30/11/2015
കലോത്സവം റിസൽട്ട് തത്സമയം അറിയാം
കണിയാപുരം
സബ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ റിസൽട്ടുകൾ തത്സമയം അറിയുന്നതിനുള്ള
സവിധാനം ഒരുക്കിയിറ്റുണ്ട്. വേദിയിൽ റിസൽട്ട് പ്രഖ്യാപിച്ചാലുടൻ aeokaniyapuram.blogspot.com/ glpsthonnakkal.blogspot.com എന്ന ബ്ലോഗിൽ റിസൽട്ട് ലഭിക്കുന്നതാണു.
MENTORS എന്നഅധ്യാപകരുടെ Whatsapp GROUP വഴിയും റിസൽട്ടുകൾ ഫലം പ്രഖ്യാപിച്ചാലുടൻ അറിയാവുന്നതാണു. ഈ ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS ലൂടെയൊ അറിയിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും വിജയാശംസകൾ
MENTORS എന്നഅധ്യാപകരുടെ Whatsapp GROUP വഴിയും റിസൽട്ടുകൾ ഫലം പ്രഖ്യാപിച്ചാലുടൻ അറിയാവുന്നതാണു. ഈ ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS ലൂടെയൊ അറിയിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും വിജയാശംസകൾ
28/11/2015
ഓപ്പണ്‍ സ്‌കൂള്‍: മെമ്മോകാര്‍ഡ്
സ്റ്റേറ്റ്
ഓപ്പണ്‍ സ്‌കൂള്‍ മുഖാന്തരം ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രൈവറ്റ്
രജിസ്‌ട്രേഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ യൂസര്‍ നെയിം പാസ് വേര്‍ഡ് എന്നിവ
ഉപയോഗിച്ച് ഓപ്പണ്‍ സ്‌കൂള്‍ സൈറ്റില്‍ നിന്നും ഇന്ന് മുതല്‍ മെമ്മോ
കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പരീക്ഷാ കേന്ദ്രത്തിലെ
കോര്‍ഡിനേറ്റിങ് ടീച്ചറില്‍ നിന്നും മെമ്മോ കാര്‍ഡില്‍ മേലൊപ്പ്
രേഖപ്പെടുത്തി വാങ്ങണം. ഹയര്‍ സെക്കണ്ടറി പരീക്ഷാ നോട്ടിഫിക്കേഷന്‍
പ്രകാരമുള്ള പരീക്ഷാ ഫീസ് ഡിസംബര്‍ ഏഴിന് മുമ്പ് ഒടുക്കേണ്ടതാണെന്നും
സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
തീയതി നീട്ടി
സ്‌കോളര്‍ഷിപ്പ്: വിശദാംശം നല്‍കണം
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ കേരള സാമൂഹ്യസുരക്ഷാമിഷന്റെ
കീഴില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍
അടിസ്ഥാനത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തും. ഡിസംബര്‍
ഒന്‍പതിന് രാവിലെ 11-നാണ് അഭിമുഖം.
ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത,
മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം
സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
പ്രിന്‍സിപ്പാലിന്റെ ഓഫീസില്‍ നിശ്ചിത സമയത്ത് ഹാജരാകണം.
