഗ് സ്‌കീമില്‍ ഫര്‍ണിച്ചര്‍-ലൈബ്രറി
ഉപകരണങ്ങള്‍ കെട്ടിടനിര്‍മ്മാണം-പുസ്തകങ്ങള്‍, കുട്ടികള്‍ക്കും
വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍, ജൂബിലി
ആഘോഷങ്ങള്‍ എന്നിവയ്ക്കും അപേക്ഷിക്കാം. വിവിധ സ്‌കീമുകള്‍ക്കുള്ള
അപേക്ഷാഫോറവും വിശദവിവരങ്ങളും ഫൗണ്ടേഷന്റെ വെബ്‌സൈറ്റായwww.rrrlf.gov.in
-ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാഫോറവും അനുബന്ധ രേഖകളും രണ്ട് പകര്‍പ്പ് വീതമാണ് നല്‍കേണ്ടത്.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ഡിസംബര്‍ 10 ന് മുമ്പ് ലഭിക്കണം.