18/11/2015

ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 നകം തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. അപേക്ഷാഫോറം അങ്കണവാടി/ഐ.സി.ഡി.എസ് പ്രോജക്ടുകള്‍/പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിങ്ങളില്‍ നിന്ന് ലഭിക്കും. സ്‌നേഹപൂര്‍വം പദ്ധതിയില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് 0471 2343241 എന്ന നമ്പരില്‍ ബന്ധപ്പെടണം