സ്‌നേഹപൂര്‍വം പദ്ധതി : തീയതി നീട്ടി
ആബി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആം
ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയ ഗുണഭോക്താക്കളുടെ കുട്ടികള്‍ക്ക്
2015-16 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന്
അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ അക്ഷയ
കേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. ആബി പദ്ധതിയില്‍ അംഗങ്ങളായവരുടെ
ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ഉളള ക്ലാസുകളില്‍ പഠിക്കുന്ന
രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പായി
ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.chiak.org ലും അക്ഷയ
കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ടോള്‍ഫ്രീ നമ്പര്‍ 1800 200 2530
എല്‍.ഐ.സി. ഹെല്‍പ് ലൈന്‍ നമ്പര്‍ 0471-2540906
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു വിവരശേഖരണം ഡിസംബറില്‍
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍
ആരംഭിക്കും. വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ
സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി
രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. നവജാത
ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും മരണപ്പെട്ടവരെ
പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ആധാര്‍ നമ്പര്‍
അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍,
കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയും രജിസ്റ്ററില്‍
ഉള്‍പ്പെടുത്തും. പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ
അംഗങ്ങളുടെയും വിശദാംശം മുന്‍കൂട്ടി കരുതി വയ്ക്കണമെന്ന് കേന്ദ്ര സെന്‍സസ്
ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
26/11/2015
- സ്‌കൂളുകളില്‍ സഞ്ചയിക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
- Circular - സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന നിര്‍ദേശം
- Circular - അര്‍ദ്ധ വാര്‍ഷിക പരീക്ഷ സംബന്ധിച്ച്
24/11/2015
GOUVT ORDERS & CIRCULARS
- ഒ ഇ സി ലംപ്സംഗ്രാന്റ് തുക അനുവദിച്ചു. ഇനിയും ഡാറ്റാ എന്‍ട്രി നടത്താതിരുന്നവര്ക്ക് നാളെ കൂടി (നവമ്പര്‍ 25) ഡാറ്റാ എന്‍ട്രി നടത്താം. Last Chance for OEC Prematric Data entry (Last date November 25)
- Tax Deduction at Source - Deduction of advance tax component from Salary
- Circular about the Group Insurance Scheme
- Scout and Guides : One week one rupee project for Cancer patients
- November 26 : observing National Constitution day
- Desheeiya Sambadya Padhathi - Relaunching the Saving Scheme - Sanchayika
- Revised Half yearly Examination Dec 2015 : Circular | High School | LP/UP Section
- State IT Mela at Kollam : Circular
- Group Personal Accident Insurance Scheme - Renewal of the scheme for the year 2016 -Orders issued
- One Office One DDO System - Clarification issued
- STANDARD X EQUIVALENCY EXAM - 2015 Result : Site | Circular | Form for HM
- Higher Secondary Examination March 2016 : Notification | Time table
- State Sasthrolsavam : Program Notice | ID Card
- വിദ്യാരംഗം വെബ് മൊഡ്യൂള്‍ : എല്‍ പി വിഭാഗം | യു പി വിഭാഗം | എച്ച് എസ് വിഭാഗം | ഗൈഡ്ലൈന്‍സ് | അനെക്സ്ചര്‍ 1 | അനെക്സ്ചര്‍ 2
- PSC Departmental Test January 2016: Notification.
- Instructions: Cluster Training on 28/11/2015 reg.
- Spark: One Office One DDO
21/11/2015
19/11/2015
കേരള സ്കൂൾ കലോത്സവം 2015-16
2015-16 - കണിയാപുരം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം
സ്ഥലം ഗവ. എച്ച് എസ്സ് എസ്സ് പിരപ്പന്‍കോട്
തീയതി - ഡിസംബര്‍ 1,2,3.
സ്ഥലം ഗവ. എച്ച് എസ്സ് എസ്സ് പിരപ്പന്‍കോട്
തീയതി - ഡിസംബര്‍ 1,2,3.
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ കേരള സ്കൂൾ കലോത്സവം 2015 ഡിസംബർ 1,2,3,4 തീയതികളിൽ പിരപ്പൻകോട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടക്കുകയാണു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾക്കനുസരിച്ച് പരിഷ്ക്കരിച്ച മാന്വലിന്റെ അടിസ്ഥാനത്തിലാണു മത്സരം നടക്കുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നിർദ്ദേശങ്ങൾ
- കലോത്സവത്തിന്റെ രെജിസ്ട്രേഷൻ ഓൻലൈൻ ആയിട്ടാണു ചെയ്യേണ്ടത്. www.schoolkalolsavam.in എന്ന സൈട്ടിലാണു കയറേണ്ടത്. ഓരൊ സ്കൂളിന്റെയും സമ്പൂർണ്ണ യൂസർ നെയിമും യൂസർ കോഡും ആണു ഉപയോഗിക്കേണ്ടത്. സ്കൂളിന്റെ പ്രാഥമിക വിവരങ്ങൾ ക്യത്യമായി എന്റർ ചെയ്യുക. പൺകെടുക്കുന്ന ഇനങ്ങൾ എന്റർ ചെയ്യുക. ഫോട്ടോ അപ്ലോഡ് ചെയ്യണം (Max. size-30kb)(200*200)
- HSS/VHSS വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ കോഡ് യൂസറായിട്ടുള്ള ലോഗിൻ വഴിയാണു എന്റർ ചെയ്യേണ്ടത്. അതുകൊണ്ട് CONFIRM ചെയ്യുന്നതിൻ മുമ്പായി ടി വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റർ ഉറപ്പുവരുത്തേണ്ടതാണ്.
- home page ലെ item list-ൽ നിന്ന് വിവിധ മത്സര വിഭാഗങ്ങളിൽപ്പെട്ട മത്സര ഇനങ്ങളുടെ സമയവും വിശദവിവരങ്ങളൂം ലഭിക്കുന്നതാണു.
- മത്സരട്ട്തിൽ പങ്കെടുക്കുന്നവർ സി.ഡി ഉപയോഗിക്കുമ്പോൾ മത്സരത്തിനു ആവശ്യമുള്ള പാട്ട് മാത്രമെ ആ സി.ഡി യിൽ ഉൾപ്പ്പെടുട്ട്താൻ പാടുള്ളു. മറ്റുള്ള പാട്ടുകൾ പാടില്ല.
- പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവണ്മെന്റ്/ എയിഡഡ്/ അൺ എയ്ഡഡ്(അംഗീക്യതം) സ്കൂളുകളിലെ എൽ.പി, യു..പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസ്സുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂൾ കലോത്സവം എന്നപേരിൽ അറിയപ്പെടുന്നതാണു.
- താഴെ പറയുന്ന നാലു വിഭാഗങ്ങളായിട്ടാണു മത്സരം നടക്കുക.
- കാറ്റഗറി 1 - ക്ലാസ് 1 മുതൽ 4 വരെ മത്സര ഇനങ്ങൾ
- കാറ്റഗറി 2 - ക്ലാസ് 5 മുതൽ 7 വരെ മത്സര ഇനങ്ങൾ
- കാറ്റഗറി 3 - ക്ലാസ് 8 മുതൽ 10 വരെ മത്സര ഇനങ്ങൾ
- കാറ്റഗറി 4 - ക്ലാസ് 11 മുതൽ 12 വരെ മത്സര ഇനങ്ങൾ
മത്സത്തിൽ 50% താഴെ മാർക്ക് ലഭിക്കുന്ന ഇനങ്ങളിൽ ഗ്രേഡ് ചെയ്യുന്നതല്ല. 50%മോ അതിൽ കൂടുതലോ മാർക്ക് കിട്ടുന്ന ഇനങ്ങളെ എ.ബി.സി. എന്നി മൂന്ന് ഗ്രേഡുകളായി തിരിക്കുന്നതാണു. ഓരോ ഗ്രേഡിനും താഴെ കാണുന്നവിധം പോയിന്റ് ലഭിക്കും.
8. എ ഗ്രേഡ് ലഭിച്ച് ടോപ്പ് സ്കോർ നേടിയ ഒരു വ്യക്തിഗത ഇനം/ ഗ്രൂപ്പ് മാത്രമെ മേൽതല മത്സരത്തിനു അയക്കപ്പെടുകയുള്ളൂ.
കണിയാപുരം സബ്ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട ചില പൊതു നിർദ്ദേശങ്ങൾ
- രചനാ മത്സരങ്ങൾക്ക് ആവശ്യമായ പേപ്പർ മാത്രമെ സംഘാടകർ നൽകുകയുള്ളു. മത്സരത്തിന്റെ പ്രമേയം വിധികർത്താക്കൾ നിശ്ചയിക്കുന്നതാണു.
- ശാസ്ത്രീയ സംഗീതത്തിനു ശ്രുതി ഉപയോഗിക്കാവുന്നതാണു.
- കഥകളി സംഗീതത്തിനു ചേങ്ങില ഉപയോഗിക്കാം
- ചെണ്ടയ്ക്ക് (തായമ്പക) അനുസാരി വാദ്യങ്ങളാകാം. എന്നാൽ കുട്ടികൾ തന്നെ പങ്കെടുക്കണം. (ഒരു ഇലത്താളം, രണ്ട് ഇടംതല, ഒരു വലതല ഇങ്ങനെ നാലു പേർ ആകാം)
- നാടോടിന്യത്തത്തിനു തെരഞ്ഞെടുക്കുന്ന, നാടൻ ന്യത്തത്തിനു അനുയോജ്യമായ രൂപവും, വേഷവിധാനവുമായിരിക്കണം. ആഡംബരം കഴിയുന്നതും കുറയ്ക്കണം. നാടോടിത്തനിമ കാത്തു സൂക്ഷിക്കണം
- നാടോടി ന്യത്തം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഘന്യത്തം എന്നീ ന്യത്ത ഇനങ്ങൾക്ക് പിന്നണിയിൽ റിക്കോർഡ് ചെയ്ത സി.ഡി/കാസറ്റ് മാത്രമെ ഉപയോഗിക്കുവാൻ പാടൂള്ളു.
- പ്രസംഗമത്സരത്തിനുള്ള വിഷയം മത്സരത്തിനു 5 മിനുട്ട് മുൻപ് വിധികർത്താക്കൾ നിശ്ചയിക്കുന്നതായിരിക്കും
- പിന്നണി അനുവദിച്ചിട്ടുള്ള ഇനങ്ങൾക്ക് അതാതു കാറ്റഗറിയിലെ കുട്ടികൾ തന്നെ ആയിരിക്കണം
- കഥാപ്രസംഗത്തിനു പിന്നണിയിൽ തബല അല്ലെങ്കിൽ മ്യദംഗം/ഹാർമോണിയം അല്ലെങ്കിൽ ശ്രുതിപ്പെട്ടി, സിംബൽ അൻഡ് ടൈമിംഗ്, ക്ലാർനെറ്റ് അല്ലെങ്കിൽ വയലിൻ എന്നിവയ്ക്ക് നാലു കുട്ടികൾ വരെ ആകാം
- മദ്ദളത്തിനു അനുസാരിവാദ്യം ആകാം. കുട്ടികൾ ആയിരിക്കണം അനുസാരി വാദ്യം കൈകാര്യം ചെയ്യേണ്ടത്. (ഒരു ഇലത്താളം,, ഒരു വലംതല ഇങ്ങനെ നണ്ടുപേറ്)
- ഗാനമേളയിൽ വാദ്യോപകരണങ്ങൾ വായിക്കുന്നത് മത്സരത്തിൽ പങ്കെടുക്കുന്നവരായിരിക്കണം. വ്യന്ദവാദ്യത്തിനും, ഗാനമേളയ്ക്കും ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഉപയോഗിക്കാവൂ.
- ഒപ്പനയ്ക്ക് പക്കമേളമോ പിന്നണിയോ പാടില്ല. മുൻപാട്ടുകാരികൾ നിർബന്ധമാണ്. പിൻപാട്ടും വേണം. മറ്റുള്ളവർ ഏറ്റുപാടണം.. പാട്ടും താളത്തിനൊത്ത കയ്യടിയുമാണു മുഖ്യഘടകം. ന്യത്തമല്ലാത്ത രൂപത്തിൽ ചാഞ്ഞും ചരിഞ്ഞു മുള്ള കയ്യടിയും, ചുറ്റിക്കളിയുമാകാം.. ഒരു മണവാട്ടിയും വേണം. മത്സരത്തിൽ പങ്കെടുക്കുന്ന പത്തുപേരും സ്റ്റേജിൽ അണിനിരക്കണം. ഇതു തന്നെയാണു വട്ടപ്പാട്ട് മത്സരത്തിന്റെയും ഘടന.
- കോൽക്കളിക്ക് ഇമ്പമാർന്ന പുരാതന മാപ്പിള പാട്ടുകളുടെ ഈണത്തിനൊപ്പിച്ച് മെയ്‌വഴക്കത്തോടെ ചുവടൊപ്പിച്ച് ചാഞ്ഞും ചരിഞ്ഞും മറിഞ്ഞൂം വായ്താരിയിലും കോലടിയിലും താളമ്പിടിച്ച് പങ്കെടുക്കുന്നവർ തന്നെ അവതരിപ്പിക്കണം. പിന്നണി പാടില്ല.
- ദഫ്മുട്ടിനു ബൈത്തിന്റെ വൈവിധ്യമാർന്ന ഈണങ്ങൾക്ക് അനുസരിച്ച് ചാഞ്ഞും ചരിഞ്ഞും, ചാഞ്ഞു നിന്നും ഇരുന്നും വിവിധ താളങ്ങളിൽ അവതരിപ്പിക്കണം. അമിതമായ ചുവടുകളോ ന്യത്തമോ പാടില്ല. അറബി ബൈത്തൂകളോ മദഹ് പാട്ടുകളോ ആകാം. ലളിതഗാനമോ മാപ്പിളപ്പാട്ടോ പാടില്ല. പിന്നണി പാടില്ല.
തുടർന്ന് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യു...........
വിവിധമത്സര ഇനങ്ങൾ, കോഡ്,
മത്സര ദിവസങ്ങൾ വേദികൾ,
എൽ.പി പ്രസംഗം വിഷയം
മറ്റ് അറിയിപ്പുകൾ
തിരുവനന്തപുരം ജില്ലാശാസ്ത്രമേള
സ്ഥാനശാസ്ത്രമേളയില്പങ്കെടുക് കുന്നവരുടെ (തിരുവനന്തപുരം
ജില്ലാശാസ്ത്രമേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ) യോഗം
Govt Boys HSS ചാലയില്‍ 20/11/2015 വെള്ളിയാഴ്ച ഉച്ചക്ക് 2മണിക്ക് .
ഫോട്ടോപതിച്ച ID card ന്റെ 2 കോപ്പി സ്കൂളില്‍ നിന്നും അറ്റസ്റ്റ് ചെയ്ത് ഹാജരാക്കെണ്ടതാണ് ( see the attach).
ഐ ടി മേളയില്‍ പങ്കെടുക്കുന്നവര്‍ അധീകമായി 2 ഫോട്ടോ കൂടി കരുതിയിരിക്കേണ്ടതാണ്
For more details and schedule for IT Fair Visitdrctvm.blogspot.in
Govt Boys HSS ചാലയില്‍ 20/11/2015 വെള്ളിയാഴ്ച ഉച്ചക്ക് 2മണിക്ക് .
ഫോട്ടോപതിച്ച ID card ന്റെ 2 കോപ്പി സ്കൂളില്‍ നിന്നും അറ്റസ്റ്റ് ചെയ്ത് ഹാജരാക്കെണ്ടതാണ് ( see the attach).
ഐ ടി മേളയില്‍ പങ്കെടുക്കുന്നവര്‍ അധീകമായി 2 ഫോട്ടോ കൂടി കരുതിയിരിക്കേണ്ടതാണ്
For more details and schedule for IT Fair Visitdrctvm.blogspot.in
18/11/2015
GOVT ORDERS
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് സ്‌കൂള്‍, സ്വകാര്യ
കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയിലെ ജീവനക്കാര്‍ മുഴുവന്‍ സമയ
കണ്ടിജന്‍സി ജീവനക്കാര്‍ തദ്ദേശഭരണ സ്ഥാപനജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്ത
നിലവിലെ 86 ശതമാനത്തില്‍ നിന്ന് 92 ശതമാനമാക്കി ഉയര്‍ത്തി ഉത്തരവായി.
വര്‍ധനയ്ക്ക് 2015 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും.
Finance Department- Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners / Family Pensioners - Revised rates effective from 01/07/2015 - Orders issued. G.O.(P) No.525/2015/Fin. Dated, Thiruvananthapuram, 18.11.2015
Finance Department- Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners / Family Pensioners - Revised rates effective from 01/07/2015 - Orders issued. G.O.(P) No.525/2015/Fin. Dated, Thiruvananthapuram, 18.11.2015
ഗ്രന്ഥശാലകള്‍ക്ക് ധനസഹായം
രാജാ
റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ സംസ്ഥാന ലൈബ്രറി കമ്മിറ്റി
ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന 2015-16 വര്‍ഷത്തെ വിവിധ ധനസഹായ പദ്ധതിക്ക്
അപേക്ഷ ക്ഷണിച്ചു.
മാച്ചിംഗ്, നോണ്‍ മാച്ചിംഗ് സ്‌കീമുകളിലേക്കാണ് അപേക്ഷകള്‍
സ്വീകരിക്കുന്നത്. മാച്ചിംഗ് സ്‌കീമില്‍ കെട്ടിട നിര്‍മ്മാണം,
സെമിനാറുകള്‍, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, സ്റ്റോറേജ് ഓഫ്
ബുക്ക്‌സ് എന്നിവയ്ക്കും, നോണ്‍-മാച്ചിംഗ് സ്‌കീമില്‍ ഫര്‍ണിച്ചര്‍-ലൈബ്രറി
ഉപകരണങ്ങള്‍ കെട്ടിടനിര്‍മ്മാണം-പുസ്തകങ്ങള്‍, കുട്ടികള്‍ക്കും
വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍, ജൂബിലി
ആഘോഷങ്ങള്‍ എന്നിവയ്ക്കും അപേക്ഷിക്കാം. വിവിധ സ്‌കീമുകള്‍ക്കുള്ള
അപേക്ഷാഫോറവും വിശദവിവരങ്ങളും ഫൗണ്ടേഷന്റെ വെബ്‌സൈറ്റായwww.rrrlf.gov.in
-ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാഫോറവും അനുബന്ധ രേഖകളും രണ്ട് പകര്‍പ്പ് വീതമാണ് നല്‍കേണ്ടത്.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ഡിസംബര്‍ 10 ന് മുമ്പ് ലഭിക്കണം.
ധനസഹായത്തിന് അപേക്ഷിക്കാം
സാമൂഹ്യനീതി
വകുപ്പ് നടപ്പാക്കിവരുന്ന വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ
കുട്ടികള്‍ക്ക് ധനസഹായം പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 നകം
തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം.
അപേക്ഷാഫോറം അങ്കണവാടി/ഐ.സി.ഡി.എസ് പ്രോജക്ടുകള്‍/പൂജപ്പുരയിലെ ജില്ലാ
സാമൂഹ്യനീതി ഓഫീസ് എന്നിവിങ്ങളില്‍ നിന്ന് ലഭിക്കും. സ്‌നേഹപൂര്‍വം
പദ്ധതിയില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക്
0471 2343241 എന്ന നമ്പരില്‍ ബന്ധപ്പെടണം
17/11/2015
കണിയാപുരം സബ് ജില്ലാ കലോത്സവം
2015-16 കണിയാപുരം സബ് ജില്ലാ കലോത്സവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ 21.11.2015നു മുൻപ് പൂർത്തിയാക്കേണ്ടതാണു....കലോത്സവം സൈറ്റ് ഇവിടെ....സമ്പൂര്‍ണ്ണ യൂസര്‍നെയിം, പാസ്സ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം...
16/11/2015
വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, പരിശീലന സഹായം : ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും
അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍/സംഗീത
കോളേജുകള്‍/ട്രെയിനിങ് കോളേജുകള്‍/ഹയര്‍ സെക്കന്‍ഡറി
സ്‌കൂളുകള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നീ
സ്ഥാപനങ്ങളില്‍ പഠിക്കുന്ന അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികളില്‍
നിന്നും 2015-16 അധ്യയന വര്‍ഷത്തെ ഫീസ് ആനുകൂല്യത്തിനും, സൗജന്യ ഹോസ്റ്റല്‍
താമസത്തിനും/ ബോര്‍ഡിങ് ഗ്രാന്റിനുമുളള അപേക്ഷ ക്ഷണിച്ചു.
അന്ധ/ബധിര സ്‌കോളര്‍ഷിപ്പ് (ബി.പി.എച്ച്.എഫ്.സി) ലഭിക്കുന്നതിന് ഓരോ അധ്യയന
വര്‍ഷവും പുതിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം.
(സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ല) കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ
സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായwww.dcescholarship.kerala.gov.in - ല്‍
Blind/PH Scholarship (BPHFC) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡിസംബര്‍ 16
വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷനില്‍ കാണുക.
|
അധ്യാപക ഒഴിവുകള്‍
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍
പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍
നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തും. ഇതിനായി
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകര്‍ക്ക്
നവംബര്‍ 20ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍
കൂടിക്കാഴ്ച നടത്തും. വിശദവിവരവും അപേക്ഷാ
ഫോറവുംwww.education.kerala.gov.inലും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും
ലഭിക്കും.
|
13/11/2015
ശാസ്ത്രോത്സവം 2015
അനൌൺസ്
ചെയ്ത റിസൽട്ടുകളാണു ഇവിടെ പ്രസിദ്ധീകരിക്കുന്നത്. റിസൽട്ട്
പ്രഖ്യാപിച്ചലുടൻ ബ്ലോഗിലൂടെ അറിയാവുന്നതാണു. റിസൽട്ട് കാണുവാൻ അതാത്
ഇനങ്ങളുടെ മേൽ മൌസ് വച്ച് ക്ലിക്ക് ചെയ്യുക
റിസൽട്ട്
ഡൌൻലോഡ് ചെയ്തു കാണുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടു
നേരിടുകയാണെങ്കിൽ ഉടൻ ഈ നംബറിൽ അറീയിക്കൂക 9446109234, 9497717216
Subscribe to:
Posts (Atom)